വത്തിക്കാനിൽ നടക്കുന്ന മെത്രാന്‍മാരുടെ സിനഡ് ഒക്ടോബർ 2024 പൗരസ്ത്യസഭകൾ ഉൾപ്പെടുന്ന പ്രാദേശികസഭകളും, ആഗോളസഭയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും, പൗരസ്ത്യസഭകളുടെ തനതായ്മ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യവും ചർച്ച ചെയ്തു.പൗരസ്ത്യസഭകളുടെ അതിജീവനം മാത്രമല്ല, അവയുടെ വളർച്ചയും ഉറപ്പാക്കണമെന്ന് സ്വരമുയർന്നു.ആഗോള-പ്രാദേശികസഭകൾ തമ്മിൽ നിലനിൽക്കേണ്ട നല്ല ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചകൾ നടന്നു.

ഓരോ പ്രാദേശികസഭകളുടെയും പ്രത്യേകതകൾ കാത്തുസൂക്ഷിക്കപ്പെടേണ്ടവയാണെന്നും, അവ ആഗോളസഭയ്‌ക്കെതിരെയുള്ള ഒരു ഭീഷണിയായല്ല, സമ്മാനമായി കണക്കാക്കപ്പെടണമെന്നും സിനഡ് അഭിപ്രായപ്പെട്ടു.

റോമിലെയും മറ്റു പ്രാദേശികസഭകളിലെയും സഭാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ, അധികാരവികേന്ദ്രീകരണം സംബന്ധിച്ച ചിന്തകൾ ഉയർന്നുവന്നു.വിവിധ സഹോദരീസഭകൾ ഒരേ ദിവസം പെസഹാ ആചരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും സിനഡിൽ ഇടം പിടിച്ചു.സിനഡാത്മകത സഭയെ തളർത്തുന്ന ഒന്നല്ലെന്ന ചിന്ത വിവിധ ചർച്ചകളിൽ ഉയർന്നുവന്നു.സഹനങ്ങളിലൂടെ കടന്നുപോകുന്ന സഭംഗങ്ങളുടെ സ്വരം കൂടുതലായി ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യവും ചർച്ച ചെയ്യപ്പെട്ടു. വിശ്വാസത്തിന്റെ പോരാട്ടം തുടർന്നുകൊണ്ടുപോകേണ്ടതിന് അല്മായരുമായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം ചർച്ചകളിൽ എടുത്തു പറയപ്പെട്ടു.

ഡിജിറ്റൽ മേഖലയിലും അജപാലനസേവനം ഉറപ്പാക്കേണ്ടതന്റെ ആവശ്യകത, സ്ത്രീകളെയും യുവജനങ്ങളെയും സഭാപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യം എന്നിവയും സിനഡ് ചർച്ചകളിൽ സ്ഥാനം പിടിച്ചു.മെഡിറ്ററേനിയൻ പ്രദേശങ്ങളിലെ പ്രശ്നങ്ങളിൽ, പ്രത്യേകിച്ച്, യുദ്ധങ്ങൾ, അഴിമതി, കുടിയേറ്റം, തുടങ്ങിയവയുമായി ബന്ധപ്പെട്ട് സഭയ്ക്ക് എടുക്കാൻ സാധിക്കേണ്ട നിലപാടുകളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സിനഡ് ചർച്ച ചെയ്തു.

ടോണി ചിറ്റിലപ്പിള്ളി

നിങ്ങൾ വിട്ടുപോയത്

ഇടവക പ്രതിനിധിയോഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭയെ പിളർത്താനുള്ള ശ്രമങ്ങൾ വഞ്ചനാപരം