
ജീവിതത്തിൽ ദൈവത്തിൻറെ കൃപ നിറഞ്ഞവൻ/നിറഞ്ഞവൾ എന്ന് വിളിക്കപ്പെടുവാൻ നാം ദൈവത്താൽ അനുഗ്രഹിക്കപ്പെടണം. അങ്ങനെയൊരു ഭാഗ്യം യേശുവിൻറെ മാതാവായ മറിയത്തിന് ഉണ്ടായി. കർത്താവ് നമ്മുടെ കൂടെ ഉണ്ടെങ്കിൽ നാം കൃപ നിറഞ്ഞവരാകും എന്നാണ് പ്രസ്തുത വചനഭാഗം പറയുന്നത്. ദൈവത്തിൻറെ കൃപ നമ്മിൽ പകരപ്പെടാൻ ദൈവം നമ്മിൽ വസിക്കുന്നുണ്ടോ? ദൈവത്തിൻറെ കൃപ ജീവിതത്തിൻറെ വിഷമഘട്ടങ്ങളിൽ നമ്മെ ശക്തിപ്പെടുത്തുന്നു. അർഹിക്കാത്ത വ്യക്തിയുടെമേൽ പകരപ്പെടുന്ന ദൈവിക കരുണയാണ് കൃപ. കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവം പാപിക്കു നല്കിയ അനുപമമായ വീണ്ടെടുപ്പിന്റെ അടിസ്ഥാനം ദൈവിക കൃപയാണ്.

നമ്മുടെ അനുദിന ജീവിതവ്യാപാരങ്ങളിലൂടെതന്നെ ദിനം പ്രതി ദൈവം കൃപകളെ നിറയ്ക്കുന്നു. നമ്മുടെ സാധാരണ ജീവിതത്തിലെ സാധാരണ സംഭവങ്ങളിലൂടെയാണ് ദൈവം നമ്മെ വിളിക്കുന്നത്: നമ്മൾ ദിവസേന കണ്ടുമുട്ടുന്നവരുടെ ദുഖങ്ങളിലും സന്തോഷങ്ങളിലും, നമ്മോടൊപ്പം ദിവസം ചിലവഴിക്കുന്നവരിൽ കൂടിയും, നമ്മുടെ കുടുംബ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന കണ്ണികളിൽ കൂടിയും എല്ലാം ദൈവത്തിന്റെ കൃപയുടെ വിളി ദിവസേന നമ്മുടെ മുൻപിൽ എത്തുന്നുണ്ട്. ദൈവം നമുക്ക് പകർന്നു തരുന്ന കൃപകൾ സ്വീകരിച്ച്, അത് നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്നവർക്കു പകർന്നു നൽകുമ്പോഴാണ് നമ്മൾ ദൈവവിളി അനുസരിച്ച് ജീവിക്കുന്നവരാകുന്നത്.

ക്രിസ്മസ് ദിങ്ങളിൽ നമ്മുക്കു പ്രാർഥിക്കാം, സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിലൂടെ അങ്ങ് ധാരാളമായി ഞങ്ങളിലേക്ക് ചൊരിയുന്ന കൃപകളെയും കരുണയെയും പ്രതി ഞാൻ അങ്ങയോടു നന്ദി പറയുന്നു. ദൈവത്തിന്റ കൃപകളും ദാനങ്ങളും ഹൃദയത്തിൽ സ്വീകരിച്ച്, വാഗ്ദാനങ്ങളിൽ വിശ്വസ്തനായ അങ്ങയിൽ മാത്രം പ്രത്യാശവച്ച്, അങ്ങയുടെ പദ്ധതിയുടെ നടത്തിപ്പുകാരനാകാൻ എന്നെ ശക്തിപ്പെടുതണമേ എന്നു പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി കൃപകളാൽ അനുഗ്രഹിക്കട്ടെ.

“നന്മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏




