വളരെ വേദനയോടെയാണ് മലയാള മനോരമയിലെ ” വഴിതടഞ്ഞപ്പോൾ പൊലിഞ്ഞത് 23 ജീവൻ “- എന്ന വാർത്ത വായിച്ചത്.

ദൈവത്തിന്റെ സ്വന്തം നാടെന്ന് സർക്കാർ പരസ്യങ്ങളിൽ വിശേഷിപ്പിക്കുന്ന നമ്മുടെ കേരളത്തിൽ നടക്കുന്ന ദുരവസ്ഥ. കേരളം വികസനത്തിന്റെ പാതയിൽ, വ്യവസായങ്ങൾ വളരെ വർധിച്ചുവെന്ന് മന്ത്രിമാർ പറയുകയും, ശശി തരൂർ എം പി അതിനെ ശരിവെച്ച് ലേഖനം എഴുതി വിവാദത്തിൽപ്പെടുകയും ചെയ്യുന്ന കാലഘട്ടം.

ആലപ്പുഴയിൽ നിന്നും ശ്രീ കെ വിശാഖ് മക്കളെ കൊന്ന ശേഷം ജീവനെടുക്കുന്ന മാതാപിതാക്കളെക്കുറിച്ച് എഴുതുന്നു.

സംസ്ഥാനത്തുബൗദ്ധിക, മാനസിക വെല്ലുവിളി നേരിടുന്ന 11 പേർ 2022 ജനുവരിക്കുശേഷം മാതാപിതാക്കളാൽ കൊല്ലപ്പെട്ടു. മിക്ക സംഭവങ്ങളിലും അതിനുശേഷം മാതാപിതാക്കൾ അവരുടെ ജീവനും അവസാനിപ്പിച്ചു.അപ്പോൾ മരണം 22.

നിന്നെ കൊന്ന് ഞാനും ചാകും ( നികോഞാചാ ) എന്ന പേരിൽ കേരളത്തിൽ ഒരു സിനിമ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയതിന്റെ പരസ്യം കണ്ടത് ഓർക്കുന്നു. സിനിമ കാണാത്തതുകൊണ്ട് അതിന്റെ കഥ അറിയില്ല. അങ്ങനെ ഒരു പേര് എങ്ങനെ സെൻസർ ബോർഡ് അനുവദിച്ചുവെന്ന് ഇപ്പോഴും ഓർക്കാറുണ്ട്.

ഈ ദിവസങ്ങളിൽ പ്രധാന പത്രങ്ങളിൽ വലിയ തുക നൽകി സർക്കാർ വിവിധ പദ്ധതികളുടെ പരസ്യം നൽകുന്നത് കണ്ടു. ഒരു കോളം വാർത്തയ്ക്ക് പോലും സാധ്യതയില്ലാത്ത കാര്യങ്ങൾക്ക് കോടികൾ ചിലവഴിക്കുമ്പോൾ ഭിന്നശേഷിക്കാരും അവരുടെ കുടുംബങ്ങളും ജീവിക്കാൻ കഴിയാത്ത അവസ്ഥയിൽ.

ബൗദ്ധിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് താങ്ങും തണലുമാകേണ്ട സർക്കാർ സംവിധാനങ്ങളുടെ പോരായ്മകളിലേയ്ക്ക് വിരൽ ചുണ്ടുന്നതാണ് ഈ പ്രത്യേക വാർത്ത.

സർക്കാർ പദ്ധതികളും അവയുടെ ഇപ്പോഴത്തെ സ്ഥിതിയും അക്കമിട്ട് നിരത്തിയിരിക്കുന്നു. മാതാപിതാക്കളുടെ ആവശ്യങ്ങളും വാർത്തയിൽ അവതരിപ്പിച്ചിരിക്കുന്നു.🙏നന്ദി.🙏🙏അഭിനന്ദനങ്ങൾ.🌹

എന്റെ അടുത്ത സുഹൃത്ത് ഫാ. റോയി കണ്ണംഞ്ചിറ ഭിന്നശേഷിക്കാരുടെ ജീവിത യാഥാർത്ഥ്യങ്ങൾ പൊതുസമ്മേളനങ്ങളിൽ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്.”മക്കൾ മരിക്കാതെ എങ്ങനെ മരിക്കും? കൊന്നു തരുമോ ഞങ്ങളെ എന്ന് “- അവർ പറയാറുണ്ട് എന്ന് അദ്ദേഹം നിരവധി തവണ പറഞ്ഞത് ഓർക്കുന്നു. 5 മാസം മുമ്പ് റോയി അച്ചൻ തിരുവന്തപുരത്തു നടത്തിയ പ്രസംഗം,ഷെക്കിന ടി വിയിൽ വന്നതിൻെറ ലിങ്ക് താഴെ ചേർക്കുന്നു .അത് കേൾക്കുവാനും അപേക്ഷിക്കുന്നു .

മനോരമ വാർത്തയിൽ ഇടം നേടാത്ത നിരവധി കുടുംബങ്ങൾ ജീവിതം അവസാനിപ്പിച്ചിട്ടുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു. മാപ്പ് 🙏

ഇന്നലെ വൈകിട്ട് പാലരിവട്ടത്തു വെച്ച് രണ്ട് ഭിന്നശേഷി മക്കളുടെ പിതാവ് ശ്രീ ബേബി ചിറ്റിലപ്പള്ളിയുമായി സംസാരിച്ചു. നല്ല ഒരു ബിസിനസ്സ്കാരനും സാമൂഹ്യപ്രവർത്തകനുമായ അദ്ദേഹം ഇന്ന് വെളുപ്പിന് കാഞ്ഞിരപ്പള്ളിയിൽ നിന്നും തിരുവനന്ത പുരത്തേക്ക് യാത്രതിരിക്കുമെന്ന് പറഞ്ഞു.അദ്ദേഹം താമസിക്കുന്ന

എയ്ഞ്ചൽസ്‌ വില്ലേജിൽ നിന്നും ആ സ്ഥാപനത്തിന്റെ സ്ഥാപകൻ ഫാ. റോയി വടക്കേൽ ഒരുമിച്ച് ഒരു വലിയ വണ്ടിനിറയെ വേദനിക്കുന്ന മനുഷ്യരും ഉണ്ടായിരിക്കും. അവിടെ താമസിക്കുന്നവർ ഭിന്നശേഷി മക്കളും അവരുടെ മാതാപിതാക്കളും മാത്രമാണ്. അവർ അവരുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാൻ വലിയ പ്രതിഷേധ സമരത്തിനാണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്.

ഇന്ന് തിരുവനന്തപുരത്ത് ഭിന്നശേഷി മക്കളുടെ സമരം നടക്കുമ്പോൾ, ഇന്നത്തെ മനോരമ വാർത്തയ്ക്ക് വലിയ പ്രാധാന്യം ഉണ്ട്.

പ്രിയപ്പെട്ട മുഖ്യമന്ത്രി, മന്ത്രിമാരെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ, കേരളത്തിലെ മുഴുവൻ എം എൽ എ മാരെ ഒരു അപേക്ഷ 🙏. ജീവനെ സ്നേഹിക്കണം, ആദരിക്കണം, സംരക്ഷിക്കണം എന്ന് പറയുന്ന പ്രൊ ലൈഫ് പ്രവർത്തകരുടെ അപേക്ഷ 🙏ഇനിയും നമ്മുടെ നാട്ടിൽ സ്നേഹിച്ചുവളർത്തിയ ഭിന്നശേഷി ക്കാരായ മക്കളെ വളർത്തുവാൻ നിവൃത്തിയില്ലാതെ ക്രൂരമായി കൊല്ലുവാൻ, പിന്നെ മരിക്കുവാൻ ആരെയും വിട്ടുകൊടുക്കരുത്. 🙏😭 ഇത് കേരളത്തിന്റെ പൊതുആവശ്യമാണ്‌, വേദനയും.😭😭

പാർട്ടികൾ, മുന്നണികൾ ഈ പ്രശ്നം, ആവശ്യം ഏറ്റെടുക്കണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു.സാമൂഹ്യപ്രതിബദ്ധതയുള്ള മുഴുവൻ മാധ്യമങ്ങളും തിരുവനന്തപുരത്തെ ഇന്നത്തെ സമരവും ആവശ്യങ്ങളും ഏറ്റെടുക്കണമെന്നും അഭ്യർത്ഥിക്കുന്നു.

സസ്നേഹം,🙏

സാബു ജോസ്, എറണാകുളം.

9446329343.

നിങ്ങൾ വിട്ടുപോയത്