Above all, keep loving one another earnestly, since love covers a multitude of sins.
(1 Peter 4:8) 💙
സ്നേഹം ലഭിക്കാനുള്ളതല്ല; കൊടുക്കാനുള്ളതാണ്. മറ്റുള്ളവർ നമ്മെ സ്നേഹിക്കണമെന്നു നാമാഗ്രഹിക്കുന്ന അവസരങ്ങളിലെല്ലാം, ആ സ്നേഹത്തിനായി കാത്തിരിക്കാതെ, അവരെ സ്നേഹിക്കാൻ നമുക്കാകണം. ദൈവം നമ്മെ സ്നേഹിച്ചതുകൊണ്ടാണ് എന്താണ് സ്നേഹം എന്നു നമ്മൾ അറിഞ്ഞത്. “ദൈവം സ്നേഹമാണ്” (1 യോഹന്നാൻ 4:8) എന്ന തിരിച്ചറിവോടെ ദൈവ സ്നേഹത്തിനായി ഹൃദയങ്ങളെ തുറന്നുകൊടുക്കുന്നവരിലേക്ക് അവിടുന്ന് തന്റെ പരിശുദ്ധാത്മാവിലൂടെ സ്നേഹം ചൊരിയുന്നു (റോമാ 5:5) ഇപ്രകാരം ദൈവസ്നേഹത്താൽ നിറയുന്നവർ പിന്നീട് ഒരിക്കലും ലോകം പ്രദാനം ചെയ്യുന്ന സ്നേഹത്തിന്റെ പിന്നാലെ പരക്കം പായുകയില്ല.
തന്നെ സ്നേഹിക്കുന്നവരെയും വെറുക്കുന്നവരെയും, അവഗണിക്കുന്നവരെയും തള്ളിപ്പറയുന്നവരെയും സ്നേഹിക്കുന്നതുവഴി ഒരു പുതിയ കാഴ്ചപ്പാടിലൂടെ സ്നേഹത്തെ നോക്കിക്കാണാൻ നമ്മുടെ സമൂഹത്തെ പ്രേരിപ്പിക്കാൻ നമുക്കാവും. ദൈവം നമ്മെ സ്നേഹിക്കുന്നത് നാമവിടുത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നോക്കിയല്ല, ഇവിടെയാണ് ദൈവസ്നേഹം മനുഷ്യരുടെ സ്നേഹത്തിൽനിന്നു വിഭിന്നമാകുന്നത്.
നമ്മിലെ സ്നേഹം വർദ്ധിക്കുന്നത് അത് ലഭിക്കുമ്പോഴല്ല; നമ്മൾ കൊടുക്കുമ്പോഴാണ്. കൊടുക്കുന്ന സ്നേഹത്തിന് പകരമായി സ്നേഹം വേണമെന്ന വ്യവസ്ഥ നമ്മുടെ ബന്ധങ്ങളിൽ എപ്പോഴും ഉണ്ട്. എന്നാൽ, അതിരുകളില്ലാത്ത സ്നേഹമാണ് സൃഷ്ടികർമ്മത്തിന് ദൈവത്തെ പ്രേരിപ്പിച്ചത്. സ്നേഹം നിരവധി പാപങ്ങളെ മായ്ക്കുന്നു, അതായത് സ്നേഹത്താൽ ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത എന്നിവ മാറി പോകും. നാം ഓരോരുത്തർക്കും സ്നേഹത്തിൻറെ വക്താക്കൾ ആകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.
Good morning. May God bless you today, Tuesday, in a very special way with all the blessings of the day🙏