ദൈവകുമാരനു വളർത്തുപിതാവായ മാർ യൗസേപ്പേ അങ്ങ് ഒരു ആശാരിയുടെ ജോലി ജോലി ചെയ്തുകൊണ്ട് തിരുകുടുംബത്തെ പരിപാലിച്ചു വന്നല്ലോ. അതിലൂടെ തൊഴിലിന്റ മഹാത്മ്യവും രക്ഷാ കർമ്മത്തിൽ തൊഴിലിനുള്ള സ്ഥാനവും ഞങ്ങൾക്ക് കാണിച്ചു തന്നു.


ഞങ്ങളും ഞങ്ങളുടെ ജീവിതാന്തസ്സിന്റ ചുമതലകളും ദൈവപരിപാലനയിൽ ഞങ്ങൾക്ക് ലഭിക്കുന്ന ജോലികളും തൊഴിലുകളും വിശ്വസ്തതാപൂർവ്വം നിർവ്വഹിച്ചുകൊണ്ട് ജീവിതം ധന്യമാക്കാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമെ .

ജോലികളിലുണ്ടാകുന്ന ബുദ്ധി മുട്ടുകളും ത്യാഗങ്ങളും ഞങ്ങൾ ദൈവതിരുമനസ്സിനോട് യോജിപ്പിച്ചുകൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുന്നതാണ്.

തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, ജോലിയുടെ മഹത്വം ഞങ്ങളെ പഠിപ്പിക്കണമേ.





