*മേയ് 31 – ലോക പുകയില വിരുദ്ധദിനം**
## **പ്രതിജ്ഞ**
മനുഷ്യരാശിയുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്ന മഹാവിപത്താണ് പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്ന് ഞാൻ മനസ്സിലാക്കുന്നു.
മദ്യവും മയക്കുമരുന്നും പോലെ ഒരു പക്ഷേ- അതിലേറെ മനുഷ്യജീവിതം ദുരിതപൂർണ്ണമാക്കുന്ന ഈ മഹാ വിപത്തിനെതിരെ നിതാന്ത ജാഗ്രത പുലർത്താനുള്ള എന്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു.![]()
മദ്യവും മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളും അല്ല എന്റെ ലഹരി.
എന്റെ ജീവിതമാണ് എന്റെ ലഹരി. എന്റെ കുടുംബമാണ് എന്റെ ലഹരി. എന്റെ പഠനമാണ് എന്റെ ലഹരി. എന്റെ ലഹരി എന്റെ തൊഴിലാണ്.
പൂക്കളും, പുഴകളും, സംഗീതവും നിറഞ്ഞ ഈ ലോകം, ഈ പ്രകൃതി – അതിൽ സ്നേഹപ്രവാഹമായി ഒഴുകി നീങ്ങേണ്ട ഈ ജീവിതം, അതാണെന്റെ ലഹരി എന്ന് ഞാൻ തിരിച്ചറിയുന്നു. ![]()
അതിനെ മാലിന്യങ്ങൾ നിറഞ്ഞ ചെളിക്കുണ്ടിലൂടെ ഒഴുകാൻ ഞാൻ അനുവദിക്കില്ല.![]()
ഏതു സാഹചര്യത്തിലും എന്ത് സമ്മർദ്ദമുണ്ടായാലും മദ്യം, മയക്കുമരുന്ന്, പുകയില ഉൽപ്പന്നങ്ങളെ പോലെയുള്ള മാരക വസ്തുക്കൾ തുടങ്ങിയവയ്ക്ക് എന്റെ ജീവിതത്തിൽ യാതൊരു സ്ഥാനവും ഉണ്ടായിരിക്കില്ല എന്നും, ഇവയുടെ കെണിയിൽപ്പെട്ട് ദുരിത ജീവിതത്തിലേക്ക് സ്വയം എടുത്തെറിയപ്പെട്ട സഹജീവികളെ അതിൽ നിന്നും മോചിപ്പിക്കുവാനുള്ള പ്രവർത്തനങ്ങളിൽ ഞാൻ സർവ്വാത്മനാ പങ്കാളിയാവുമെന്നും മനസ്സാക്ഷിയെ മുൻനിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.![]()
നമുക്ക് ദൈവം ദാനമായി നൽകിയ ജീവനെ, ജീവിതത്തെ സ്നേഹിക്കാം, ആദരിക്കാം, സംരക്ഷിക്കാം ![]()
**പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ.**

**സാബു ജോസ്**
**പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ്പ്**
**ഫോൺ: 9446329343**
