“ലോകാവസാനം വരേക്കും പിറക്കാതെപോകട്ടേ, നീയെന്‍ മകനേ, നരകങ്ങള്‍വാ പിളര്‍ക്കുമ്പോഴെരിഞ്ഞുവിളിക്കുവാ-ളാരെനിക്കുള്ളൂ, നീയല്ലാതെയെങ്കിലും.”

(പിറക്കാത്ത മകന് – ബാലചന്ദ്രന്‍ ചുള്ളിക്കാട്)

സാറയിൽ നിന്ന് സാറാസിലേയ്ക്കുള്ള ദൂരം!From Sara to Sara’s

മുഖത്ത് നിഷ്കളങ്കമായ ചിരിയുമായി സൈക്കിൾ ചവിട്ടി വരുന്ന സാറ… സാറാസ് സിനിമയുടെ ഓപ്പണിങ്ങ് ഷോട്ട് ആദ്യമേ ഓർമ്മപ്പെടുത്തിയത് നമ്മുടെ പൂജ മാത്യൂവിനെയാണ്. പൂജയുടെ കഥ പറഞ്ഞ ഓം ശാന്തി ഓശാനയിലൂടെയാണ് ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകൻ മലയാള സിനിമയിൽ സ്വന്തമായ ഒരിടം അടയാളപ്പെടുത്തുന്നത്. പൂജയിൽ നിന്ന് ലീലാമ്മയുടെയും സൂസമ്മയുടെയും കഥ പറഞ്ഞ ഒരു മുത്തശ്ശി ഗദയും പിന്നിട്ട് വീണ്ടും ഒരു സ്ത്രീ പക്ഷ സിനിമയെന്ന ലേബലോടെ സാറയുടെ കഥയുമായി സാറാസ് ആമസോൺ പ്രൈമിൽ റീലീസ് ചെയ്തിരിക്കുന്നു…

സാറയുടെ….ജൂഡ് ആന്തണിയുടെ സിനിമകളിൽ ഏറ്റവും മികച്ചത് എന്നൊരഭിപ്രായം എനിക്കില്ല… എങ്കിലും കൊള്ളാം… കണ്ടിരിക്കാം… പാളിപ്പോയ കാസ്റ്റിംഗ്… പൂജയുടെ അപ്പൻ മാത്യൂസായി രഞ്ജി പണിക്കർ തൻ്റെ റോൾ വെടിപ്പായി ചെയ്ത് വച്ചിടത്ത് നിന്ന് സാറാസിലെ ബെന്നി പി. നായരമ്പലത്തിൻ്റെ അപ്പൻ കഥാപാത്രം വിൻസെൻ്റ് നല്ല പരാജയമാണ്… പിന്നെ മ്മ്ടെ കളക്ടർ ബ്രോ പ്രശാന്ത് നായരുടെ പ്രൊഡ്യൂസർ സന്ദീപും… ധന്യ വർമ്മയുടെ Dr. സന്ധ്യയും എല്ലാം compromised charcaters ആയി തോന്നി.തിരക്കഥയിലെ ബലമില്ലാത്ത ചില പ്ലോട്ടുകളും വീട്ടിൽ ആദ്യമായി വരുന്ന ഒരു പെൺകുട്ടിയെ വീടും വീട്ടിലെ കുട്ടികളെയും ഏൽപ്പിച്ച് ആരെങ്കിലും പുറത്ത് പോകുമോ? പിന്നെ tale end ലെ അജു വർഗ്ഗീസിൻ്റെ cameo, awkward ആയി തോന്നി. നിമിഷ് രവിയുടെ മികച്ച ക്യാമറ, സാറയുടെ ജീവൻ്റെയും ഫ്ലാറ്റിൻ്റെ ഇൻറീരിയർ ഒരുക്കിയ ആർട്ട് ടീമിന് സ്പെഷ്യൽ കയ്യടി.

Etymology of ‘Sara’ ‘സാറ’ എന്ന വാക്കിൻ്റെ എത്തിമോളജി പരിചിതമാണെങ്കിലും ചുമ്മാ ഗൂഗിളിനോട് ചോദിച്ചപ്പോ അവരും പറഞ്ഞു അങ്ങ് ദൂരെ ദൂരെ ഹീബ്രു ഭാഷയിൽ നിന്ന് തന്നെയാണെന്ന്. എന്നു വച്ചാൽ വിശുദ്ധഗ്രന്ഥത്തിൻ്റെ ആദ്യ പുസതകത്തിൽ തന്നെയുണ്ടെന്ന്ദൈവം അബ്രാഹത്തോട്‌ അരുളിച്ചെയ്‌തു: നിന്റെ ഭാര്യ സാറായിയെ ഇനിമേല്‍ സാറായി എന്നല്ല വിളിക്കേണ്ടത്‌. അവളുടെ പേര്‌ സാറാ എന്നായിരിക്കും.ഞാന്‍ അവളെ അനുഗ്രഹിക്കും. അവളില്‍നിന്നു ഞാന്‍ നിനക്ക്‌ ഒരു പുത്രനെ തരും. അവളെ ഞാന്‍ അനുഗ്രഹിക്കും; അവള്‍ ജനതകളുടെ മാതാവാകും. അവളില്‍നിന്നു ജനതകളുടെ രാജാക്കന്‍മാര്‍ ഉത്ഭവിക്കും….. ‘സാറ’ എന്ന വാക്കിന് രാജ്ഞിയെന്നും രാജകുമാരിയെന്നൊക്കെയാണ് അർത്ഥം. എന്തിരിന് അപ്പീ നിങ്ങളിതൊക്കെ തപ്പി പോണ്? എന്ന് ചോദിച്ചാൽ ഉത്തരം ലാലേട്ടൻ സ്റ്റൈലിൽ ചുമ്മാ….

സാറാസ് വിസ്തൃതമാക്കുന്ന ‘മരണ സംസ്ക്കാരം’ ( Culture of death)’സാറ’ ഒറ്റ ലുക്കിൽ ബോൾഡാണ്.. അല്ലേ?

സ്വന്തമായി ഒരു സ്വപ്നം സ്വന്തമായി തീരുമാനങ്ങൾ.. ഫ്രീഡം അതിൻ്റെ പീക്ക് ലെവലിൽ എൻജോയ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആൾ.. അങ്ങനെ, അങ്ങനെ… തീർച്ചയായും നല്ല കാര്യം.

‘സാറ’ – ‘ഞാൻ പ്രസവിക്കില്ല’ എന്ന് തീരുമാനമെടുത്തവൾ… അങ്ങനെ ചുമ്മാ പെറ്റുക്കൂട്ടൽ അല്ലല്ലോ സ്ത്രീയുടെ ജോലി… agreed…. പണ്ട് പണ്ട് പൂവള്ളിയിലെ ഇന്ദുചൂഡൻ പറഞ്ഞപ്പോലെവെള്ളമടിച്ച് കേറി വരുമ്പോൾ കാലുമടക്കി തൊഴിക്കാനും, മഴ പെയ്യുമ്പോൾ പുതപ്പിനടിയിൽ സ്നേഹിക്കാനും, പിന്നെ പിള്ളേരെ പെറ്റു പോറ്റാനും, വടിയാകുമ്പോൾ നെഞ്ചത്തടിച്ച് കരയാനും എനിക്ക് ഒരു പെണ്ണിനെ വേണം എന്ന മറ്റേ രോമാഞ്ചി ഫിക്കേഷൻ തരുന്ന ഡയലോഗിൽ പറയുന്നതല്ല ‘സ്ത്രീ’ യുടെ പണിയെന്ന നല്ല ബോദ്ധ്യവുമുണ്ട്.

Accidental ആയി അവളുടെ സ്വപ്നമായി മാറുന്ന സിനിമ… Accidental ആയി അവളുടെ ലൈഫിൽ എത്തുന്ന ജീവൻ… ഇതൊക്കെ accept ചെയ്യുന്ന സാറ. എന്തുകൊണ്ട് accidental pregenancy യെ സ്വീകരിക്കാൻ മടിച്ചു.?

ചോദ്യത്തിന് ഉത്തരമുണ്ട്…

ഓൾക്ക് പ്രസവിക്കാൻ താത്പ്പര്യമില്ല…. അത് ഓളുടെ സ്വാതന്ത്ര്യം അല്ലേ…. തന്നെ തന്നെ ഓൾക്ക് സ്വാതന്ത്ര്യം ഒക്കെയുണ്ട് എന്ന് പറഞ്ഞു nice ആയിട്ട് ‘pro choice’ culture നെ implant ചെയ്തു വയ്ക്കുന്നു..

. but…My freedom to swing my arm ends where the other fellow’s nose begins….. ഇങ്ങനെയൊരു സാധനം കൂടിയുണ്ട്… അതായത് ഉത്തമാ അപരൻ്റെ മൂക്കിൻ തുമ്പ് തുടങ്ങുന്നിടത്ത് എൻ്റെ സ്വാതന്ത്ര്യം അവസാനിക്കുന്നുവെന്ന്,

അതായത് ഗർഭത്തിൽ ഉരുവായ ഒരു ‘ജീവൻ്റെ’ ജനിക്കാനും ജീവിക്കാനുമുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ സാറയ്ക്ക് എന്ത് അവകാശം

അയ്യോ അത് contraceptive failure കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് പറയുന്നവരോട് ഒരു ചോദ്യം. കറച്ചു കൂടെ മെച്ചപ്പെട്ട കോപ്പർ -ടി (O. 7% പരാജയ സാധ്യത അതിനുമുണ്ട് )യൊക്കെ യൂസ് ചെയ്യാമായിരുന്നില്ലേ എന്നല്ല….

എന്നാപിന്നെ tubactomy/vasactomy യൊക്കെ നടത്താമായിരുന്നില്ലേ എന്നുമല്ല… അബോർഷനിലൂടെ ആ ഉത്തരവാദിത്വം കഴുകികളയാൻ സാധിക്കുമോ?

ഇല്ല….സാറയുടെ ഉദരത്തിൽ രൂപമെടുത്ത ജീവന് പൂർണ്ണമായും ജീവനും സാറയും തന്നെയാണ് ഉത്തരവാദികൾ. അതുകൊണ്ട് അവളുടെ ഉദരത്തിൽ വളരാൻ ആരംഭിച്ച ‘ജീവൻ’ എന്ത് പിഴച്ചു?

At the moment of conception itself, it’s a human life എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ… ഒരു മനുഷ്യന് അവകാശപ്പെട്ട എല്ലാ dignity യോടെയും അമ്മയുടെ ഉദരത്തിലെ ‘ജീവൻ’ പരിഗണിക്കപ്പെടേണ്ടതാണ്.

അയ്യേ ഒൻപതാം ക്ലാസ്സിലെ ബയോളജി ടെക്സ്റ്റ് ശരിക്ക് കാണാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്….അത് വെറും zygote ആണ്…..അമ്പട മിടുക്കാ.... ഒരു ചോദ്യം ചോദിക്കട്ടെനമ്മുടെ നാട്ടിലൊക്കെ സ്ത്രീ ഗർഭിണിയാണെന്ന അറിഞ്ഞ് കഴിയുമ്പോൾ നമ്മളൊക്കെ പറയാറുള്ളത് അതാ അവളുടെ വയറ്റിൽ ഒരു zygote ഉണ്ടെന്നാണോ?

അല്ല… ദേ ആൻ്റീടെ വയറ്റിൽ കുഞ്ഞാവയുണ്ട്….ചേച്ചിക്കും ചേട്ടനും ഉണ്ണി വരാൻ പോകുന്നു…നമ്മുടെ വീട്ടിലേയ്ക്ക് ഒരു പുതിയ അംഗം കൂടി വരുന്നുണ്ട്…എന്നൊക്കെയാണ്… അല്ലേ?

Yes, At the moment of conception itself, it’s a human life.

..24 ആഴ്ച്ചവരെ abortion നടത്താൻ MTP ആക്ട് അനുവദിക്കുന്നുണ്ടല്ലോ.. ?

അതെന്താ ഇരുപത്തിയഞ്ചാമത്തെ ആഴ്ച്ചയിലാണോ അതിന് ജീവൻ വയ്ക്കുന്നത്… അല്ല എന്ന് എല്ലാവർക്കും അറിയാം. അപ്പോൾ abortion ഏത് സമയത്ത് ചെയ്താലും അത് തെറ്റ് തന്നെയാണ്, in the light of natural law. So, Abortion is a well planned and executed homicide.

ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ‘ചിദംബര സ്മരണ’ യുടെ ആദ്യ അദ്ധ്യായം ആരംഭിക്കുന്നത് ‘ഭ്രൂണഹത്യ’ എന്ന തലക്കെട്ടിൽ നിന്നാണ്. ആദ്യമായി പിറവിയെടുക്കുവാൻ പോകുന്ന കുഞ്ഞിനെ ലോകത്തിന്റെ വെളിച്ചം കാണിക്കാതെ ഭ്രൂണഹത്യ നടത്തേണ്ടിവന്ന പിതാവിന്റെ മനോവ്യാപാരങ്ങളെയും ആവിഷ്കരിക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അനുഭവങ്ങളിൽനിന്ന് തീവ്രമായ കവിതകൾ ഉടലെടുത്തിട്ടുണ്ട്. ‘പിറക്കാത്ത മകന്’ എന്ന കവിത ഭ്രൂണഹത്യ ചെയ്ത തന്റെ മകനെക്കുറിച്ചും അദ്ദേഹത്തിന്റെ മനോവികാരങ്ങളെക്കുറിച്ചുമുള്ള കാവ്യാവിഷ്കാരമാണ്.

2014 ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത ഒരു സിനിമയുണ്ട് ‘Angels’. cosmetic production company കൾക്ക് വേണ്ടി abortion നടത്തികൊടുക്കുന്ന medical mafia യുടെ കഥ പറഞ്ഞ ചിത്രം. Abortion ഒക്കെ നോർമലൈസ് ചെയ്ത് ഒരു പൊതുബോധത്തിനെ പുരോഗമന ചിന്തയെന്ന് പറഞ്ഞ് തിരുത്താൻ ശ്രമിക്കുമ്പോൾ അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന അപകടം കാണാതിരിക്കരുത്. ‘മരണ സംസ്ക്കാരത്തെ‘ വിസ്തൃതമാക്കുന്ന abortion ൻ്റെ ചുവട് പിടിച്ച് വളർന്നു വരുന്ന Fetal (Pre-natal) Tissue Donation ഒക്കെ നിയന്ത്രിക്കപ്പെടേണ്ടതാണ്.

അബോർഷൻ ഒരു ‘ചോയസേ’ അല്ല..

..1. The most secured place of a human life ഏതെന്ന് ചോദിച്ചാൽ, ‘the woumb of the mother’ എന്ന് തന്നെയാണ് അതിൻ്റെ ഉത്തരം. അത്രയും സുരക്ഷിതത്വം ഉറപ്പ് നല്കുന്ന ഇടം തന്നെ കൊലക്കളമാക്കി മാറ്റുന്ന വൈരുദ്ധ്യം.

2. ഒരാൾ എന്നെ ആക്രമിക്കാൻ ശ്രമിക്കുമ്പോൾ തിരിച്ച് ആക്രമിക്കാനോ, ഓടി രക്ഷപ്പെടാനോ, at least ഒന്ന് ഉറക്കെ നിലവിളിക്കാനോ എനിക്ക് സാധിക്കും…. തനിക്കു നേരെ നീണ്ടു വരുന്നത് കൊലക്കത്തിയാണെന്ന് പോലും, അറിയാതെ അമ്മയുടെ ഉദരത്തിൽ നിസഹായനായി കിടക്കുന്ന ഒരു ശിശുവിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് അത്.

3. പിന്നെ ‘Divine realm’ conception നടന്നു എന്നത് പോലും ഒരു സ്ത്രീ അറിയുന്നത് എത്രയോ ദിവസങ്ങൾ കഴിഞ്ഞാണ്.

മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു.(ജറെമിയാ 1 : 5)

Justice for Bruno യും ചില വിചാരങ്ങളും…..കഴിഞ്ഞ ദിവസങ്ങിലാണ് സോഷ്യൽ മീഡിയയിൽ Justice for Bruno എന്ന ടാഗ് ലൈൻ പ്രത്യക്ഷപ്പെട്ടത്. ബ്രൂണോ എന്ന വളർത്തുനായയെ കൊന്നവർക്കെതിരെയുള്ള പ്രതിഷേധസ്വരമായിരുന്നുവത്.

“നാളെ ഒരുവനും ഒരു മിണ്ടാപ്രാണിക്കു നേർക്കും ദുഷ്ടമനസ്സോടെ കൈ നീട്ടരുത്. അതിനു വേണ്ടി നമ്മൾ പോലും പ്രതികരിച്ചില്ലെങ്കിൽ പിന്നെ ആരു പ്രതികരിക്കാനാണ്??” ബ്രൂണോയ്ക്ക് വേണ്ടിയുള്ള പോസ്റ്റിലെ ചില വരികളാണ്….

പണ്ട് പാലക്കാട് ഒരാനയെ പൈനാപ്പിളിൽ പടക്കം വച്ച് കൊന്നപ്പോൾ അതിനു നേരെയും പ്രതിഷേധം അണപ്പൊട്ടിയൊഴുകി… ചാനൽ ചർച്ചകളുണ്ടായി….എല്ലാം നന്നായിരിക്കുന്നു..

. മനുഷ്യജീവനെ അതിൻ്റെ പ്രാരംഭദശയിൽ ഇല്ലാതാക്കുന്ന കാര്യത്തിൽ മാത്രം നോ പ്രതിഷേധം…

റെസ്പോൺസിബിൾ പാരൻ്റ്ഹുഡിൻ്റെ മറവിൽ ഒളിച്ചുകടത്തുന്ന മരണ സംസ്ക്കാരം (culture of death)സിദ്ധിഖിൻ്റെ കഥാപാത്രം Dr. Hafiz വാക്കുകൾ പറഞ്ഞു തരുന്നുണ്ട് Responsible parenthood നെ കുറിച്ച്.

Parenting is a much more divine talent. “Better not be a parent…. Than be a bad parent.” നല്ല കാര്യം. എന്നാൽ സ്ത്രീയുടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞു അതിനുള്ള വഴിയായി അബോർഷനെ കൊണ്ടുവന്ന് നിർത്തരുതായിരുന്നു.

പ്രസവിച്ച കുഞ്ഞിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച സ്ത്രീയും, കല്ലിൽ കുഞ്ഞിനെ അടിച്ചു കൊന്ന സ്ത്രീയും അവരുടെ സ്വാതന്ത്ര്യമാണല്ലോ ഉപയോഗിച്ചത്. !

സാറാസിലുടനീളം കുഞ്ഞുങ്ങൾ എന്തോ വലിയ ഒരു ശല്യം ആണെന്ന് പറഞ്ഞു വയക്കുന്നുണ്ട് എന്തോ ഒരാളുടെ വലിയ സ്വപ്നങ്ങൾക്കു മുന്നിൽ കുഞ്ഞ് കുടുംബമൊക്കെ വലിയ തടസ്സമാണത്രെ. സിനിമ സംവിധായിക ആകാൻ ആഗ്രഹിക്കുന്ന ‘സാറ ‘ യെക്കുറിച്ച് പറഞ്ഞു വയ്ക്കുന്നത് ഭാവിയിലെ അഞ്ജലി മേനോനാണെന്നാണ്. ധന്യ വർമ്മ അവതാരികയായ കപ്പ TV യിലെ The happiness project എന്ന അഭിമുഖത്തിൽ അഞ്ജലി മേനോൻ പറഞ്ഞുവയ്ക്കുന്നുണ്ട് എൻ്റെ മോൻ എൻ്റെ Co- writer ആണ്. അവനെ പ്രഗ്നൻ്റ് ആയിരിക്കുമ്പോഴാണ് ഉസ്താദ് ഹോട്ടൽ എഴുതുന്നത് എന്ന് അഞ്ജലി മേനോൻ പറയുന്നു.

നിങ്ങളുടെ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിൽ കുട്ടികൾ ഒരു തടസ്സമാകുന്നത് എങ്ങിനെ ?

പത്ത് വർഷങ്ങൾക്ക് മുമ്പാണ്, യൂറോപ്പ്യൻ പാർലിമെൻ്റിൽ പങ്കെടുക്കാൻ ഇറ്റലിക്കാരി Licia Ronzulli ഏഴു മാസം പ്രായമുള്ള കൈക്കുഞ്ഞുമായിയാണെത്തിയത്. മാധ്യമങ്ങൾ അവളുടെ വരവിൻ്റെ രാഷ്ട്രീയം സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു “It was not a political gesture. It was first of all a maternal gesture.”

2017 ലാണ് ആസ്ട്രേലിയൻ പാർലിമെൻ്റിൽ പ്രസംഗിക്കുന്നതിനിടെ കുഞ്ഞിനെ മുലയൂട്ടുന്ന സെനറ്റർ Larissa Waters ൻ്റെ ചിത്രം വലിയ വാർത്താപ്രാധാന്യത്തോടെ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ന്യൂസിലാൻഡ് പ്രധാനമന്ത്രി Jacinda Ardern, തൻ്റെ കുഞ്ഞിന് ജന്മം നല്കിയത് ആ പദവിയിലിരിക്കുമ്പോൾ തന്നെയാണ്. അതിന് മുമ്പ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയും. 2018 ൽ Jacinda Ardern, മൂന്നു മാസം പ്രായമുള്ള തൻ്റെ കുഞ്ഞുമായി ഐക്യരാഷ്ട്ര സഭയിലെത്തി ചരിത്രമെഴുതി.

ഓം ശാന്തി ഓം’ സിനിമയുടെ ചിത്രീകരണ സമയത്ത് കൊറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാൻ ഗർഭിണിയായിരുന്നു. അതും മൂന്നു കുഞ്ഞുങ്ങളെ.ചരിത്രത്തിലാദ്യമായി ഓസ്ക്കാർ നോമിനേഷൻ ലഭിച്ച വനിത സിനിമാറ്റോഗ്രാഫർ Rachel Morrison “Against All Enemies” എന്ന ചിത്രം പൂർത്തിയാക്കുമ്പോൾ എട്ട് മാസം carrying ആയിരുന്നു. അപ്പോൾ പറഞ്ഞു വന്നത് കുഞ്ഞുങ്ങൾ സ്വപ്നങ്ങൾക്ക് ഒരു തടസ്സം അല്ല.

Sara’s culture & Sara’s Syndrome

അക്ഷയ് ഹരീഷിൻ്റെയും ജൂഡ് ആന്തണിയുടെയും ഒരു ഫിക്ഷണൽ സൃഷ്ടിയല്ല സാറയുടെ കഥ. നമ്മുടെ ചുറ്റുമുണ്ട് ‘സാറ’ യുടെ മനസ്സുമായി ജീവിക്കുന്നവർ. നമ്മുക്കു ചുറ്റിലും വളർന്നു കൊണ്ടിരിക്കുന്ന ഒരു മരണ സംസ്ക്കാര(Culture of death)ത്തിൻ്റെ പേരാണ് ‘Sara’s’. ഈ ദിവസങ്ങളിൽ വ്യകതിപരമായി ചില സുഹൃത്തുക്കളുമായി നടത്തിയ സംസാരങ്ങളിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞതാണിത്.

ഫോബിയകളുടെ കൂട്ടത്തിൽ Tokophobia എന്നൊന്നുണ്ട്. പ്രസവിക്കാനുള്ള പേടി…വേണമെങ്കിൽ Sara’s Syndrome എന്ന് വിളിക്കാംമന:ശാസ്ത്രപരമായി ചികിത്സിക്കപ്പെടേണ്ടത് തന്നെയാണ്. കാരണങ്ങൾ പലതാണ് ഗർഭസ്ഥാവസ്ഥയെ കുറിച്ച് മുൻധാരണകൾ ഇല്ലാത്തത്.കുഞ്ഞുങ്ങളെ എങ്ങിനെ കൈക്കാര്യം ചെയ്യണം എന്നറിയാത്തത് കൊണ്ട്.പ്രസവാനന്തരം പഴയപോലെ കാര്യങ്ങളിൽ ഇടപെടാൻ പറ്റുമോ career flop ആകുമോ തുടങ്ങിയ ഭയം.ഒരു നല്ല അമ്മയാകാൻ പറ്റുമോ എന്ന തോന്നൽ…. Cognitive behavior therapy യിലൂടെയും psychotherapy യിലൂടെയും മാറ്റാവുന്നതേ ഉള്ളൂ ഇത്.

അവസാനിപ്പിക്കുകയാണ്…പഴയ ഒരു കുറിപ്പ് കൂടി ചേർത്ത്,

ഹേറോദേസ്‌ കളിക്കരുതെന്ന്…..”മാതാപിതാക്കൾ ഗുണ്ടകളായില്ലേ…” Coffee @ MG Road എന്ന വിനീത് ശ്രീനിവാസന്റെ ആൽബത്തിലെ വരികളാണ്…

. വർധിച്ചു വരുന്ന ഭ്രൂണഹത്യയുടെ കണക്കുകൾ ഓർമ്മപ്പെടുത്തുന്നത് വടിവാളേന്തിയ ഗുണ്ടാ മുഖങ്ങളുള്ള മാതാപിതാക്കളെയാണ്.

അന്ന് ഹേറോദേസ് ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചുവെങ്കിൽ, ഇന്ന് ഉദരത്തിൽ നിന്നു പുറത്തു കടക്കുംമുമ്പേ സ്വന്തം ചോരയെ കശാപ്പു ചെയ്യുന്ന മാതാപിതാക്കൾ…

മൂന്നര വർഷത്തെ പഴക്കമുണ്ട് താഴെയുള്ള പത്രവാർത്തക്ക്….ഈ ഭീതിദമായ ഫ്രെയിമിലാണ് സപ്ന ട്രേസിയെ പോലെയുള്ള അമ്മമാരുടെ ജീവിതം നമ്മോട് സംസാരിക്കുന്നത്.. ഓർമ്മപ്പെടുത്തലാകുന്നത്…തന്റെ ജീവനെ പോലെ തന്നെ ഉദരത്തിലെ ജീവനും ജീവിക്കാൻ അവകാശമുണ്ടെന്ന്.. കൃത്യമായി പറഞ്ഞാൽ ഹേറോദേസ്‌ കളിക്കരുതെന്ന്…..

എന്തിനും ഏതിനും ‘പൊളിറ്റിക്കൽ കറകറ്റ്നസ് ‘ സിനിമയിൽ നോക്കുന്നവരോട് ഇച്ചിരി മാനുഷിക വിചാരങ്ങളും നോക്കുന്നത് നല്ലതാണ്. നിഷ്കളങ്കമായ ചിരിയോടെ സ്ക്രീൻ എൻ്ററി നടത്തിയ സാറ, അബോർഷൻ ചെയ്യാൻ ജീവൻ സമ്മതം മൂളുന്നിടത്തുള്ള ചിരിയുണ്ടല്ലോ…

എൻ്റെ സാറേ… നല്ല അസൽ കൊല ചിരിയാണ്…

“Children are a gift from the Lord. They are a reward from Him.” Psalms 127:3

വാൽക്കഷ്ണം: Melisa Ohden ഒരു abortion surviver ആണ്

to watch her story use the link

https://youtu.be/eVJNPWLzsb0

Xteen Chiramel

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |

പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .