മുല്ലപ്പെരിയാർ അതിജീവന പ്രവർത്തനങ്ങളിൽ പ്രൊലൈഫ് പങ്കാളികളാകും.
കൊച്ചി. ലോക ശ്രദ്ധനേടിയ മുല്ലപ്പെ രിയാർ ഡാം ഉയർത്തുന്ന ആശങ്കങ്ങൾക്ക്
ശാശ്വതപരിഹാരം തേടിയുള്ള അതിജീവന പ്രവർത്തനങ്ങളിൽ സീറോ മലബാർ സഭയുടെപ്രൊ ലൈഫ് അപ്പോസ്തലേറ്റ് പങ്കാളികളാകും.
മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചതിന്റെ 129 മത് വാർഷികം ആചരിക്കുന്ന ഒക്ടോബർ 10 മുതൽ വിവിധ ജില്ലകളിൽ ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കും.
മുല്ലപെരിയാർ ഡാം അതിജീവനത്തിനായി വിവിധ മത സാമൂദായിക സാമൂഹിക സാസ്കാരിക സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ പരിഹാരം ആവശ്യപെട്ടുകൊണ്ടുള്ള ധർമ്മസമരങ്ങൾക്ക് പിന്തുണ നൽകുമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അറിയിച്ചു
മുല്ലപ്പെരിയാർ ഡാം കമ്മീഷൻ ചെയ്തിട്ട് ഒക്ടോബർ 10- ന് 129 വർഷം തികഞ്ഞതിന്റെ ഭാഗമായി കൊച്ചി മറൈൻ ഡ്രൈവിലും പ്രതീക്ഷാജ്വാലയുടെ ഭാഗമായി 129 മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥിച്ചു.
മുല്ലപ്പെരിയാർ കോ ഓർഡിനേഷൻ കൗൺസിലിന്റെ ജനജാഗരണ യാത്രയുടെ സമാപന സമ്മേളനത്തിലാണ് ജ്വാല, തെളിയിച്ചത്.ഇടുക്കി ജില്ലയിലെ 129 ഗ്രാമങ്ങളിലും ആരാധനാലയങ്ങളിലും പ്രതീക്ഷാജ്വാല തെളിയിച്ചു .
കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി ആനിമേറ്റർ സാബു ജോസ് പ്രതീക്ഷാജ്വാലക്ക് നേതൃത്വം നൽകി.മുല്ലപ്പെരിയാർ ഏകോപന സമിതിയിലെ വിവിധ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ പങ്കാളികളായി.