May the Lord show steadfast love and faithfulness to you.””
(2 Samuel 15:20) ✝️
മനുഷ്യർക്ക് ഭൂമിയിൽ അളക്കുവാൻ കഴിയാത്ത ഒരു പാട് കാര്യങ്ങൾ ഉണ്ട്. അതിലൊന്നാണ് ദൈവത്തിന്റെ ദയയും വിശ്വസ്തയും. ദൈവത്തിന്റെ ദയ ഒഴികെ ഒന്നും നമ്മുടെ ജീവിതത്തിൽ നില നിൽക്കുന്നതല്ല. ദൈവത്തിന്റെ ദയ എന്നേക്കും ഉള്ളത്. ദൈവത്തിന്റെ ദയ നമ്മളെ മാനസാരത്തിലേയ്ക്കും പാപമോചനത്തിലേയ്ക്കും നമ്മെ നയിക്കുന്നു. ഭൂമിയിലായിരുന്നപ്പോൾ മറ്റുള്ളവരോട് ദയ കാണിക്കാൻ യേശുവിനെ പ്രാപ്‌തനാക്കിയത് എന്താണ്? യേശു താൻ ചെയ്യുന്നതോ പറയുന്നതോ ആയ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് എന്തു തോന്നുമെന്ന് ചിന്തിച്ചു.
ഉദാഹരണത്തിന്, മോശമായ കാര്യങ്ങൾ ചെയ്‌തിരുന്ന ഒരു സ്‌ത്രീ ഒരിക്കൽ യേശുവിന്‍റെ അടുക്കൽ എത്തി. യേശുവിന്‍റെ കാൽപ്പാദങ്ങൾ കണ്ണുനീരാൽ നനയുംവിധം അവൾ അതിയായി കരഞ്ഞു. താൻ ചെയ്‌ത കാര്യങ്ങളെല്ലാം വളരെ തെറ്റായിപ്പോയെന്ന് മനസ്സിലാക്കിയ അവൾ യഥാർഥത്തിൽ അനുതപിച്ചെന്ന് യേശു തിരിച്ചറിഞ്ഞു. അപ്പോൾ താൻ അവളോട് ദയാരഹിതമായിട്ടാണ് പെരുമാറുന്നതെങ്കിൽ അത് അവൾക്ക് എത്ര ഹൃദയഭേദകമായിരിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് അവൾ ചെയ്‌ത നന്മയെപ്രതി അവൻ അവളെ പ്രശംസിക്കുകയും അവളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്‌തു. അതുപോലെ പലവിധ സന്ദർഭങ്ങളിലും കർത്താവ് എത്രമാത്രം ദയ നമ്മളോട് കാണിക്കുന്നുണ്ട്
കര്‍ത്താവ് വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണ്. ഏദൻതോട്ടം മുതല്‍ അവിടുന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായി നിറവേറ്റുന്നതായി നാം കാണുന്നു. രക്ഷകനെ അയയ്ക്കുമെന്ന വാഗ്ദാനവും, അബ്രാഹമിന്‍റെ തലമുറകളെ അനുഗ്രഹിക്കുമെന്ന വാഗ്ദാനവുമെല്ലാം നിറവേറ്റപ്പെട്ടു. യേശു തന്‍റെ മക്കളെ ഒരിക്കലും അനാഥരായി വിടുകയില്ലെന്നും ലോകാവസാനംവരെ കൂടെയുണ്ടായിരിക്കുമെന്നുമുള്ള വാഗ്ദാനം ജീവിത പ്രതിസന്ധികളിൽ നമ്മെ ധൈര്യപ്പെടുത്തുന്നു. പ്രതിസന്ധികളിലും താല്‍ക്കാലിക തകര്‍ച്ചകളിലും നമ്മള്‍ വീണു പോകുമ്പോള്‍ നിരാശപ്പെടേണ്ടതില്ല. വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ കർത്താവ് നമുക്കൊപ്പം നില്‍ക്കും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.