ക്രിസ്തുമസ് കാലത്ത്, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിലുള്ള ഈശോയുടെ ജനനം ചിത്രീകരിക്കുന്ന നൂറ് പുൽക്കൂടുകളാണ് വത്തിക്കാനിൽ

ക്രിസ്തുമസ് കാലത്ത്, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിലുള്ള ഈശോയുടെ ജനനം ചിത്രീകരിക്കുന്ന പുൽക്കൂടുകൾക്ക് വത്തിക്കാൻ സാക്ഷ്യം വഹിക്കുന്നു. ലോകമെമ്പാടും നിന്നുള്ള നൂറു പുൽക്കൂടുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ലോകമെമ്പാടുമുള്ള വിവിധ കലാകാരന്മാരുടെ സൃഷ്ടികളെ പ്രതിനിധീകരിക്കുന്നതോടൊപ്പം ഓരോന്നും യേശുവിന്റെ ജനനരംഗത്തിന്റെ വ്യത്യസ്ത വ്യാഖ്യാനങ്ങൾ ചിത്രീകരിക്കുന്നു.

1223 ൽ അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആദ്യമായി നിർമ്മിച്ച പുൽക്കൂട് അതിന്റെ 800 മത് വാർഷികം ഈ വർഷം ആഘോഷിക്കുന്ന വേളയിൽ, വത്തിക്കാനിലെ പുൽക്കൂട് പ്രദർശനത്തിന്റെ പ്രസക്തി വ്യതിരിക്തമാണ്.

ജനുവരി ഏഴു വരെ എല്ലാ ദിവസവും സൗജന്യമായി സന്ദർശനാവസരം ഒരുക്കിയിരിക്കുന്നു.

1223ൽ വിശുദ്ധ ഫ്രാൻസിസ് അസീസിയാണ് പുൽക്കൂട് നിർമ്മിക്കാനുള്ള ആശയം കൊണ്ടുവന്നതും ആദ്യമായി ഒരു പുൽക്കൂട് നിർമ്മിച്ചതും. റോമിൽ ഒരു ഗുഹയിൽ ജീവനുള്ള കാളകളെയും കഴുതകളെയുമൊക്കെ ഉപയോഗിച്ചായിരുന്നു അദ്ദേഹം പുൽക്കൂട് നിർമ്മിച്ചത്. പീന്നീട് നൂറ്റാണ്ടുകൾ പിന്നിട്ടപ്പോളാണ് പുൽക്കൂടുകൾക്ക് വിവിധ രൂപവും ഭാവവും പ്രാപിച്ചത്.

43 വർഷമായി റോമിൽ നടന്നുവരുന്ന പ്രദർശനമാണിത്. നൂറ് വ്യത്യസ്ത തരത്തിലുള്ള പുൽക്കൂടുകളുമായി 1976ൽ മാൻലിയോ മെനാഗ്ലിയ എന്ന വ്യക്തിയാണ് ഈ പ്രദർശനത്തിന് തുടക്കം കുറിച്ചത്. ‘100 പുൽക്കൂട് ‘ എന്ന് ഈ പ്രദർശനത്തിന് പേരിട്ടിരിക്കുന്നുവെങ്കിലും നൂറിലധികം പുൽക്കൂടുകൾ പ്രദർശനത്തിനെത്താറുണ്ട്. സിൽവർ, കോറൽ, ഗ്ലാസ്, സെറാമിക്, കളിമണ്ണ്, തടി എന്നിവ കൊണ്ട് നിർമ്മിച്ച പുൽക്കൂടുകളാണ് പ്രദർശിപ്പിക്കുന്നവയിൽ കൂടുതലും.

യുവാക്കളെയും കുട്ടികളെയും സാഹേദര്യത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് സന്ദേശം അറിയിക്കുക, പഠിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ അദ്ദേഹം തുടക്കമിട്ട ഈ പ്രദർശനം കണ്ടാണ് ആളുകൾ പിന്നീട് വീടുകളിലും പുൽക്കൂടുകൾ ഒരുക്കിതുടങ്ങിയത്

https://www.vaticannews.va/en/vatican-city/news/2023-12/100-cribs-in-the-vatican-to-prepare-for-the-jubilee-2025.html

https://www.vaticannews.va/en/pope/news/2023-12/nativity-scene-teaches-simplicity-and-joy-pope-says-at-audience.html

നിങ്ങൾ വിട്ടുപോയത്