ഓഗസ്റ്റ് 22 വെള്ളിയാഴ്ച ലോകസമാധാനത്തിനും നീതിക്കും, സായുധസംഘർഷങ്ങളുടെ ഇരകളായി ദുരിതമനുഭവിക്കുന്നവരുടെ ആശ്വാസത്തിനുമായി സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ഉപവാസവും പ്രാർത്ഥനയും നടത്താൻ ലിയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു.

സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മറിയം, എല്ലാ ജനതകളും സമാധാനത്തിന്റെ മാർഗ്ഗം കണ്ടെത്തുന്നതിനായി മാദ്ധ്യസ്ഥ്യം വഹിക്കട്ടെയെന്ന് ലിയോ പതിനാലാമൻ പാപ്പാ ആശംസിച്ചു.

