പ്രിയ റെജിനച്ചാ..
അങ്ങ് ഒരു ഓർമ്മയായെന്നു ഉൾക്കൊള്ളാൻ സാധിക്കുന്നില്ല..
ഞങ്ങളുടെ ഓരോരുത്തരുടയും (റെജിനച്ചന്റെകൂടെ പഠിച്ചതും, ജൂനിയർസ്, സീനിയർസ് ആയി പഠിച്ചതും ആയവരുടെ) ഭവനങ്ങളിൽ ഞങ്ങൾ പോലും അറിയാതെ നിത്യസന്ദർശകനായും..ഞങ്ങളെക്കാൾ കൂടുതൽ സമയം അവരുമായി ചിലവഴിച്ചും..
എല്ലാ കാര്യങ്ങളിലും ഇടപെട്ടും..
ഉപദേശങ്ങൾ നൽകിയും..
സ്നേഹിച്ചും..
സഹായിച്ചും..
ഒരു വലിയ ഏട്ടനെ പോലെ ജീവിച്ച ഒരു പുണ്യമനുഷ്യൻ..
ഞങ്ങളുടെ സ്വന്തം ‘പ്രൊഫസർ’..
സ്നേഹം നിറഞ്ഞ ‘പ്രിയൻ’..
ഞങ്ങളുടെ ഒരുമിച്ചുള്ള ബിഷപ്പ്സ് ഹൗസ് കാലയളവിൽ, എന്റെ കൂടെ നടന്ന ബലം, ഇടയ്ക്കുള്ള സായാനങ്ങളിൽ ഞങ്ങൾ ഒന്നിച്ചു മസാല ദോശ കഴിക്കുവാൻ പോകുമായിരുന്നു..
ഞാൻ കാർ ഓടിക്കാൻ പഠിക്കുമ്പോൾ, മറ്റെല്ലാവരും എന്റെ ഡ്രൈവിംഗ് കണ്ട് കാറിൽ കൂട്ടിനു കയറാതെ മടിച്ച് നിൽക്കുമ്പോൾ, എന്റെക്കൂടെ ഭയം കൂടാതെ വണ്ടിയിൽ കയറി: “വാ നമുക്ക് പോകാം” എന്ന് പറഞ്ഞു എന്നെ ശക്തിപ്പെടുത്തിയവൻ..
ഞങ്ങളുടെ Scientist.. പുതിയ വഴികളും, ആളുകളും അദ്ദേഹത്തെ എന്നും ആവേശഭരിതനാക്കിയിരുന്നു..
ഞങ്ങളുടെ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ..
ഒടുവിൽ തന്റെ ക്യാമറയും അദ്ദേഹം ദാനം ചെയ്തിരുന്നു..
പൂനെ പേപ്പൽ സെമിനാരി പഠനകാലഘട്ടത്തിൽ എന്റെ സീനിയർ, ഗൈഡ്, caretaker, mentor etc..
ഒത്തിരി ജീസസ് യൂത്ത് കുടംബങ്ങളിലേക്കും, പ്രയർ ഗ്രൂപ്പുകളിലേക്കും, എന്നെ വിളിച്ചുകൊണ്ട് പോയി എന്റെ ഉള്ളിലെ ജീസസ് യൂത്ത് സ്പിരിറ്റ് വീണ്ടും കത്തിച്ചവൻ..
ആരോടും..
ഒന്നിനോടും..
അദ്ദേഹത്തിന് പരാതി ഇല്ലായിരുന്നു..
എന്തിനോടും പൊരുത്തപ്പെട്ടുപോകുന്ന സ്വഭാവം..
ആരെയും വേദനിപ്പിക്കാതെ, പരാതിപെടാതെ,
ഒരു ചെറു പുഞ്ചിരിയോടെ എല്ലാം സ്വീകരിച്ചു കടന്നു പോയ ഒരു Genuine Priest..
ഭക്ഷണത്തോടും, ആഡംബരത്തോടും, അദ്ദേഹത്തിന് ഒരു താല്പര്യവും ഉണ്ടായിരുന്നില്ല..
ഏറ്റവും ലളിതമായ് ജീവിച്ചു പോയവൻ..
ഉടുക്കുന്ന വസ്ത്രം പോലും ഏറ്റവും മങ്ങിയ നിറമുള്ളത്, ഒന്നും തന്നോടല്ല, തന്റെ കർത്താവിനോടാ ണ് ആകർഷിക്കപ്പെടേണ്ടത് എന്ന് തീരുമാനിച്ചുറപ്പിച്ചവൻ..
നിസംശയം എനിക്ക് പറയാം സാധിക്കും അദ്ദേഹം ഒരു നിഷ്കളങ്ക-നിർമല ഹൃദയത്തിൻ ഉടമയാണെന്ന്.. A Person with a Pure & Innocent Heart..
അറിവിന്റെ നിറകുടം..
എല്ലാത്തിനെയും കുറിച്ചു അദ്ദേഹത്തിന് ഗ്രാഹ്യം ഉണ്ടായിരുന്നു..
ഞങ്ങളുടെ സെമിനാരി ക്വിസ് മത്സരങ്ങളിൽ അദ്ദേഹമുള്ള ഗ്രൂപ്പ് മാത്രമേ ഒന്നാം സ്ഥാനം നേടുകയുള്ളു..
ഏത് ഗ്രൂപ്പിനോടും കൂടെ, ഏത് പ്രായക്കാരോടും കൂടെ ചേരാൻ അദ്ദേഹത്തിനുള്ള കഴിവ്വ് പ്രശംസനീയം തന്നെ..
Chancellor പദവിയിലുള്ള ഉത്തരവാദിത്വങ്ങളിൽ തന്റെ സേവനം ആവശ്യമുള്ള എല്ലാരേയും കാണുവാനും.. കേൾക്കുവാനും..
പ്രശ്‌നങ്ങൾ പരിഹരിക്കാനും..
അതിനായി
24×7 available ആകുവാനും.. അദ്ദേഹം നിസ്വാർത്ഥമായി തന്റെ ആരോഗ്യവും സമയവും ചിലവഴിച്ചിരുന്നു..
അതോടൊപ്പം പഠിക്കുവാനും, പഠിപ്പിക്കുവാൻ പോകുവാനും,
മറ്റു അനവതി സ്വയംപ്രേരിത ശുശ്രൂഷകൾ നിർവഹിക്കുവാനും, ഭവനങ്ങൾ സന്ദർശിക്കുവാനും, അദ്ദേഹം സമയം കണ്ടെത്തിയത് നമുക്ക് തികച്ചും വെല്ലുവിളി ഉയർത്തുന്നത് തന്നെ..!!!
അദ്ദെഹത്തിന്റെ വ്യക്തിബന്ധങ്ങൾ ആണ് ഇതിന് അദ്ദേഹത്തിന് കിട്ടിയ പ്രതിസമ്മാനം.. ആ വ്യക്തികളിൽ ചിലരുമായി ഞാൻ ഇത് പങ്കുവെച്ചപ്പോൾ, തിരിച്ചു അദ്ദേഹത്തെ കാണുവാനോ,
അദേഹത്തിന്റെ ഭവനം സന്ദർശിക്കുവാനോ? സാധിച്ചില്ല എന്ന വേദന മാത്രം ബാക്കി നിൽക്കുന്നു..
എവിടെ ആയാലും ഏത് ഉത്തരവാദിത്വവും, ഫുൾ ചാർജും ഏറ്റെടുക്കുവാൻ ഒരു മടിയും കാണിക്കാത്ത ഒരു അധ്വാനി.. എത്ര സമയം വേണമെങ്കിലും മാറ്റിവെച്ച്, ഏറ്റെടുത്ത ഡ്യൂട്ടി ചെയ്യാനും ഏറ്റവും ഭംഗിയിൽ അത് ഒരു Perfect & Standard levelഇൽ അത് പൂർത്തിയാക്കാനും അദ്ദേഹം കാണിക്കുന്ന മികവ് തികച്ചും മാതൃകാപരം തന്നെ..
റെജിനച്ചന്റെ കൂടെ.. ഒരു വർഷം പൂനെ സെമിനാരിയിലും, 14 മാസം ബിഷപ്പ്സ് ഹൗസിലും ഉണ്ടായതിന്റെ അഭിമാനത്തിൽ, ആ പ്രതിഭയെ കുറിച്ച് മനസ്സിൽ വന്ന കുറച്ചു കാര്യങ്ങൾ എല്ലാവരും അറിയാൻ വേണ്ടി അയക്കുന്നു.. പക്ഷെ റെജിനച്ചൻ എന്ന നന്മ മരത്തെ മുഴുവൻ വിവരിച്ചു കാണിക്കണമെങ്കിൽ എനിക്ക് ഇനിയും എഴുതാൻ ഒത്തിരി ഉണ്ട്.. എന്റെ അറിവിന് അപ്രാപ്യമായതും നിരവധി കാണും..
ഹേ ക്രിസ്തുവിന്റെ തിരുഹൃദയസ്നേഹമായി ജീവിച്ച നിത്യപുരോഹിത, പ്രിയ റെജിനച്ചാ, നീ മായുമ്പോളാണ് നിന്റെ വിലമതിക്കാനാവാത്ത അമൂല്യത തിരിച്ചറിയുന്നേ, നിന്നെ ഇനി കാണുവോളം നീ എന്നിൽ (ഞങ്ങളിൽ) കത്തിച്ച ദീപനാളങ്ങൾ കെടാതെ പ്രശോഭിക്കാൻ കൂടെ പ്രാർത്ഥിക്കണേ..
എന്ന്,
ഫാ. ലോബോ ലോറൻസ്, ചക്രശ്ശേരി.