കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനം 2025 ജനുവരി ആറ് തിങ്കളാഴ്ച സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു.
ഭദ്രാവതി രൂപതാധ്യക്ഷൻ മാർ ജോസഫ് അരുമച്ചാടത്ത് എം.സി.ബി.എസ് നല്കുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലും വിദേശത്തുമായി സേവനംചെയ്യുന്നവരും അജപാലനശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 54 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സിനഡുസമ്മേളനം പതിനൊന്നാം തീയതി ശനിയാഴ്ച സമാപിക്കും. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാർഥിക്കണമെന്ന് മേജർ ആർച്ചുബിഷപ്പ് അഭ്യർഥിച്ചു.