കാക്കനാട് മേജർ ആർച്ച് ബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നും, സീറോ മലബാർ സഭ മീഡിയ കമ്മീഷൻ, എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ രൂക്ഷമായി വിമർശിച്ച് പുറപ്പെടുവിച്ച ജാഗ്രത നിർദ്ദേശത്തിലെ അവസാന വരികൾ…👇🏽

(എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ, യാതൊരു കാരണവശാലും, കത്തോലിക്കാസഭയിലെ വിശ്വാസികൾ, അനുകരിക്കരുത് എന്ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2023 ഡിസംബർ 7 എന്ന് പറഞ്ഞ വരികളാണ് ഇവിടെ ഓർമ്മ വരിക)

*ഡീക്കന്മാരെ ബലിയാടുകളാക്കുന്നതാര്?*

ഡീക്കന്മാർക്ക് തിരുപ്പട്ടം നൽകണമെന്നാവശ്യപ്പെട്ട് 2024 ഒക്ടോബർ 13 ന് തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്തുള്ള പോസ്റ്ററുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയെ പൊതുസമൂഹത്തിൽ അപമാനിക്കാനുള്ള ചില വ്യക്തികളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടേ ഇതിനെയും കാണാനാകൂ. കാരണം, തെരുവിൽ പ്രക്ഷോഭം നടത്താൻ ആഹ്വാനം ചെയ്തിരിക്കുന്ന വ്യക്തികളും സംഘടനകളുമാണ് ഡീക്കന്മാരുടെ തിരുപ്പട്ടസ്വീകരണത്തെ ഭീഷണികളിലൂടെ വിലക്കുന്നത് എന്നതാണ് യാഥാർത്യം.

തിരുപ്പട്ടസ്വീകരണത്തിനൊരുക്കമായി സഭ നിഷ്‌കർഷിക്കുന്ന രീതിയിൽ അനുസരണം വാഗ്ദാനം ചെയ്യുന്ന സത്യവാങ്മൂലം ഒപ്പിട്ടുനൽകുന്നതിനനുസ്സരിച്ച് പട്ടം നൽകാമെന്നാണ് അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ അറിയിച്ചിരിക്കുന്നത്. ആ നിലപാടിൽനിന്നു സഭ പിന്നോട്ടു പോയിട്ടില്ല. എന്നാൽ, എറണാകുളം-അങ്കമാലി അതിരൂപതയെ നിരന്തരം ആക്ഷേപവിധേയമാക്കുന്ന ചില വ്യക്തികളും സംഘടനകളും ചെലുത്തുന്ന തെറ്റായ സമ്മർദ്ദങ്ങളിൽപെട്ടാണ് ഡീക്കന്മാർ സത്യവാങ്മൂലം നല്കാൻ വിസമ്മതിക്കുന്നത്. ഈ സത്യം മറച്ചുവച്ച്, സഭാഘടനയെ ദുർബലപ്പെടുത്തുകയെന്ന തങ്ങളുടെ അജണ്ട നടപ്പിലാക്കാനായി ബഹുമാനപ്പെട്ട ഡീക്കന്മാരെ ബലിയാടുകളാക്കുന്ന ക്രൂതയാണ് ഇപ്പോൾ അരങ്ങേറുന്നത്. അല്മായരെ മുന്നിൽ നിർത്തി സഭയെ ധിക്കരിക്കാൻ പദ്ധതികളൊരുക്കുന്ന വൈദികരും ഒന്നോർക്കുക: നിങ്ങൾ ജീവിക്കുന്ന പൗരോഹിത്യത്തെയും നിങ്ങളെ നിങ്ങളാക്കിയ സഭയെയുമാണ് നിങ്ങൾ അപമാനിക്കുന്നതും ദുർബലപ്പെടുത്തുന്നതും.

നിങ്ങൾ വിട്ടുപോയത്