ഇടറി പോയ ഇന്നലെകൾ
ഇടറി പോയ ഇന്നലെകളിലേക്ക് നോക്കി അസ്വസ്ഥ പെടാതെ വരാനിരിക്കുന്ന നന്മകളിലേക്ക് ഉയർത്തെഴുന്നേൽക്കാനുള്ള കഴിവാണ് ഒരുവനെ ജീവിത വിജയത്തിൻ്റെ പടവുകലിലേക്ക് നയിക്കുക.
ഊഷരമായ മരുഭൂമിയുടെ പൊള്ളുന്ന ചൂട്. ഒരുപക്ഷേ നമ്മെ തളർത്തിയേക്കാം എന്നാൽ കണ്ണേറു ദൂരത്തിൽ മരുപ്പച്ച ഉണ്ടെന്ന പ്രതീക്ഷ നമ്മെ മുന്നോട്ട് നയിക്കും. അതെ ലക്ഷ്യമാണ് വഴിയിലെ കഷ്ടതകൾ ലഘൂകരിക്കുന്നത്.
തെറ്റിപ്പോയ വഴികൾ, വാ വിട്ടുപോയ വാക്കുകൾ, ചിലപ്പോഴെങ്കിലും ജീവിതം കൈവിട്ടു പോയ നിമിഷാർത്ഥങ്ങൾ. ഇന്നലെകൾ തിരിച്ചറിവിൻെറ വിശുദ്ധ പുസ്തകം ആകണം.
ജീവിതത്തിൽ നിരവധി പരാജയങ്ങൾ നേരിടേണ്ടിവന്നേക്കാം പക്ഷേ സ്വയം പരാജയപ്പെടാൻ ഒരിക്കലും അനുവദിക്കരുത്.
വിജയത്തിന് നമ്മിൽ പലരും കരുതുന്നതുപോലെ കുറുക്കുവഴികളില്ല. പരാജയങ്ങളിൽ നിന്ന് പഠിക്കുക എന്നത് തന്നെയാണ് അതിനുള്ള ഏക പോംവഴി.
സ്വയം വിശ്വസിക്കുക! പരിമിതികളെ മറികടക്കാൻ അതു നമ്മെ സഹായിക്കും. സ്വന്തം കഴിവുകളിൽ ഉള്ള വിശ്വാസം അഹങ്കാരമായി ചിലപ്പോഴെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്നാൽ എളിമ നിറഞ്ഞ പെരുമാറ്റം എല്ലാ തെറ്റിദ്ധാരണ കളെയും അതിലഘിക്കും.
ഹൃദയം നിറഞ്ഞ ആശംസകൾ
സെമിച്ചൻ ജോസഫ്
അസിസ്റ്റൻ്റ് പ്രൊഫസർ
സാമൂഹ്യ പ്രവർത്തന വിഭാഗം
ഭാരതമാതാ കോളേജ് തൃക്കാക്കര