പരുമല (പത്തനംതിട്ട):ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയുടെ വാക്കുകൾ കാലഘട്ടത്തിന്റെ സ്വരമായി മാറുമെന്ന് സിറോ മലബാർ സഭാധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ 22-ാമത് മെത്രാപ്പോലിത്തായും ഒൻപതാം കാതോലിക്കായുമായി ചുമതലയേറ്റ ബാവയുടെ സ്ഥാനാരോഹണച്ചടങ്ങിനോട് അനുബന്ധിച്ചുനടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭയിലുണ്ടായ തർക്കങ്ങളെല്ലാം പരിഹരിക്കാനും ഐക്യവും സമാധാനവും പുനഃസ്ഥാപിക്കാനും കാത്തോലിക്കാ ബാവയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ, യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മാർത്തോമ്മാ മെത്രാപ്പോലീത്ത, മന്ത്രി വി.എൻ. വാസവൻ, ലത്തീൻ കത്തോലിക്കാ സഭ പുനലൂർ രൂപതാധ്യക്ഷൻ ബിഷപ്പ് സെൽവസ്റ്റർ പൊന്നുമുത്തൻ, വൈദിക ട്രസ്റ്റി എം.ഒ. ജോൺ, സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്