സാമൂഹ്യ മാധ്യമ രംഗത്തെ ഏറ്റവും പുതിയ സെൻസേഷൻ ആയ ഓൺലൈൻ ഓഡിയോ ആപ്പിൽ സാമൂഹ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ക്രൈസ്തവരുടെ ആദ്യ സംഗമം, അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവിനും തോമസ് തറയിൽ പിതാവിനുമൊപ്പം, ഈ വരുന്ന ഞായറാഴ്ച്ച, ജൂൺ 13, വൈകിട്ട് 6.30 മണി മുതൽ! ഏവർക്കും സ്വാഗതം
വാക്കുകളുടെ കൂടാരമെന്നും, പാവപ്പെട്ടവൻറെ റേഡിയോ എന്നും വിശേഷിപ്പിക്കപ്പെടുന്ന ഈ നവമാധ്യമം, വലിയ ചലനങ്ങളാണ് ചുരുങ്ങിയ ദിവസങ്ങൾക്കുളളിൽ തന്നെ കേരളത്തിലെ സാമൂഹിക പരിസരങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്. അതിൻറെ ഗുണവും ദോഷവുമെല്ലാം പല തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ട് കൊണ്ടിരികയുമാണ്. ചൂടു പിടിച്ച, ചേരിതിരിഞ്ഞ ചർച്ചകൾക്കും കുറവില്ല. അത്കൊണ്ട് തന്നെ സാമൂഹ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ക്രൈസ്തവരുടെ ആരോഗ്യകരമായ കൂട്ടായ്മ ഇവിടെയും വളർന്ന് വരേണ്ടിയിരിക്കുന്നു. അതിലേക്കുള്ള ചെറിയൊരു പരിശ്രമമാണീ സംഗമം. അതോടൊപ്പം തന്നെ ക്ലബ്ബ് ഹൗസിനെ പരിചയപ്പെടാം, അത് ഉപയോഗിക്കേണ്ടത് എങ്ങിനെയെന്ന് അറിയാം, നമ്മുടെ ആശങ്കകളും സ്വപ്നങ്ങളും പങ്കുവയ്ക്കാം.
അതിനേക്കാൾ ഉപരിയായി സാമൂഹ്യ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ക്രൈസ്തവ സഹോദരങ്ങളെ അംഗീകരിക്കാനും ആദരിക്കാനുമുള്ള വേദിയാണിത്. ശിഷ്യന്മാരുടെ കണ്ണ് തുറപ്പിച്ച ക്രിസ്തുവിൻറെ 153 വലിയ മത്സ്യങ്ങളുടെ (യോഹന്നാൻ 21:11) സ്നേഹസംഗമം! പരസ്പരം പരിചയപ്പെടാം, പ്രോത്സാഹിപ്പിക്കാം, സഭയോടൊത്ത് വളരാം.
മറക്കാതെ വരുക, ഈ വരുന്ന ഞായറാഴ്ച്ച, ജൂൺ 13, വൈകിട്ട്. 6.30ൻറെ പ്രോഗ്രാമിന് 5.30മുതലേ ക്ലബ്ബ് തുറക്കുന്നതായിരിക്കും!ലിങ്കും QR കോഡും പോസ്റ്ററിൽ
NB: പരമാവധി ഷെയർ ചെയ്യാനും സാമൂഹ്യമാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവരിലേക്ക് ഈ സന്ദേശം എത്തിക്കുവാനും ശ്രദ്ധിക്കുമല്ലോ.
ആശംസകൾ