ആദരാഞ്ജലികൾ
ഇന്ത്യൻ കത്തോലിക്ക മാധ്യമ പ്രവർത്തനത്തിൽ എന്നും ഉന്നതമായ സ്ഥാനം വഹിച്ചിരുന്നു ഫാ. സേവ്യർ വടക്കേക്കര കപ്പൂച്ചിൻ(72) നിര്യാതനായി(16 മാർച്ച്, 2025). 1981- 1983 കാലഘട്ടത്തിൽ അസ്സീസി മാസികയുടെ മാനേജിംഗ് എഡിറ്ററും, 1984-1986 വർഷങ്ങളിൽ ചീഫ് എഡിറ്ററും ആയിരുന്ന ഫാ. സേവ്യർ വടക്കേക്കര, ഡൽഹിയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഇൻഡ്യൻ കറന്റസ് ഏറ്റെടുത്ത് വിജയത്തിലെത്തിച്ചു. ജീവൻ ബുക്സ്(ഭരണങ്ങാനം), മീഡിയ ഹൗസ് (ഡൽഹി, കോഴിക്കോട്) എന്നിവയുടെ സ്ഥാപകനാണ്. മിക്കവാറും അന്ധത ബാധിച്ചിരുന്ന അദ്ദേഹം തന്റെ കുറവിനെ അതിജീവിച്ചു കൊണ്ടായിരുന്നു നിർഭയമായി മാധ്യമ പ്രവർത്തനം നടത്തിയത്

മാർച്ച് 18-ാം തീയതി യു പി, ദാസ്ന, മസൂരിയിലെ ക്രിസ്തുരാജ ദൈവാലയത്തിൽ നടത്തുന്ന, മൃതസംസ്കാര ശുശ്രൂഷയുടെ പ്രാർഥനകൾക്കു ശേഷം, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം, വൈദ്യ വിദ്യാർത്ഥികളുടെ ഗവേഷണ പഠനത്തിനായി ശരീരം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസിന് (All India Institute of Medical Sciences -AIIMS) കൈമാറുന്നതായിരിക്കും.
ഫാ. സേവ്യർ വടക്കേക്കരയുടെ വേർപാടിൽ അസ്സീസി കുടുംബത്തിന്റെ ആദരാഞ്ജലികൾ.

