സ്നാപക യോഹന്നാനെ കുറിച്ചാണ് പ്രസ്തുത വചനത്തിൽ പ്രതിപാദിക്കുന്നത്. കർത്താവിന്റെ കരം സ്നാപകയോഹന്നാന്റെ ഒപ്പം ഉണ്ടായിരുന്നു. പാപം ചെയ്ത് ദൈവത്തിൽനിന്നും അകന്നുപോയ മനുഷ്യന്റെ ചരിത്രത്തോളംതന്നെ പഴക്കമുണ്ട് രക്ഷകനായുള്ള കാത്തിരിപ്പിനും. സ്നാപകയോഹന്നാന്റെ ജനനം ആ രക്ഷകന്റെ ആഗമനത്തിലെ ഒരു നിർണ്ണായക സംഭവമാണ്. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ ഒട്ടനവധി പ്രവാചകന്മാർ അന്ധകാരത്തെ കീറിമുറിക്കുന്ന രക്ഷകനെന്ന പ്രകാശത്തെ അവരുടെ ആത്മീയനേത്രങ്ങൾ കൊണ്ട് കണ്ടപ്പോൾ, അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ ആ രക്ഷകന്റെ ദിവ്യസാമീപ്യം അനുഭവിക്കാനുള്ള ഭാഗ്യം സ്നാപകനു ലഭിച്ചു. രക്ഷകനായി വഴിയൊരുക്കികൊണ്ട് ഒരു താപസനെപ്പോലെ ജീവിച്ച സ്നാപകയോഹന്നാൻ, അതേ രക്ഷകന്റെ വരവിനായി ഒരുങ്ങുന്ന ഓരോ വ്യക്തിയും അനുകരിക്കേണ്ടുന്ന ഒരു ജീവിത ശൈലിയും നമുക്ക് മുൻപാകെ വയ്ക്കുന്നുണ്ട്‌.

സ്നാപകയോഹന്നാന്റെ ജീവിതം, ദൈവം തന്നിരിക്കുന്ന കഴിവുകൾ പ്രയോജനപ്പെടുത്തി മറ്റൊരുവിധത്തിൽ ജീവിക്കാൻ നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തീയമായ ദാരിദ്ര്യത്തിന്റെ നല്ലൊരു മാതൃകയാണ് സ്നാപകന്റെ ജീവിതം. ദാരിദ്ര്യം എന്നു കേൾക്കുമ്പോൾ പെട്ടെന്ന് നമ്മുടെ മനസ്സിലേക്കെത്തുന്ന ചില ചിത്രങ്ങളുണ്ട്. എന്നാൽ, ആഹാരവും ഭക്ഷണവും വസ്ത്രവും തുടങ്ങിയുള്ള അവശ്യവസ്തുക്കൾ ആവശ്യത്തിനും ആത്യാവശ്യത്തിനും ഇല്ലാത്ത ദുരവസ്ഥ അല്ല ക്രിസ്തീയമായ ദാരിദ്ര്യം.

ലൗകീകതയിൽ മതിമയങ്ങി ഭൗതീകനേട്ടങ്ങളിൽ അഹങ്കരിക്കാൻ ഹൃദയത്തെ വിട്ടുകൊടുക്കാതെ, ദൈവത്തിന്റെ കരുണയാണ് തന്റെ എല്ലാ നേട്ടങ്ങളുടെയും പിന്നിൽ പ്രവർത്തിക്കുന്ന അദൃശ്യകരം എന്ന തിരിച്ചറിവോടെ, എല്ലാ കാര്യങ്ങളിലും ദൈവത്തെ ആശ്രയിക്കാനും, എല്ലാ പ്രവർത്തികളിലും ദൈവഹിതം തേടുവാനും, തനിക്കുള്ളതുകൊണ്ട് മറ്റുള്ളവരുടെ നന്മകൂടി ആഗ്രഹിക്കുവാനും കഴിയുന്നതാണ് ക്രിസ്തീയ ദാരിദ്ര്യം. നാം ഒരോരുത്തർക്കും സ്നാപക യോഹന്നാനെപോലെ ദൈവത്തിന്റെ കരത്തിന്റെ കീഴിൽ വസിക്കാം. ദൈവം നാം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. ♥️

Phone 9446329343

നിങ്ങൾ വിട്ടുപോയത്