ദിവംഗതനായ ബെനഡിക്ട് മാർപാപ്പയോടുള്ള ആദരസൂചകമായി ഇന്നുമുതൽ സംസ്കാര ശുശ്രൂഷ നടത്തുന്ന അഞ്ചുവരെ കേരള കത്തോലിക്കാസഭയിൽ ദുഃഖാചരണം. ഈ ദിവസങ്ങളിലെ ആഘോഷ പരിപാടികൾ സാധിക്കുന്നത് ഒഴിവാക്കുന്നതിനും മറ്റു ള്ളവ ലളിതമായി നടത്തുന്നതിനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് കെസിബിസി അറിയിച്ചു.
സൗകര്യപ്രദമായ ഒരു ദിവസം എല്ലാ ദേവാലയങ്ങളിലും ബെനഡിക്ട് മാർപാപ്പയ്ക്കുവേണ്ടി പ്രത്യേക ബലിയർപ്പണം നടത്തണം. അഞ്ചിന് കത്തോലിക്കാ സ്ഥാപനങ്ങളിൽ അനുസ്മരണ സമ്മേളനം നടത്തുന്നത് ഉചിതമായിരിക്കുമെന്നും കെസിബിസി ഭാരവാഹികൾ ഓർമിപ്പിച്ചു.