ഇരിഞ്ഞാലക്കുട ‘സഹൃദയ എൻജിനീയറിങ് കോളേജി’ൽ സംഘടിപ്പിച്ച, വലിയ കുടുംബങ്ങളുടെ സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുടുംബവർഷാചരണ സമാപനം, ഇരിഞ്ഞാലക്കുട രൂപത ‘പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റി’ന്റെ ഒന്നാം വാർഷികം എന്നിവയോട് അനുബന്ധിച്ച് സംഘടിപ്പിച്ച, കൂടുതൽ മക്കളുള്ള കുടുംബങ്ങളുടെ സംഗമത്തിൽ മുഖ്യാതിഥിയായിരുന്നു അഞ്ച് മക്കളുടെ പിതാവുകൂടിയായ സിജോയ് വർഗീസ്.
കത്തോലിക്കാ വിശ്വാസത്തിന്റെ വിശുദ്ധിയും പാരമ്പര്യവും നന്മയും ജന്മനാ കിട്ടിയതിന്റെ സന്തോഷത്തിലാണ് താൻ ജീവിക്കുന്നതെന്നും സിജോയ് പറഞ്ഞു. തന്റെ 16-ാം വയസിൽ മാതാപിതാക്കൾക്ക് സംഭവിച്ച വാഹനാപകടത്തെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു. അപകടത്തിൽ സിജോയ് വർഗീസിന്റെ അമ്മ മരണപ്പെടുകയും പിതാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചെന്ന ചിന്ത ഞങ്ങളെ അസ്വസ്ഥരാക്കി. ഈ ദിനങ്ങളിൽ കന്യാസ്ത്രീകൂടിയായ, പിതാവിന്റെ സഹോദരിയാണ് എന്നെയും സഹോദരങ്ങളെയും ശക്തിപ്പെടുത്തിയത്. വിശുദ്ധരെല്ലാം ജീവിത വിശുദ്ധി നേടിയത് കടുത്ത സഹനത്തിലൂടെയാണെന്ന സിസ്റ്ററിന്റെ വാക്കുകളാണ് മുന്നോട്ടുള്ള യാത്രയിൽ പ്രചോദനമായത്,’ തകർന്നുപോകുമായിരുന്ന ജീവിതങ്ങൾ ദൈവത്തോട് ചേർന്നുനിന്നതുകൊണ്ടു മാത്രമാണ് തിരിച്ചുപിടിക്കാനായതെന്നും സിജോയ് കൂട്ടിച്ചേർത്തു..