Surely there is a future, and your hope will not be cut off. (Proverbs 23:18) ✝️
നാം ഓരോരുത്തരുടെയും ജീവിതം അസന്തുലിതാവസ്ഥ നിറഞ്ഞ നാളുകളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പലവിധ പ്രശ്നങ്ങൾ ജീവിതത്തെ ആശങ്കകൾ കൊണ്ട് നിറയ്ക്കുന്നു. ജീവിതം സങ്കീർണ്ണമായ അവസ്ഥയിൽ കൂടി പോകുന്നത്. പല വ്യക്തികൾക്കും ജോലികൾ നഷ്ടപ്പെട്ടു, ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വന്നു, പലരും ജീവിതത്തിൽ ഒറ്റപ്പെട്ടു സമൂഹം ദുഷ്കരമായ അവസ്ഥയിൽ കൂടിയാണ് കടന്നുപോകുന്നത്. എന്നാൽ ഈ അവസ്ഥയിലും നാം ഓരോരുത്തർക്കും പ്രത്യാശയോടെ കർത്താവിൻറെ മുഖത്തേക്ക് നോക്കാം.
നാം ഓരോരുത്തരുടെയും ഭാവിയെപ്പറ്റിയുള്ള വാഗ്ദാനങ്ങൾ സഹചര്യങ്ങളുടെ മുൻപിൽ തകർന്നടിയുന്നതല്ല. നാം ഒരോരുത്തരും അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപ് തന്നെ നാം ഓരോരുത്തരുടെയും ഭാവിയെപ്പറ്റി കർത്താവ് നിശ്ചയിച്ചിട്ടുള്ളതാണ്. ഇസ്രായേൽ ജനത ഫറവോ സൈന്യത്തിനു മുൻപിൽ തകർന്നടിയുമോ എന്ന ആശങ്കയോടെ നിന്നപ്പോൾ ദൈവത്തിൻറെ സ്വന്തം ജനതയ്ക്ക് കടൽ രണ്ടായി വിഭജിച്ച് വഴിയൊരുക്കിവനാണ് നമ്മുടെ ദൈവം. ആയതിനാൽ നാമോരോരുത്തർക്കും ഏതു പ്രതിസന്ധിയിലും പൂർണ്ണ വിശ്വാസത്തോടെ കർത്താവിനെ ആശ്രയിക്കാം. അവൻ വിശ്വസ്തനും നീതിമാനും ആണ്.
പല വ്യക്തികളുടെയും ജീവിതത്തിൽ മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന് ചിന്തിക്കുന്നുണ്ടായിരിക്കാം. പൂർണ്ണ വിശ്വാസത്തോടെ ദൈവത്തോട് പറയുക, എനിക്ക് തീർച്ചയായും നല്ലൊരു ഭാവിയുണ്ട്. പ്രതിസന്ധികളെ നോക്കി സന്തോഷത്തോടെ ദൈവത്തിനു നന്ദി പറയുക. ദൈവത്തിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ട് നിങ്ങളുടെ മക്കളെ അനുഗ്രഹിച്ചുകൊണ്ട് പറയുക, എന്റെ മക്കൾക്ക് തീർച്ചയായും നല്ലൊരു ഭാവിയുണ്ട്. പൂർണമായും കർത്താവിൽ വിശ്വസിക്കുക. പ്രതികൂലങ്ങളെയല്ല നോക്കേണ്ടത്, കർത്താവിനെ നോക്കുക. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ