ദീപിക ദിനപത്രം ഇന്ന് സമീക്ഷ പേജിൽ കേരളത്തിലെ മാധ്യമങ്ങളുടെയും രാഷ്ട്രീയപാർട്ടികളുടെയും നയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കുന്നു .
എന്തിനീ നാടകങ്ങൾ?
പാലാ രൂപതയുടെ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് 2021 സെപ്റ്റംബർ എട്ടിനു കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗത്തെക്കുറിച്ച് വിവാദമുണ്ടാക്കുന്ന ചാനലുകാരോടും രാഷ് ട്രീയക്കാരോടും മുസ്ലിം തീവ്രവാദികളോടും അവരുടെ സഹായികളോടും ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാൻ ചോദിക്കുന്ന ചോദ്യമാണിത്. എന്തിന് ഈ നാടകങ്ങൾ? തങ്ങൾ അനുഭവിക്കുന്ന യാഥാർഥ്യം ഇല്ലെന്നു പറയണമെന്ന് പറഞ്ഞാൽ ക്രൈസ്തവർക്ക് എങ്ങനെ സാധിക്കും. വേണ്ടത് അന്വേഷണമാണ്.ലൗ ജിഹാദും നാർകോട്ടിക് ജിഹാദും ഉണ്ടോ എന്ന് ഒരു ജുഡീഷൽ അന്വേഷണം നടത്തുക. മുൻവിധിയില്ലാത്ത അന്വേഷണം. ഇരുവിഭാഗത്തിനും ഭീതിയില്ലാതെ തെളിവുകൾ നിരത്താമല്ലോ? അല്ലാതെ സർവകക്ഷി യോഗം വിളിച്ച് എന്തു ചെയ്യാനാണ്?
ചാനലുകൾ ആഗ്രഹിക്കാത്ത സത്യങ്ങൾ
ഒരു ചാനലിൽ “മതേതര’ ചർച്ച കൊണ്ടുപിടിച്ചു നടന്ന സെപ്റ്റംബർ 22 രാത്രി. അവതാരകൻ കസറിയതിനിടയിലും ക്രൈസ്തവർ ഭയപ്പെടുന്ന സത്യങ്ങളുടെ ചില സാക്ഷ്യങ്ങൾ പുറത്തുവന്നു. അതു പറഞ്ഞത് എം.എസ്. സജി എന്ന അഭിഭാഷകൻ ആയിരുന്നു.
അദ്ദേഹത്തിന്റെ കോടതി അനുഭവം കേൾക്കുക. 2015 ൽ നടന്നതാണ്. ഒരു നായർ കുടുംബത്തിന്റെ കഥയാണ്. അച്ഛൻ മരിച്ച കുടുംബത്തിലെ അത്താണിയായ നായർ യുവാവ്. അദ്ദേഹം കഷ്ടപ്പെട്ട് പഠിച്ച് കുടുംബത്തെ കരകയറ്റുകയാണ്.
വിവാഹം കഴിച്ചു. ആ പെണ്കുട്ടിയെയും പഠിപ്പിച്ചു ജോലിയും സന്പാദിച്ചു. അവർക്ക് രണ്ടു മക്കളായി. 33 കാരിയായ ഭാര്യയെ ഒരു ദിവസം കാണാനില്ല. സജി വഴി ആ യുവാവ് കോടതിയെ സമീപിച്ചു. ഹേബിയസ് കോർപ്പസ് ഹർജി കൊടുത്തു. കോടതിയുടെ നിർദേശപ്രകാരം സ്ത്രീ ഹാജരായി. ചാനലുകളിൽ ഒക്കെ കാണുന്ന അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെപ്പോലെ ആസകലം മൂടിയാണു വന്നത്. കൗതുകകരം എന്നു പറയട്ടെ അന്ന് കോടതിയിലാകെ അപരിചിതരുടെ കൂട്ടമായിരുന്നു. എവിടെനിന്നു വന്നു ഈ അപരിചതരെന്നറിയില്ല.
കേസ് മുന്നോട്ടു പോയി. ആ സ്ത്രീ രണ്ടു കുട്ടികളെയും തനിക്കു വേണം എന്ന വാദം ഉന്നയിച്ചു. നിയമപരമായി കുട്ടികളെ അമ്മയക്കു കിട്ടും. നായർ കുടുംബത്തിൽ ജീവിച്ചു വളർന്ന കുട്ടികളെ അമ്മയുടെ പുതിയ മതത്തിലേക്ക് കൊണ്ടുപോവുകയാണ്. കേസ് നടക്കുന്ന അന്ന് രാത്രിയോ മറ്റോ സജി ഏതോ വിദേശത്തേക്ക് പോവുകയായിരുന്നു. തലേന്ന് പോലീസിലെ സുഹൃത്തുക്കൾ വിളിച്ചു മുന്നറിയിപ്പു നൽകി. സജി നാളെ കോടതിയിൽ വരാതിരിക്കുന്നതാണ് നല്ലത്. കാരണമെന്തെന്ന് അവർ പറഞ്ഞില്ല. സജി സമ്മതിച്ചില്ല.
എന്റെ കേസല്ലേ, ഞാൻ വരും. സജി ശാഠ്യം പിടിച്ചു. അന്ന് കോടതിയിൽ ചെന്നപ്പോൾ അപരിചിതരായിരുന്നു കോടതിയിൽ നിറയെ. ഈ അപരിചിതരുടെ വരവും പിന്തുണയുമാണ് ക്രൈസ്തവരെ ഭയപ്പെടുത്തുന്ന യാഥാർഥ്യം. വീട്ടിൽ കയറി കുട്ടികളെ പിടിച്ചുകൊണ്ടു പോകാൻവരെ ഇവർ ധൈര്യം കാണിക്കുന്നു. ഇതാണ് ക്രൈസ്തവരെ ഭീതിപ്പെടുത്തുന്ന സാമൂഹിക യാഥാർത്ഥ്യം.
ലൗ ജിഹാദ് ഇല്ലെന്നു പറയുന്നവരാണ് അധികം. മുസ്ലിം സമൂഹത്തിലെ നേതാക്കളും മുഖ്യമന്ത്രിയൂം പ്രതിപക്ഷനേതാവും ലൗ ജിഹാദ് ഇല്ലെന്നു പറയുന്നു. അവതാരകനും അതു ലൗ ജിഹാദെന്ന് തോന്നിയില്ല. ആ സ്ത്രീ കാണിച്ച ചതിയിൽ സങ്കടവുമില്ല. അത് അവളുടെ സ്വാതന്ത്ര്യം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരമൊരു അനുഭവം വ്യക്തിജീവിതത്തിൽ ഉണ്ടായാലും അദ്ദേഹം അങ്ങനെ പറയുമായിരിക്കും.പക്ഷേ, സാധാരണക്കാർക്ക് സാധിക്കില്ലല്ലോ? പഠിപ്പിച്ചു ജോലി വാങ്ങിക്കൊടുത്തു തന്റെ രണ്ടു മക്കളുടെ അമ്മയും ആയ ശേഷം ഏതാനും കാലത്തെ പരിചയം മാത്രമുള്ള ഒരാളിന്റെകൂടെ ഇറങ്ങിപ്പോകുന്നതിൽ എന്തോ പന്തികേടുണ്ടെന്ന് തോന്നുതാണോ തെറ്റ്?
18 വയസു കഴിഞ്ഞ സ്ത്രീക്ക് ഭർത്താവിനെ ഉപേക്ഷിച്ചുപോലും ആരുടെകൂടെയും ഇറങ്ങിപ്പോകാനും വിവാഹം കഴിക്കാനും ഭരണഘടന അനുമതി നൽകുന്നു. അതുവരെ വളർത്തിയവർക്ക് പിന്നെ ഒന്നും പറയാനില്ല. ഈ സാധ്യതയെ ചിലർ തന്ത്രപൂർവം ഉപയോഗിക്കുന്നു. അമ്മയെ വളച്ചാൽ രണ്ടു മക്കൾകൂടി ഫ്രീ. ഈ പ്രണയനാടകത്തിനു പിന്നിൽ എന്താണു നടക്കുന്നത് എന്നു സംശയിക്കുന്നത് മതേതരവിരുദ്ധം! അന്വേഷിക്കണം എന്നല്ല സത്യം പറഞ്ഞവർ മാപ്പു പറയണമെന്നാണു വാദം. ഇവർ ആർക്കു വേണ്ടി നിൽക്കുന്നു എന്നു മനസിലാക്കാൻ, ഏറെ ഗവേഷണം വേണ്ടതുണ്ടോ?
ഹുസൈൻ മടവൂർ പറഞ്ഞത് ക്രൈസ്തവർ ആവശ്യപ്പെടുന്നു
ചർച്ചയിൽ സംബന്ധിച്ചിരുന്ന ഹുസൈൻ മടവൂരിനോട് അവതാരകൻ വളരെ ആദരവോടെ ചോദിച്ചു. എവിടെനിന്നു വന്നു കോടതി നിറയെ ഈ അപരിചിതർ? വലിയ പണ്ഡിതനാണ് മടവൂർ. ക്രൈസ്തവ സഭയെക്കുറിച്ചും ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചുംവരെ എല്ലാം അറിയാം.എന്നാൽ കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന, അമുസ്ലിങ്ങളെ മുസ്ലിമാക്കുന്ന സത്യസരണിയെക്കുറിച്ച് കൃത്യമായ വിവരമില്ല, കേട്ടിട്ടുണ്ട്. അവിടെ പോയിട്ടില്ല. പക്ഷേ അദ്ദേഹത്തിന് അവിടെയുള്ള ആര്യസമാജത്തെക്കുറിച്ച് അറിയാം. അവതാരകന്റെ ചോദ്യം കേട്ടപ്പോൾ മതേതരത്വത്തിന്റെ വലിയ ചിന്തകളൊക്കെ ഉയർത്തിക്കൊണ്ടിരുന്ന ആ പണ്ഡിതന്റെ ഭാവം മാറി. അദ്ദേഹവും ക്രൈസ്തവരുടെ നിലപാട് വിളിച്ചുപറഞ്ഞു. എനിക്കറിയില്ല. അതു പോലീസ് അന്വേഷിച്ചു കണ്ടെത്തേണ്ട വിഷയമാണ്. ഇതാണ് ക്രൈസ്തവരും പറയുന്നത്. നല്ലവരായ മുസ്ലിം നേതാക്കൾ അറിയാത്ത പലതും അവർക്കിടയിൽ നടക്കുന്നു എന്നതാണ് അനുഭവം. പോലീസ് സത്യസന്ധമായി അന്വേഷിക്കണം.
രാഹുൽ ഈശ്വറും ജയശങ്കറും പറഞ്ഞ സത്യങ്ങൾ
തീവ്രവാദികൾ തൊടുപുഴയിലെ ജോസഫ് സാറിന്റെ കൈ വെട്ടിയതിന്റെ കുറ്റം പോലും സഭയിലാണ് അവതാരകൻ ചാർത്തുന്നത്. ജോസഫ് സാറിന്റെ വിഷയത്തിൽ കേരളത്തിലെ ക്രൈസ്തവ സഭാ നേതൃത്വം എടുത്ത നിലപാടല്ലേ സമുദായസൗഹാർദം നിലനിർത്താൻ സഹായിച്ചത് എന്നു ചോദിച്ച രാഹുൽ ഈശ്വർ എന്ന അതിഥിയോട് എത്ര നിന്ദ്യമായാണ് അദ്ദേഹം പ്രതികരിച്ചത്. ജോസഫ് സാർ പരീക്ഷക്ക് ചോദിച്ച ചോദ്യം മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തി എന്ന് സർക്കാരും നാട്ടിലെ രാഷ്ട്രീയ പാർട്ടികളും ഒന്നു പോലെ വിധിച്ചു.
ജോസഫ് സാർ അംഗമായ ഇടതുപക്ഷ അധ്യാപക സംഘടനയും തള്ളിപ്പറഞ്ഞു. അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി നിയമസഭയിൽ അദ്ദേഹത്തെ പോഴൻ എന്നു വിളിച്ചു. മുസ്ലിങ്ങൾ നാട്ടിൽ പ്രകടനവും തീ തുപ്പുന്ന മുദ്രാവാക്യങ്ങളും മുഴക്കി വല്ലാതെ ക്ഷുഭിതരായി നടക്കുന്നു. ആ സാഹചര്യത്തിൽ രാഹുൽ ഈശ്വർ ചോദിച്ചതുപോലെ ജോസഫിനെതിരേ മാനേജ്മെന്റ് നടപടി എടുത്തില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?
ജോസഫ് സാറിന് ഏൽക്കേണ്ടിവന്ന ആക്രമണത്തിന്റെ പേരിൽ വർഗീയ കലാപത്തിന് മുതിരാതിരുന്നതാണോ ക്രൈസ്തവർ ചെയ്ത തെറ്റ്? ജോസഫ് സാർ ഇപ്പോഴും പറയുന്നത് ആ ചോദ്യത്തിൽ തെറ്റില്ലെന്നാണ്. ചാനലിലും പറഞ്ഞു അദ്ദേഹം അക്കാര്യം. ഇനി അത് സാറിന്റെ വിഷയം.
ക്രൈസ്തവർക്കിടയിൽ ഭിന്നതയാണെന്നും പല മെത്രാന്മാരും ഇപ്പോൾ കല്ലറങ്ങാട്ട് പിതാവിനെതിരേ നിലപാടെടുത്തു എന്നും അവതാരകൻ സമർഥിക്കാൻ ശ്രമിച്ചതിനു മറുപടി കൊടുത്തത് അഡ്വ. ജയശങ്കറാണ്. അദ്ദേഹം പറഞ്ഞു. ഏതാനും മെത്രന്മാർ അങ്ങനെ പറഞ്ഞാലും അവരുടെ സഭയിലെ സാധാരണ ക്രൈസ്തവരിൽ ഭൂരിഭാഗവും കല്ലറങ്ങാട്ട് പിതാവിനെപ്പോലെ ചിന്തിക്കുന്നവരാണ്. തലപ്പത്തുള്ളവർ എന്തു പറഞ്ഞാലും താഴെയുള്ളവർക്കു കൃത്യമായ ധാരണയുണ്ട്. അവരുടെ മനസിൽ വലിയ സംശങ്ങളുണ്ട്. മാർത്തോമ്മാ സഭയിലെയും ഓർത്തഡോക്സ് സഭയിലെയും തന്റെ സുഹൃത്തുക്കൾ തന്നോട് പറഞ്ഞതായി അദ്ദേഹം പങ്കുവച്ചത് കല്ലറങ്ങാട്ട് പിതാവിനെതിരായി പ്രത്യക്ഷപ്പെടുന്നവർ സഭയുടെ വികാരം പ്രതിഫലിപ്പിക്കുന്നില്ല എന്നാണ്.
ചാനലിലെ കളികൾ
മറ്റൊരു ചാനലിൽ സെപറ്റംബർ 18ലെ ചർച്ചയിൽ ലൗ ജിഹാദിലെ ഇരകളായിരുന്ന 38 കുട്ടികൾ തിരിച്ചെത്തി തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്തിനടുത്ത് താമസിക്കുന്നതിനെക്കുറിച്ച് ബിജെപിയുടെ നേതാവ് വി.വി. രാജേഷ് വെളിപ്പെടുത്തി. പിന്നീട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ കണക്കനുസരിച്ച് അവിടെ 52 പേരുണ്ട്. നാർക്കോട്ടിക് ജിഹാദിൽനിന്നും രക്ഷപ്പെട്ട ഒരാണ്കുട്ടിയും ഉണ്ട്.
ലൗ ജിഹാദില്ല എന്നു വാദിച്ചുകൊണ്ടിരുന്ന അവതാരകയോട് അവരെ വന്ന് അഭിമുഖം നടത്താമോ എന്ന് രാജേഷ് ചോദിച്ചു. അവിടെയുള്ള പെണ്കുട്ടികളിൽ എല്ലാവരും തന്നെ മികച്ച വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ്. സാഹിത്യം, മെഡിക്കൽ, എൻജിനിയറിംഗ്, നിയമ വിദ്യാർഥികൾ, അധ്യാപികമാർ തുടങ്ങിയവർ. രാജേഷിന്റെ വെല്ലുവിളിയോട് ഭാവാത്മകമായി പ്രതികരിച്ചത് സിപിഎമ്മിന്റെ ചിത്തരഞ്ജൻ മാത്രം. കോണ്ഗ്രസിന്റെ യുവനേതാവ് റിജിൽ മാങ്കുറ്റിയും കൂറ് ആരോടെന്ന് തെളിയിച്ചു.
പിൻവലിച്ച പുസ്തകം
താമരശേരി രൂപത പഠനം നടത്തിയ 160 ലൗ ജിഹാദ് സംഭവങ്ങളെക്കുറിച്ച് രൂപത തയാറാക്കിയ കൈപ്പുസ്തകത്തിലുണ്ട്. കെസിവൈഎം പ്രവർത്തകർ രൂപതയിലാകെ നടന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലൗ ജിഹാദിനെക്കുറിച്ചു പറയുന്നത് എന്നതു ശ്രദ്ധേയമാണ്.160 കേസുകളുടെ പഠനത്തിൽ കണ്ട സമാനതകളും പെണ്കുട്ടിയെ വശീകരിക്കുന്നതിലെ രീതികളും പിന്തുണ നൽകുന്ന വിവിധ തീവ്ര ഇസ്ലാമിക സംഘടനകളുടെ സാന്നിധ്യവും സംഘടിതമായ ഒരു അജണ്ടയുടെ ഭാഗമാണ് ലൗ ജിഹാദ് എന്നു തെളിയിക്കുന്നു. ഈ കെണിയൊരുക്കൽ ഒന്പതു ഘട്ടങ്ങളായാണ് പൂർത്തിയാകുന്നത്. വേദപാഠക്ലാസുകളിലെ ഉപപാഠപുസ്തകമായി തയാറാക്കപ്പെട്ട പുസ്തകം തത്കാലം വിതരണം ചെയ്യുന്നില്ലെന്നും തീരുമാനിച്ചു. അതാണ് ക്രൈസ്തവസഭയുടെ സാഹോദര്യം.
ചാനലുകൾ എന്തേ ഇങ്ങനെ?
മുഖ്യധാരാ ചാനലുകളിലെ ആങ്കർമാർക്ക് എന്തേ ഇത്ര ക്രൈസ്തവ വിരോധം? അവർക്കുള്ള മുസ്ലിം സ്നേഹത്തെക്കുറിച്ച് എംഇഎസ് നേതാവ് ഫസൽ ഗഫൂർ പോപ്പുലർ ഫ്രണ്ട് നേതാക്കളോട് നടത്തിയ പ്രസംഗത്തിൽ പറഞ്ഞതായി പ്രചരിക്കുന്ന ഒരു വീഡിയോയിൽ ഇങ്ങനെ പറയുന്നുണ്ട്:ചാനൽ ചർച്ചകൾ നിയന്ത്രിക്കുന്ന ആങ്കർമാരെല്ലാം നമ്മുടെ സ്വന്തമാണ്. ഗഫൂർ അവകാശപ്പെട്ടു. മിക്കവരുടെയും പേരും പറയുന്നുണ്ട് അദ്ദേഹം. അവരെ തങ്ങളുടെ കോളജുകളിൽ പ്രസംഗത്തിനു വിളിക്കുക. നന്നായി ട്രീറ്റ് ചെയ്യുക. ചാനൽ ചർച്ചയ്ക്കു പോകുന്നത് ഞാനല്ലേ. അവരാരും നമുക്ക് എതിരല്ല. ഇങ്ങനെ ഒടു ട്രീറ്റ് കിട്ടിയിട്ടുണ്ടോ എന്ന് ആങ്കർമാരും ആ വീഡിയോ തന്നെ സത്യമാണോ എന്ന് ഗഫൂറും പറയേണ്ടതാണ്. അല്ലെങ്കിൽ ജനം അങ്ങനെ വിശ്വസിക്കും.
അതിഥികളായി പോകുന്നവർ പിന്നീട് അവരുടെ നാവായി മാറുന്നതിന്റെ ഉദാഹരണങ്ങൾ ആങ്കർമാർക്കിടയിൽ മാത്രമല്ല സഭാ പണ്ഡിതരിലും സാമൂഹിക നായകരിലും ഉണ്ട്.
ജസ്റ്റീനിയൻ ചക്രവർത്തി പണിയിച്ച തുർക്കിയിലെ ഹാഗിയാ സോഫിയ ദേവാലയം മോസ്കാക്കിയതിനെ ന്യായീകരിച്ചു ചന്ദ്രികയിൽ ലേഖനം എഴുതിയ സാദിക്കലി ശിഹാബ് തങ്ങളാണ് കോഴിക്കോട്ട് മുസ്ലിം സമുദായ നേതാക്കളുടെ യോഗം വിളിച്ച് കല്ലറങ്ങാട്ട് ബിഷപ്പിന്റെ പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെട്ടത്.
ഫ്രാൻസിലെ ചരിത്രപ്രസിദ്ധമായ നോട്ടർഡാം കത്തീഡ്രലും കത്തിച്ചു. കൊളംബോയിൽ സ്ഫോടനം നടത്തി. അതേത്തുടർന്ന് കേരളത്തിലും ഭീകരപ്രവർത്തനം ഉണ്ടാകാം എന്ന് മുന്നറിയിപ്പു നല്കിയത് കേന്ദ്ര ഏജൻസികളല്ലേ? ലിബിയയിൽ ഈജിപ്തുകാരായ 21 ക്രൈസ്തവരെ നിരത്തിനിർത്തി തല വെട്ടുന്നതിന്റെ ദൃശ്യങ്ങൾ ലോകം മുഴുവൻ കണ്ടതല്ലേ?
രാഷ്്ട്രീയക്കാർ
കല്ലറങ്ങാട്ട് പിതാവിനെ തള്ളിപ്പറഞ്ഞ് ആദ്യം ബഹളത്തിനു തടക്കം കുറിച്ചത് വി.ഡി. സതീശനാണ്. കോണ്ഗ്രസുകാർ സംയുക്തയോഗം വിളിക്കുന്നുപോലും ! എന്തിന്? ബിജെപി മുന്നിൽനിന്നും കളി വേണ്ടെന്ന് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ കണക്കുകൾ ഒൗദ്യോഗിക വിവരങ്ങളാണ്. അദ്ദേഹത്തിന് പരിമിതികളുണ്ട്. പക്ഷേ എന്താണു നടക്കുന്നതെന്ന് സിപിഎമ്മിന് വിവരമുണ്ടെന്ന് അവരുടെ പാർട്ടി രേഖകൾ പറയുന്നു.
സിപിഎം സമ്മതിക്കുന്നു, ഇത്തരം പ്രവൃത്തികൾ ഉണ്ട്. മുനീർ വെല്ലുവിളിച്ചതോടെ ആവേശം തണുത്തു. സാധിക്കുമോ എല്ലാവർക്കും സഹകരിക്കാൻ? നാർക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഇല്ലാതാക്കാൻ? അഫ്ഗാനിസ്ഥാനിൽനിന്നു വന്നത് 21,000 കോടിയുടെ മയക്കുമരുന്ന്. കരിപ്പൂരിൽ പിടിച്ചത് 20 കോടിയുടെ മയക്കുമരുന്ന.് ഇതിന്റെ പണം ആർക്കു പോകുന്നു. അന്വേഷണം നടക്കട്ടെ!