തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28 ന് ഗവര്‍ണര്‍ നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നല്‍കലാണ് പ്രധാന അജണ്ട. ലോക്ഡൗണ്‍ സാഹചര്യവും കൊവിഡ് വ്യാപനവും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

വാക്സീന്‍ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. ലോക്ഡൗണ്‍ മുപ്പതിന് ശേഷം നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച ആലോചനകളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. വൈകീട്ട് ചേരുന്ന വിവിധ സമിതികളും ലോക്ഡൗണ്‍ തുടരണോ വേണ്ടയോ എന്നത് ചര്‍ച്ച ചെയ്യും. ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ മദ്യശാലകള്‍ തുറക്കണോ വേണ്ടയോ എന്നത് സംബന്ധിച്ചും തീരുമാനം വരും.

മദ്യശാലകള്‍ തുറന്നാല്‍ ബെവ്ക്യൂ ആപ് പരിഗണിക്കണമെന്നുളള അഭിപ്രായം എക്സൈസ് വകുപ്പില്‍ നിന്നുയര്‍ന്നിട്ടുണ്ട്.

നിങ്ങൾ വിട്ടുപോയത്