The blessing of the Lord was on all that he had, in house and field.”
(Genesis 39:5) ✝️

അനുഗ്രഹങ്ങൾ എന്ന പദത്തെ പരാമർശിക്കുമ്പോൾ, ഒരു വ്യക്തിയുടെ ആവശ്യങ്ങൾക്കും, വ്യക്തിയുടെ ഹൃദയത്തിന്റെ ആഗ്രഹത്തിനും അനുസൃതമായി,ദൈവം കൃപയാലും കാരുണ്യത്താലും നമുക്ക് നൽകുന്ന എല്ലാം ദൈവത്തിന്റെ അനുഗ്രഹങ്ങളാണ്. ദൈവത്തിന്റെ രാജ്യവും നീതിയും അനേഷിക്കുമ്പോൾ ദൈവത്തിന്റെ അനുഗ്രഹവും നാം ഓരോരുത്തർക്കും ലഭിക്കും. മനുഷ്യർക്ക് ഭൗതിക അനുഗ്രഹങ്ങളും, ആൽമിയ അനുഗ്രഹങ്ങളും ദൈവം പ്രദാനം ചെയ്യുന്നു
ഒരു വ്യക്തിയില്‍ ദൈവാനുഗ്രഹം വരുന്നത് അവന് നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ദൈവത്തിന്റെ ഹിതപ്രകാരം തന്റെ ജീവിതത്തെ നടത്തുന്നതിനും, തന്റെ സമ്പത്തു മുഴുവന്‍ ദൈവഹിതപ്രകാരം ഉപയോഗിക്കുന്നതിനും അബ്രാഹം മനസ്സു കാണിച്ചു. ഈ സമ്പൂര്‍ണ്ണ സമര്‍പ്പണം ദൈവാനുഗ്രഹത്തിന് കാരണമായി. നമ്മൾ കാര്യമാക്കി എടുക്കാത്ത നമ്മിലെ പല കഴിവുകളും വിശ്വാസത്തോടെ ദൈവകരങ്ങളിലേക്ക് കൊടുക്കാൻ നാം തയ്യാറായാൽ, അനുഗ്രഹങ്ങൾ പുറപ്പെടുവിക്കുവാൻ ദൈവത്തിനാകും.

ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്. ഒരുവന്റെ അവകാശങ്ങളെ സന്തോഷത്തോടുകൂടി വിട്ടുകൊടുക്കുമ്പോഴാണ് ദൈവാനുഗ്രഹം കടന്നു വരുന്നത്. പരിഭവം കൂടാതെ അബ്രാഹം തന്റെ പ്രിയപ്പെട്ട മകനെ ദൈവത്തിനു കൊടുത്തു. ഏറ്റവും ഇഷ്ടപ്പെട്ടതൊക്കെ ജീവിതത്തില്‍ നഷ്ടപ്പെടുമ്പോള്‍ പതറാതെ നില്ക്കുവാന് നമുക്കു കഴിയുമോ? തന്റെ പുറങ്കുപ്പായം ആവശ്യപ്പെടുമ്പോള്‍ അകത്തുള്ളതു കൂടി കൊടുക്കുവാനും, ഒരു മൈല്‍ ദൂരം കൂടെ നടക്കുവാനാവശ്യപ്പെടുന്നവനൊപ്പം മറ്റൊരു മൈല്‍കൂടി നടക്കുവാനും യേശു പഠിപ്പിക്കുന്നത്. ഇത്തരത്തിലുള്ള മനോഭാവം കാത്തുസൂക്ഷിക്കുന്നവനെ ദൈവം അനുഗ്രഹിക്കും. ദൈവം എല്ലാവരെയും പരിശുദ്ധാൽമാവിനാൽ അനുഗ്രഹിക്കട്ടെ.









