ഇരിങ്ങാലക്കുട: കുർബാന എകീകരണവിഷയത്തിൽ മാർപ്പാപ്പയുടെയും സിനഡിൻ്റെയും നിർദ്ദേശങ്ങൾക്ക് അനുസ്യതമായി മുന്നോട്ട് പോകുമെന്ന് വിശദീകരിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ.
കുർബാന വിഷയത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം.എന്നാൽ ഇവയെല്ലാം സംസാരിച്ച് തീർത്ത് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് ബിഷപ്പ് മാധ്യമങ്ങളോട് പറഞ്ഞു.ഭിന്നിച്ച് പോകാൻ ആരും ആഗ്രഹിക്കുന്നില്ല.
ഇരിങ്ങാലക്കുട രൂപതയിലെ വിവിധ സഭാ പ്രസ്ഥാനങ്ങളും വിശ്വാസികളും സമർപ്പിതരും രൂപതയുടെ അധ്യക്ഷൻറെയും സീറോ മലബാർ സഭയുടെ തിരുമാനങ്ങളോടൊപ്പമാണ് .വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ നടത്തുന്നവരുടെ പ്രവർത്തനങ്ങൾ സഭാവിരുദ്ധമാണെന്ന് വിലയിരുത്തപ്പെടുന്നു . ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു .