നിയമപരമായ നടപടികൾ ഒഴിവാക്കി ഇനി മുന്നോട്ടു പോകാൻ കഴിയാത്ത വിധം, കേരള സഭയിൽ പ്രാദേശികമായ ചില പ്രതിസന്ധികൾ നാടിന്റെ മുഴുവൻ സമാധാനം കെടുത്താൻ തുടങ്ങിയിട്ടു നാളു കുറേയായി!

ഇതിനോടകം തന്നെ,

അക്രമവും അതിക്രമങ്ങളും

വിലയും നിലയും മറന്നുള്ള പരുമാറ്റ രീതികളും, സഭ്യമായ എല്ലാ പരിധിയും ലംഘിച്ചു കഴിഞ്ഞു! ഇപ്പോൾ, വൈദികരുടെ പ്രേരണയിൽ വിശ്വാസികൾ ചേരിതിരിഞ്ഞു കായികമായി ഏറ്റു മുട്ടുന്നതിലേക്ക്‌ എത്തി നിൽക്കുന്നു! കാര്യങ്ങൾ ഈ വിധം കൈവിട്ടു പോകുന്നത് തീക്കളിയാണ്!

സഭയുടെ ശാസനാ അധികാരംകൊണ്ട് ഇനി ഇതു പരിഹരിക്കാൻ കഴിയുമെന്നു ചിന്തിക്കുന്നത് തികച്ചും അവിവേകമായിരിക്കും.

സഭയുടെ പള്ളികളിലും ഭരണ കേന്ദ്രങ്ങളിലും ഇതര സ്ഥാപനങ്ങളിലും അതിക്രമം കാട്ടുന്നവർക്കെതിരെ നിയമ നടപടി വേണം, അവർ മെത്രാന്മാരായാലും, വൈദികരായാലും സാധാരണ വിശ്വാസി ആയാലും, അവിശ്വാസികളായാലും! അതിനാണ് നിയമവും ഭരണകൂടവുമുള്ളത്.

സഭയ്ക്കുള്ളിലെ അനുസരണക്കേടിനും സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കും സഭാ നിയമ പ്രകാരമുള്ള ശിക്ഷണ നടപടികൾ കൃത്യമായി നടപ്പാക്കണം.

അതിനു വെളിയിലുള്ള കാര്യങ്ങൾ,

ഭരണകൂടവും നിയമ വ്യവസ്ഥയുമാണ് കൈകാര്യം ചെയ്യേണ്ടത്.

അക്രമം കാട്ടുകയും അതിനു പ്രേരണ നൽകുകയും ചെയുന്ന അജപാലകരെ,

വൈദികർക്കടുത്ത ചുമതലകളിൽ നിന്നും ഒഴിവാക്കുകയും നിയമ പാലകരുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലും ആക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും അഭികാമ്യം.

പലരും പലതരം കൈവിട്ട കളികളും പുറത്തെടുക്കാനും സഭയെ പ്രതിക്കൂട്ടിൽ നിർത്താനുമുള്ള കളമൊരുക്കുമെന്നതിനാൽ, മുൻകരുതൽ നടപടികൾ എടുക്കാതിരിക്കുന്നത്,

ആപത്കരം മാത്രമല്ല, ആത്മഹത്യാപരവും ആയിരിക്കും!

പ്രസംഗത്തിന്റെയും, അനുനയത്തിന്റെയും ഉപദേശത്തിന്റെയും മാർഗ്ഗം, വഴിതെറ്റിയ വൈദികരുടെ അടുത്തു വിലപ്പോകും എന്നു കരുതുന്നത് മൗഢ്യമാണ് എന്നു ചരിത്രം പരിശോധിക്കുന്നവർക്കറിയാം.

സഭയിൽ ഭിന്നത വിതച്ചു വളർത്തിയവരെല്ലാം വൈദികരായിരുന്നു! അവരിൽ മെത്രാന്മാർ പോലും ഉണ്ടായിരുന്നു! അവരെ അനുഗമിച്ചവർ പാഷണ്ഡതയിലും ഭിന്നതയിലും ഛിന്നഭിന്നമായി എന്നതാണ് വസ്തുത!

സ്വയം തിരുത്താനും സഭയുടെ മാർഗത്തിൽ മുന്നോട്ടുപോകാനും കഴിയാത്ത വിധം, കേരള സഭയിൽ ഒരു പറ്റം വൈദികർ തീരുമാനമെടുത്ത്‌

ക്രിസ്തീയ മാർഗം കയ്യൊഴിഞ്ഞു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ബസലിക്കയ്ക്ക് മുൻപിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടൽ.

ഇനി ഒന്നേ ചെയ്യാനുള്ളു:

ആർക്കും ജീവ നാശവും ആത്മ നാശവും സംഭവിക്കാതിരിക്കാൻ,

നിയമത്തിന്റെ വഴിയിൽ നടക്കാൻ അവർക്കു വഴിയൊരുക്കി കൊടുക്കുക! ആരും നശിച്ചുപോകാൻ ഇടയാകരുതേ എന്നു പ്രാർത്ഥിക്കുകയും ചെയ്യാം.

ഫാ. വർഗീസ് വള്ളിക്കാട്ട്

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400