പ്രിയപ്പെട്ട ഫോട്ടോഗ്രാഫി സുഹൃത്തുക്കളെനിങ്ങളോട് ഒരഭ്യർത്ഥനഇന്ന് 2022 September 19ഈ അടുത്ത ദിവസം ഒരു ദേവാലയത്തിൻ ഒരു കൂട്ടം ഫോട്ടോ വീഡിയോ ഗ്രാഫർമാർ കാണിച്ച വേഷം കെട്ടലുകളും അത് മൂലം ഫോട്ടോഗ്രാഫർ മാർക്കുണ്ടായ ചില Black Marks അതാണ് ഈ പോസ്റ്റിനാധാരം
ആരാധനാലയങ്ങളിൽ ശുശ്രൂഷകളും മറ്റും നടക്കുന്ന സമയങ്ങളിൽ നമ്മൾ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫിതൊഴിൽ എടുക്കുന്നവർഅല്പം മാന്യമായും ഭയഭക്തി ബഹുമാനത്തോട്യം സാഹചര്യങ്ങൾക്കനുയോജ്യമായ വിധംഫോട്ടോയും , വീഡിയോയുംആവശ്യത്തിന് മാത്രം എടുക്കുവാൻ തക്കവിധം പക്വതയും വിവേകവും കാണിക്കുകഎൻ്റെ എളിയ ബുദ്ധിയിൽ തോന്നുന്നകുറച്ച് നിർദ്ദേശങ്ങൾ അല്ലങ്കിൽ അഭിപ്രായങ്ങൾ ഇവിടെ പറയട്ടെ
1. ആരാധനാലയങ്ങളിൽ വളരെ അത്യാവശ്യം വേണ്ട ലൈറ്റ് സെറ്റിംഗ്സുകൾ ശുശ്രൂഷകൾക്കും പ്രാർത്ഥനകൾക്കും വിഘ്നം വരാത്ത വിധം സെറ്റ് ചെയ്ത ശേഷം നിങ്ങളുടെ സഹായിയോട് ദേവാലയത്തിൽ ഏതെങ്കിലും വശങ്ങളിൽ ഒതുങ്ങി നിൽക്കാൻ പറയുക
2 .ഫോട്ടോഗ്രാഫർമാരും സഹായികളുംമാന്യമായ വേഷങ്ങൾ ധരിച്ച് ദേവാലയങ്ങളിൽ പ്രവേശിക്കുക
3. ദേവാലയങ്ങളിലെ ശുശ്രൂഷകളുടെ സമയങ്ങളിൽ , ലെൻസുകൾ , ബാറ്ററികൾ തുടങ്ങി അത്യാവശ്യം വേണ്ടുന്ന സാധങ്ങളൾ നിങ്ങളുടെ കയ്യെത്തും ദൂരത്ത് ക്രമികരിച്ച് വെച്ച് നിങ്ങൾ തന്നെ അത് എടുത്തുപയോഗിക്കുവാൻ പരിശീലിക്കുക അല്ലാതെ തൊടുന്നതിനും പിടിക്കുന്നതിനും എല്ലാം ഹെൽപർമാർ ചുറ്റും വേണമെന്ന് വാശി പിടിക്കാതിരിക്കുകഅതൊക്കെ ദേവാലയത്തിന് പുറത്ത് ആയിക്കോളു , പുറത്ത് നിങ്ങൾ വേണമെങ്കിൽ ഒരു ഡസൻ ഹെൽപർ മാരെ ഇടത്തും വലത്തുമായി കുട്ടിക്കൊള്ളു
NB : ചില മലയാളി ഭോഷൻമാർക്ക് ചില അബദ്ധ ധാരണകൾ ഉണ്ട് ബറ്റാലിയനുമായി വരുന്ന ഫോട്ടോഗ്രാഫർമാരാണ് സൂപ്പർ എന്ന്ഈ ‘ ഭോഷൻമാരെ പറ്റിച്ച് ലക്ഷങ്ങൾ വാങ്ങിച്ചെടുക്കുക എന്ന ഉദ്ദേശവും ഇത്തരം ഫോട്ടോഗ്രാഫർമാർക്ക് ഉണ്ട് എന്ന കാര്യം ഈ ദോഷൻമാർക്ക് ഇല്ലാത്തതാണ് ,ഇത്തരത്തിലുള്ള വേഷം കെട്ടലുകൾ പെരുകി വരാൻ കാരണവും)
നല്ല ഫോട്ടോകൾ കിട്ടാൻ നല്ല ഒരു ഫോട്ടോഗ്രാഫറുംനല്ല ഒരു ക്യാമറയും മതിനാലാമത്തെ നിർദേശം
4 ആരാധനാലയങ്ങളിലും മറ്റുംഅവിടുത്തെ നിർദേശങ്ങൾ പാലിച്ച്അനുവദിച്ചിരിക്കുന്ന ഫോട്ടോകൾമാത്രം എടുക്കുക5. ആവശ്യത്തിനുള്ള ഫോട്ടോകൾ മാത്രം എടുക്കുകനമ്മുടെ അഭ്യാസങ്ങൾ പ്രദർശിപ്പിക്കാനുള്ള സ്ഥലമല്ല ആരാധനാലയങ്ങൾ എന്ന സാമാന്യ ബോധമെങ്കിലും ഫോട്ടോഗ്രാഫർമാർക്ക് ഉണ്ടായിരിക്കണം
6 Christian weddingദേവാലങ്ങളിൽ ആണെങ്കിൽ
വരനും വധുവും കുടുംബാംഗങ്ങളോടൊപ്പം നടന്ന് വരുന്നത്,ദേവാലയത്തിൽ നിൽക്കുന്നത്തിരി തെളിക്കുന്നത്കൈകൾ ചേർത്ത് പിടിക്കുന്നത്താലികെട്ടുന്നത്മോതിരം കൈമാറുന്നത്കൊന്തകൾ സ്വീകരിക്കുന്നത്മന്ത്രകോടി അണിയിക്കുന്നത് ബൈബിളിൽ തൊട്ട് സത്യം ചെയ്യുന്നത്ബ്ലസിംഗ്കുർബാന സ്വീകരണം ( വരനും വധുവും )പള്ളിയിൽ വന്ന കുടുംബാംഗളുടെ ഫോട്ടോസ് ചടങ്ങ് കഴിഞ്ഞ് ഒരോ ദേവാലയത്തിലുംഅനുവദിച്ചിരിക്കുന്ന മൂന്നോ നാലോ ഗ്രൂപ്പ് ഫോട്ടോകൾനേർച്ച ഇടുന്ന ഫോട്ടോമുന്നോ നാലോ couple photosഇത്രയൊക്കെ പോരെ ദേവാലയത്തിൽബാക്കി വേഷം കെട്ടലുകൾ പുറത്ത് വെച്ച് പോരെ
അള മുട്ടിയാൽ ചേരയും കടിക്കും;വൈദികരേക്കൊണ്ടൊശുശ്രൂഷകരെക്കൊണ്ടോ പറയിപ്പിക്കാൻ ഇടവരുത്താതെ , ഉള്ള സൗകര്യവും കൂടെ ഇല്ലാതാക്കാതെബുദ്ധിപൂർവ്വം, സാഹചര്യങ്ങൾക്കനുസരിച്ച് യുക്തിപൂർവ്വംമാന്യമായി, അവർ ഏത് മതത്തിൽപ്പെട്ടവരായാലുംമറ്റു മാന്യ ഫോട്ടോഗ്രാഫർമാർക്ക്പേരുദോഷം വരുത്താതെദേവാലയങ്ങളിൽ പെരുമാറാൻ പരിശീലിക്കുക എന്ന് മാത്രം പറഞ്ഞ് കൊണ്ട് നിറുത്തട്ടെഞാനും ഒരു ഫോട്ടോഗ്രാഫറാണ്
Little Flower Photography Nellipoyil
9048685636