ലോകത്തിൽ ഇന്ന് പരസ്പരം പക്ഷാപാതം കാണിക്കുന്ന മനുഷ്യരെയാണ് നാം കാണാറുള്ളത്. ഉദാഹരണമായി പറഞ്ഞാൽ സമ്പത്തിലും, സൗന്ദര്യത്തിലും, അധികാരത്തിലും, കഴിവിലും പരസ്പരം പക്ഷപാതം കാണിക്കുന്ന മനുഷ്യരെയാണ് ലോകത്ത് കാണാറുള്ളത്. എന്തിനേറെ പറയുന്നു ഇടവക അംഗങ്ങളിലും, കുടുബങ്ങളിൽ പോലും വിവിധ കാരണത്താൽ വ്യക്തികൾ തമ്മിൽ പക്ഷാപാതം കാണിക്കുന്നു. എന്നാൽ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരായ നാം പരസ്പരം പക്ഷാപാതം കാണിക്കരുത്. ആദിമ ക്രൈസ്തവ സമൂഹം യാതൊരു തരത്തിലും പക്ഷാപാതം കാണിച്ചിരുന്നില്ല, അവർക്ക് ഉള്ളതെല്ലാം പൊതുവായി കരുതി സ്നേഹത്തിൽ ഒരുമയോടെ അവർ ഒന്നിച്ചു കൂടിയിരുന്നു.

ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയും, തങ്ങളുടെ മരണാനന്തരം, സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കപ്പെട്ടവരാണ് .യേശുക്രിസ്തുവിലൂടെ ദൈവമക്കളെന്ന പദവിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരാണ്. ദൈവത്തിന്റെ മക്കളായി ജീവിക്കാൻ ആഗ്രഹിക്കുന്ന നാം എങ്ങനെ ആ ദൈവത്തിന്റെ തന്നെ മറ്റു മക്കളോട് പക്ഷാപാതം കാണിക്കും. ദൈവം നമുക്ക് എന്തെങ്കിലും നൻമകൾ നൽകി അനുഗ്രഹിച്ചിട്ടുണ്ടെങ്കിൽ നാം ഒരോരുത്തരുടെയും സ്വന്തം കാര്യത്തിനു വേണ്ടി മാത്രം ഉപയോഗിക്കാനല്ല, മറ്റുള്ളവരുടെ നൻമയ്ക്ക് വേണ്ടിയും കൂടി ഉപയോഗിക്കാനാണ്.

ക്രിസ്തുവിന്റെ അനുയായികളായ നാം ലോകത്തിന്റെ പ്രകാശമാണ്. നാം ഓരോരുത്തർക്കും പ്രാർത്ഥിക്കാം. കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ എന്ന്. വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും നാം ഓരോരുത്തരാൽ വിതയ്ക്കപ്പെടാൻ നമുക്ക് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343