തൃശൂർ : കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിൽ മെഗാ പൂർവ വിദ്യാർത്ഥി സംഗമം “ഹോം കമിങ്ങ് 2024 “ഫെബ്രുവരി 17 ന് സംഘടിപ്പിക്കുന്നു.

ഇരിഞ്ഞാലക്കുട രൂപതയുടെ കീഴിൽ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് 22 വർഷമായി പ്രവർത്തിക്കുന്ന സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥികളും ഇപ്പോഴുള്ള വിദ്യാർത്ഥികളും കോളേജിലെ നിലവിലുള്ള അധ്യാപകരും ഒന്നിച്ചു വരുന്ന മെഗാ സമ്മേളനമാണിത്. കോളേജിലെ മൾട്ടിപർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിലും ലോകമെമ്പാടും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ സഹൃദയ കുടുംബങ്ങളും മെഗാ അലുംനി കൂട്ടായ്മയിലൂടെ ഒന്നിച്ചു വരുന്നതിന്റെ സന്തോഷം കോളേജിന് തന്നെ ഏറെ അഭിമാനിക്കാവുന്നതാണെന്നു എക്സ്. ഡയറക്ടർ ഫാ.ആന്റോ ചുങ്കത്ത് പറഞ്ഞു. ഡിപ്പാർട്മെന്റ് ഗാതറിംഗ്, ഒഫീഷ്യൽ സെറിമണി, അലുംനി ലഞ്ച്, ബാച്ച്മേറ്റ്സ് ഗതേറിങ് തുടങ്ങി വിപുലമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. രെജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും കോളേജിന്റെ വെബ്സൈറ്റ് സന്ദേർശിക്കുകയോ 9946983296 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.


ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്, ബയോ മെഡിക്കൽ എൻജിനീയറിങ്,ബയോ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്,സിവിൽ എൻജിനീയറിങ് എന്നീ വിഭാഗങ്ങൾക്ക് NBA അംഗീകാരം ലഭിച്ചിട്ടുണ്ട്.ദീർഘ വീക്ഷണമുള്ള നേതൃത്വം, അനുഭവ പരിജ്ഞാനമുള്ള അധ്യാപകർ, മികച്ച പ്ലേസ്മെന്റ് എന്നിവ സഹൃദയ കോളേജിനെ വേറിട്ടതാകുന്നു. കേരളത്തിലെ മികച്ച എഞ്ചിനീയറിംഗ് കോളേജുകൾക്കായി ബാങ്ക് ഓഫ് ബറോഡ ഏർപ്പെടുത്തിയ അച്ചീവേഴ്സ് അവാർഡ് തുടർച്ചയായി രണ്ടാം വർഷവും കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജ് സ്വന്തമാക്കിയിരുന്നു. കൂടാതെ കാലഘട്ടത്തിനനുസരിച്ചുള്ള എഞ്ചിനീയറിംഗ് പഠന പരിശീലന സെമിനാറുകൾ, അത്യാധുനിക സൗകര്യങ്ങളോടെ എ ഐ കമ്പ്യൂട്ടർ ലാബ്, വിവിധങ്ങളായ ഫെസ്റ്റുകൾ, പഠിക്കാൻ മിടുക്കരായ അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്,1 ലക്ഷം സ്ക്വയർ ഫീറ്റിലുള്ള സെൻട്രൽ ലൈബ്രറി, മൾട്ടിമീഡിയ സെന്റർ, ഇൻഡോർ സ്റ്റേഡിയം, ഹെൽത്ത് – കൗൺസിലിംഗ് സെന്റർ, മികച്ച പ്ലേസ്മെന്റ് റെക്കോർഡ്, ISO , NAAC അംഗീകാരങ്ങൾ എന്നിവയെല്ലാം കോളേജിനെ കൂടുതൽ മികവുറ്റതാകുന്നു.

നിങ്ങൾ വിട്ടുപോയത്