The name of God and the teaching may not be reviled.“
(1 Timothy 6:1)
ക്രിസ്തുവിനെ അനുകരിക്കുന്ന ക്രിസ്ത്യാനികളായ നാം ഒരോരുത്തരും ജീവിതത്തിൽ അനുകരിക്കുന്ന പ്രവർത്തികൾ, വചനത്തിനും പരിശുദ്ധാൽമാവിന്റെ ഫലത്തിനും യോജിച്ചത് ആയിരിക്കണം. നമ്മുടെ പ്രവർത്തികൾ കാണുമ്പോൾ മറ്റുള്ളവർ പറയണം നാം ഒരോരുത്തരും ജീവിക്കുന്ന വചനം ആണെന്ന്. നാം ഓരോരുത്തരുടെയും ഹൃദയങ്ങളെ ഭരിക്കേണ്ടത്, ക്രിസ്തുവിൻറെ സമാധാനമാണ് മറിച്ച് സാത്താനിക ചിന്തകൾ അല്ല. പാപ ചിന്തയിൽ നാം തകർന്നു പോകാതെ ഒരിക്കലും അണയാത്ത ദൈവത്തിന്റെ പ്രകാശം രക്ഷകനായ യേശുക്രിസ്തുവിലൂടെ ഇന്ന് നമ്മുടെ ഇടയിൽ സദാ പ്രകാശിക്കുന്നുണ്ട്.
ഒരു യഥാർത്ഥ ക്രിസ്തുശിഷ്യന് സത്യവും കള്ളവും തമ്മിൽ വെളുപ്പും കറുപ്പും എന്നപോലെ വ്യക്തമായ വേർതിരിവുണ്ടായിരിക്കണം. അവന്റെ സംസാരവും പ്രവർത്തിയും ഒരിക്കലും സത്യവും കള്ളവും കൂടിക്കലർന്ന, നിഴൽവീണ ഇടങ്ങളിലാവരുത്. ദൈവത്തോടും മറ്റുള്ളവരോടും തന്നോടുതന്നെയും, മറ്റുള്ളവരോടും സത്യം പറയുവാനും, ദൈവവചനത്തിന് അനുസ്യതമായി പ്രവർത്തിക്കുവാനും നമുക്കാവണം. ഇങ്ങനെയുള്ള ഒരു ജീവിതത്തിൽനിന്നു നമ്മെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ഭയത്തിന്റെ ആത്മാവിനെ നാം തിരിച്ചറിയുകയും വെറുത്തുപേക്ഷിക്കുകയും ചെയ്യണം.
നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന വ്യക്തികളായി മാറാൻ ഒരു രാത്രികൊണ്ട് ആർക്കും സാധിക്കില്ല. സത്യത്തിന്റെ പാതയിൽ സഞ്ചരിക്കുവാനുള്ള ഒരു തീരുമാനമെടുക്കുകയാണ് നമ്മൾ ചെയ്യേണ്ട ആദ്യപടി. പ്രലോഭനങ്ങളും പാപസാഹചര്യങ്ങളും ഉണ്ടാകുമ്പോൾ ചെറുത്തു നിൽക്കാൻ കഴിവില്ലാത്ത നമ്മുടെ ബലഹീനതയെ മനസ്സിലാക്കി, ദൈവത്തിന്റെ ശക്തിയിൽ ശരണം വയ്ക്കാൻ തുടങ്ങുമ്പോൾ, ചീത്ത ഫലം പുറപ്പെടുവിക്കുന്ന നമ്മിലെ അവസ്ഥകളെ നീക്കി നമ്മെ ശക്തിപ്പെടുത്താൻ, ദൈവം പരിശുദ്ധാത്മാവിലൂടെ ധാരാളമായി നമ്മിലേക്ക് ചൊരിയുന്ന കൃപകൾക്കാവും. നാം ഓരോരുത്തർക്കും ദൈവത്തിന്റെ വഴിയെ സഞ്ചരിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.