ദൈവഭയം എന്നത് സ്നേഹത്തോടെ തന്നെ സൃഷ്ടിക്കുകയും കരുണയോടെ പരിപാലിക്കുകയും സദാ സമയം കാത്തുരക്ഷിക്കുകയും ചെയ്യുന്ന ദൈവത്തോടുള്ള ഭക്ത്യാദരവാണ്. തെറ്റുചെയ്താൽ ശിക്ഷിക്കാൻ ഒരുങ്ങിയിരിക്കുന്ന ഒരാളാണ് ദൈവം എന്ന അവബോധത്തിൽ നിന്നും ഉണ്ടാകുന്ന പേടിയല്ല ദൈവഭയം. . ദൈവഭയം ഇല്ലാതാകുമ്പോഴാണ് നമ്മൾ പേടിക്കേണ്ടത്. ദൈവഭയം ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു വ്യക്തി പാപം ചെയ്ത് തന്റെ ആത്മാവിനെ തന്നെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്നാൽ ദൈവഭയം നമ്മെ ആത്മീയ വളർച്ചയിലേക്കും വിവേകത്തിലേക്കും ദൈവഹിതമനുസരിച്ചു തീരുമാനങ്ങളെടുക്കാനുള്ള കഴിവിലേക്കും നയിക്കുന്നു
ദൈവത്തെ അറിയാൻ വേണ്ടിയാണ് നമ്മള്‍ പ്രാർത്ഥിക്കേണ്ടത്. ഭയം കൊണ്ടോ അത്യാഗ്രഹം കൊണ്ടോ കാര്യസാധ്യത്തിനോ വേണ്ടിയാകരുത് നമ്മള്‍ ചെയ്യുന്ന പ്രാർത്ഥന. പ്രാർത്ഥന ഇല്ലാതാകുമ്പോൾ ദൈവത്തോടുള്ള ഭയംകൂടിയാണ് ഇല്ലാതാകുന്നത്. ആനന്ദത്തോടെ ഇരിക്കുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് ദൈവത്തെ അന്വേഷിക്കാന്‍ കഴിയൂ. യഥാർഥ ദൈവഭയത്തിനു വളരെ വിശാലമായ ഒരു അർഥമാണുള്ളത്; നാം കാണാൻ പോകുന്നതുപോലെ അതു കേവലമൊരു തോന്നലോ വികാരമോ അല്ല. ദൈവത്തോടുള്ള സ്നേഹമാണ്. മാനുഷഭയത്തെ കീഴടക്കാൻ ദൈവഭയത്തിനു കഴിയും. സങ്കീര്‍ത്തനങ്ങള്‍ 2 : 11 ൽ പറയുന്നു, ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍;
ദൈവത്തെ ഭയപ്പെടുന്നവർ ദൈവവചനത്തിന് അനുസ്യതമായി ജീവിക്കുകയും, ദൈവത്തിൽ പ്രത്യാശ അർപ്പിക്കുകയും ചെയ്യും. ദൈവഭയം നമ്മിൽ സൃഷ്ടിക്കുന്നത്, സ്നേഹത്തിൽ ആഴ്ന്നിറങ്ങിയുളള ദൈവുമായുള്ള സുഹ്യത് ബന്ധമാണ്. ദൈവഭയം കർത്താവിന്റെ വചനമാക്കുന്ന ഉടമ്പടികൾ പാലിക്കാനുള്ള കൃപ ദൈവം പ്രദാനം ചെയ്യുകയും, ദൈവഹിതം ആരായാൻ നമ്മളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.