ക്രിസ്മസിന് ഒമ്പതു മാസം മുമ്പാണ് മംഗളവാര്‍ത്ത. അതുകൊണ്ടാണ് മാര്‍ച്ച് 25 എന്ന് ക്ലിപ്തപ്പെടുത്തിയത്. ആദ്യകാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നത് “പരിശുദ്ധ കന്യകാമറിയത്തിന്റെ മംഗളവാര്‍ത്തയുടെ തിരുനാള്‍” എന്നായിരുന്നു. എന്നാല്‍ പിന്നീടത് “രക്ഷകന്റെ മംഗളവാര്‍ത്ത തിരുനാള്‍ ” എന്നു തിരുത്തി. യഥാര്‍ത്ഥത്തില്‍ നമ്മുടെ കര്‍ത്താവിന്റെയും മാതാവിന്റെയും സംയുക്ത തിരുനാള്‍ ദിനമാണിത്.

പ്രൊ ലൈഫ് ദിനവും നാളെയാണ് .

ജീവനെ സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനും ശക്തമായ തീരുമാനം എടുക്കേണ്ട ദിനം .പ്രൊ ലൈഫ് ശുശ്രുഷകരെ അനുമോദിക്കുക ,പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിക്കുവാൻ അഭ്യർത്ഥിക്കുന്നു .

. മംഗളവാര്‍ത്ത രണ്ടു കാര്യങ്ങളുടെ പൂര്‍ത്തീകരണമാണ്. നമ്മുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. ത്രിത്വത്തിലെ രണ്ടാം ആളായ പുത്രന്‍ മനുഷ്യനായി അവതരിച്ചതിന് ഒരു സുപ്രധാന ലക്ഷ്യമുണ്ടായിരുന്നു. മനുഷ്യകുലത്തെ പാപത്തിന്റെയും മരണത്തിന്റെയും കരാളഹസ്തങ്ങളില്‍ നിന്നു സ്വതന്ത്രമാക്കുക. ദൈവത്തിന്റെ ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ മാതാവിന്റെ സഹായം ആവശ്യമായിരുന്നു. മാതാവിന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനെയും തീരുമാനത്തെയും ആശ്രയിച്ചായിരുന്നു അതിന്റെ നിലനില്പ്. എന്നാല്‍ അതിനു മുമ്പേ ദൈവത്തിന്റെ ഒരു സുപ്രധാന തിരഞ്ഞെടുപ്പുമുണ്ടായിരുന്നു.

ക്രിസ്തുതന്നെ വെളിപ്പെടുത്തിയപോലെ നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു (യോഹ. 15:16). മറിയത്തിന്റെ അതെന്നില്‍ സംഭവിക്കട്ടെ എന്ന സമ്മതം ദൈവത്തിന്റെ പദ്ധതിയോടുള്ള പൂര്‍ണ്ണ വിധേയത്വം വ്യക്തമാക്കലാണ്. “ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ. (ലൂക്ക. 1:38) അങ്ങനെ സ്രഷ്ടാവ് സൃഷ്ടിയുടെ രൂപമെടുക്കുക എന്ന മഹാത്ഭുതം അവിടെ സംഭവിച്ചു.

മനുഷ്യകുലത്തോട് പിതാവായ ദൈവത്തിനുള്ള സ്‌നേഹവും ഒരു സാധാരണ സ്ത്രീയായിരുന്ന മറിയത്തിന് ദൈവത്തിന്റെ മാതാവാകുവാന്‍ ലഭിച്ച മഹാഭാഗ്യവുമൊക്കെ ഈ തിരുനാള്‍ ദിവസം നമുക്ക് അനുസ്മരിക്കാം.

മംഗളവാർത്താ പ്രാർത്ഥന

നാം വീണ്ടുമൊരു മംഗലവാർത്താ തിരുന്നാൾ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. പരിശുദ്ധ അമ്മയിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ നമ്മുടെ ആത്മാവിലും വളർന്നു ഫലം പുറപ്പെടുവിക്കാൻ ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഈ മംഗലവാർത്താതിരുന്നാളിൽ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായും നമ്മുടെ കുടുംബങ്ങളെയും തിരുസഭയെയും ലോകം മുഴുവനെ തന്നെയും അമ്മയുടെ വിമലഹൃദയത്തിലൂടെ യേശുവിൻ്റെ തിരുഹൃദയത്തിനു സമർപ്പിക്കാം.

ഈ മംഗളവാർത്താ തിരുനാളിന് ഒരുക്കമായി ഇന്ന് (മാർച്ച് 24) രാത്രി 11.50 മണി മുതൽ 12 മണി വരെയുള്ള പത്തു മിനുട്ട് നേരം മംഗളവാർത്തയെക്കുറിച്ച് ഒരുമിച്ച് ധ്യാനിക്കാം.

1.യേശുവിൻ്റെ ജനനത്തെക്കുറിച്ചു മറിയത്തിന് ഗബ്രിയേൽ മാലാഖ അറിയിപ്പ് കൊടുക്കുന്ന സുവിശേഷഭാഗം (ലൂക്കാ 1:26-38) വായിച്ചുകൊണ്ട് നമുക്ക് ഈ ധ്യാനം ആരംഭിക്കാം.

2.തുടർന്ന് മംഗളവാർത്തയുടെയും മനുഷ്യാവതാരത്തിൻ്റെയും സംഗ്രഹമായ ത്രികാലജപം (കർത്താവിൻ്റെ മാലാഖ) ചൊല്ലുക.

കർത്താവിൻ്റെ മാലാഖ………
നന്മ നിറഞ്ഞ……

(ഒരു നിയോഗം സമർപ്പിക്കുക)

ഇതാ കർത്താവിൻ്റെ ദാസി…..
നന്മ നിറഞ്ഞ…..

(രണ്ടാമത്തെ നിയോഗം സമർപ്പിക്കുക)

വചനം മാംസമായി,,,,
നന്മ നിറഞ്ഞ….
(മൂന്നാമത്തെ നിയോഗം സമർപ്പിക്കുക)

തുടർന്ന് ത്രികാലജപം ചൊല്ലി പൂർത്തിയാക്കുക.

  1. അതിനു ശേഷം മറിയത്തിൻ്റെ സ്തോത്രഗീതം (ലൂക്കാ 1:46-55) ചൊല്ലുക

പരിശുദ്ധ അമ്മ തൻ്റെ വിമലഹൃദയത്തിൽ നമ്മെ എല്ലാവരെയും ചേർത്തുകൊള്ളട്ടെ എന്ന പ്രാർത്ഥനയോടെ….

നിങ്ങൾ വിട്ടുപോയത്

What do you like about this page?

0 / 400