പാലക്കാട് . സീറോ മലബാർ മാതൃവേദി ഗ്ലോബൽ സെനറ്റ് സമ്മേളനം പാലക്കാട് ചക്കാ ന്തറ പാസ്റ്റർ സെൻട്രൽ വച്ച് നടത്തപ്പെട്ടു. അമ്മമാർ ജീവന്റെ പ്രേഷിതരാണെന്നും,സീറോ മലബാർ സഭയിൽ ജീവന്റെ സമൃദ്ധി അമ്മമാരിലൂടെ ഉണ്ടാകണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മാതൃവേദി ബിഷപ്പ് ഡെലിഗേറ്റ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ് ഉദ്ബോധിപ്പിച്ചു.


സമ്മേളനത്തിൽ പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ ഫാ.ഡെന്നി താണിക്കൽ, പാലക്കാട് രൂപത ഡയറക്ടർ ഫാ.ബിജു കല്ലിങ്കൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ആൻസി ചേന്നോത്ത്, ആനിമേറ്റർ സി. ജീസാ സി.എം.സി എന്നിവർ പ്രസംഗിച്ചു. ‘മക്കളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ’ എന്ന വിഷയത്തെ ആധാരമാക്കി ഡോ.ഫാ. ജിമ്മി അക്കാട്ടു CST ക്ലാസ്സ് നയിച്ചു.


കേരളത്തിനകത്തും പുറത്തുനിന്നുമുള്ള രൂപത പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഡിമ്പിൾ ജോസ്,ഷീജ ബാബു,സോളി തോമസ്, ബീന വർഗീസ്, പ്രെയ്സ് സെബാസ്റ്റ്യൻ, സ്വപ്ന ജയിംസ്, ഡിൽജി ജോൺസൺ, ബിന്ദു മാർട്ടിൻ, ജിസ ലോറൻസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

