സാധാരണഗതിയിൽ ഒരു വസ്തുവിനെ വിൽക്കുവാനോ അല്ലെങ്കിൽ നേട്ടമോ ലാഭമോ ഉണ്ടാക്കാനാണ് ബ്രാൻഡ് ചെയ്യുന്നത്. ബ്രാൻഡിങ് നമ്മെ സ്വാധീനിക്കും. ബ്രാൻഡിങ്ങിലൂടെ വിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ബ്രാൻഡിങ്ങിൽ അകപ്പെട്ടാൽ പിന്നെ വിവേചനബുദ്ധി പ്രവർത്തിക്കില്ല.
നാം എല്ലാ കാര്യങ്ങളും അറിയുന്നത് അഞ്ച് ഇന്ദ്രിയങ്ങളിലൂടെയാണ്. കാഴ്ച, കേൾവി, രുചി, മണം, സ്പർശനം എന്നിവ. കൂടുതലായും കാഴ്ച, കേൾവി എന്നിവയാണ് ബ്രാൻഡിങ്ങിനായി ഉപയോഗപ്പെടുത്തുന്നത്. എന്നാലിവിടെ അഞ്ച് ഇന്ദ്രിയങ്ങളും ഒരുപോലെ ഉപയോഗിച്ചാണ് ബ്രാൻഡ് ചെയ്തത്. 5D Branding