കൊച്ചി: ഭാരതത്തിൽ സർക്കാരിന്റെ ഫിലിം സെൻസർബോർഡ് നിയമാനുസൃതം അംഗീകാരം നൽകി പ്രദർശിപ്പിക്കുന്ന സിനിമകളിൽ കാണേണ്ടത് ഏതൊക്കൊയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം രാഷ്ട്രിയ നേതൃത്വങ്ങൾ നൽകേണ്ടതില്ലെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
ഏതു സിനിമ കാണണമെന്ന് തീരുമാനിക്കാനുള്ള പക്വത യും പാകതയും മലയാളി പ്രേക്ഷകർക്കുണ്ട്. ക്രൈസ്തവ വിശ്വാസങ്ങളെയും സമർപ്പിതരെയും ആക്ഷേപിച്ച് സിനിമകളും നാടകവും രചനകളുമുണ്ടായപ്പോൾ ബോധപൂർവം കണ്ണടച്ച് മൗനം പാലിച്ചവർ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം പ്രസ്താവനയുമായി വരുന്നതിന്റെ കാരണം വ്യക്തമല്ലെന്ന് പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.