വാദങ്ങൾക്കോ ന്യായികരണങ്ങൾക്കോ മനസ്സ് അനുവദിക്കുന്നില്ല, ഇവിടെ നിഷ്പക്ഷമായി നിൽക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ഒന്നുമാത്രം പറയാൻ ആഗ്രഹിക്കുന്നു: ഒത്തിരി പ്രതിസന്ധികളെ അതിജീവിച്ച് പൂർണ്ണ സ്വാതന്ത്ര്യത്തോടെയും ബോധ്യത്തോടെയും സന്യാസവ്രതം ചെയ്ത ഒരു സന്യാസിനിയാണ് ഞാൻ.

പീഡിപ്പിക്കാപ്പെടാൻ പോകുന്ന ഒരു സാഹചര്യം എൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്നാൽ (ഇതുവരെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല) എൻ്റെ മുമ്പിലുള്ള ഏക വഴി ദൈവത്തിലാശ്രയിച്ചു കൊണ്ട് അവസാനശ്വാസം വരെ ചെറുത്തു നിൽക്കുക എന്നതാണ്… അവിടെയാണ് ഞാൻ തീഷ്ണതയോടെയും സ്നേഹത്തോടെയും ചെയ്ത ബ്രഹ്മചര്യം എന്ന വ്രതം ഫലം ചൂടുന്നതും സന്യാസത്തിൻ്റെ യഥാർത്ഥ മഹത്ത്വം വ്യക്തമാകുന്നതും.

എൻ്റെ ജീവിതത്തിൽ സ്വന്തം ജീവനേക്കാൾ വില ഞാൻ ബ്രഹ്മചര്യവ്രതത്തിന് നൽകുന്നു..

.✍🏽സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ

നിങ്ങൾ വിട്ടുപോയത്