ഒറ്റത്തെങ്ങിൽ കുടുംബത്തിൽ വർഗ്ഗീസിന്റെയും മറിയാമ്മയുടെയും എട്ടുമക്കള്ളിൽ രണ്ടാമനായ് 1950 നവംബർ 1ന് ജനിച്ചു. 1978 ഏപ്രിൽ 20 ന് കീരംപാടി പള്ളിയിൽ വച്ച് ബ്രദർ വർഗ്ഗീസ് ഒറ്റത്തെങ്ങലിനെ അഭിവന്ദ്യ ബനഡിക്ട് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്താ കശിശ്ശോ പട്ടം നൽകി.

1997 ൽ ബത്തേരി ഭദ്രാസനത്തിന്റെ ദ്യിതിയ മെത്രാനായി നിയമനം ലഭിച്ചു.2007ൽ ഏതാനും മാസം മോറോൻ മോർ സിറിൽ ബസേലിയോസ് കാതോലിക്ക ബാവ കാലം ചെയ്ത അവസരത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനം വഹിച്ചു.

2010ൽ ബത്തേരി ഭദ്രാസനം വിഭജിച്ച് പുതിയതായി ഉണ്ടായ പുത്തൂർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ടു. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാന ത്യാഗം ചെയ്തു. എളിമയും, സ്നേഹവും കൈമുതലാക്കിയ തിരുമേനി ശക്തമായ പ്രാർത്ഥന ജീവിതത്തിനുടമയായിരുന്നു.മേജർ സെമിനാരി റെക്ട്ർ ആയിരുന്ന കാലത്തും,ബത്തേരി ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായുള്ള കാലത്തും, പുത്തൂർ ഭദ്രാസനത്തിന്റെ ശൈശവ കാലഘട്ടത്തിലും അദ്ദേഹം ചെയ്ത സംഭാവനകൾ നിസ്തുലമാണ്.ആരാധനയോടുള്ള ആഭിമുഖ്യം, പാവങ്ങളോടുള്ള പരിഗണന, വൈദീകരോടും, സന്യാസ്തരോടുമുളള തിരുമേനിയുടെ വാത്സല്യം എടുത്തു പറയേണ്ട സവിശേഷതകളാണ് പുതിയ മിഷനുകൾ പണിതുയർത്തുന്നതിൽ അദ്ദേഹം തന്നാലാകും വിധം ശ്രദ്ധിച്ചിരുന്നു. തിരുമേനി തിരുവല്ലയിൽ വിശ്രമ ജീവിതം നയിച്ച് വരെവെ 2018 ജനുവരി 16 ന് കാലം ചെയ്തു. തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലിത്തൻ അതിഭദ്രാസന ദേവാലയത്തിൽ കമ്പറടക്കപ്പെട്ടു.

മോർ ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ പ്രാർത്ഥന നമുക്ക് കൊട്ടയായിരിക്കട്ടെ..

നിങ്ങൾ വിട്ടുപോയത്