മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ (91) ഇന്ന് രാവിലെ (17.02.2021) തൃശൂരിൽ അന്തരിച്ചു.
മാർ ജോസഫ് പാസറ്റർ നീലങ്കാവിന്റെ മൃതസംസ്കാരകൾ
അന്തരിച്ച മുൻ സാഗർ ബിഷപ്പ് മാർ ജോസഫ് പാസറ്റർ നീലങ്കാവിലിന്റെ ഭൗതികവശിഷ്ഠം നാളെ (18.02.2021) വൈകീട്ട് 5മണിക്ക് അരണാട്ടുക്കരിയിലുള്ള സ്വവസതിലേക്ക് കൊണ്ടുവരുന്നു.
19.02.2021 വെള്ളി രാവിലെ 8മണിക്ക് വീട്ടിൽ നിന്ന് അരണാട്ടുക്കര സെന്റ് തോമസ് പള്ളിയിലേക്ക് ഭൗതികാവശിഷഠം കൊണ്ടുവരുന്നു. ശേഷം രാവിലെ 9.30 മണിക്ക് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ വി. കുർബാനയും മൃതസംസ്കാര ശുശ്രൂഷയും. വി. കുർബാന മധ്യേ സന്ദേശം നല്കുന്നത് മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത. തുടർന്ന് ബിഷപ്പ് മാർ ജോസഫ് പാസറ്റർ നീലങ്കാവിലിന്റെ ഭൗതികവശിഷ്ഠം സാഗറിലേക്ക് കൊണ്ടുപോകുന്നു.
തൃശൂർ അതിരൂപത അരണാട്ടുക്കര ഇടവകാംഗമായ പിതാവ് മുൻ സാഗർ ബിഷപ്പായിരുന്നു.
2006 മുതൽ തൃശൂർ കുറ്റൂരിലെ സാഗർ മിഷൻ ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. 1960 മെയ് 17ന് ബാഗ്ളൂർ ധർമ്മാരാം ചാപ്പലിൽ വെച്ച് അഭിവന്ദ്യ കർദിനാൾ ജോസഫ് പാറേക്കാട്ടിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
ആദ്യ നിമയനം തൃശൂർ രൂപതയിലെ സോഷ്യൽ ആക്ഷൻ അസി. ഡയറക്ടറായിട്ടായിരുന്നു. 1987 ഫെബ്രുവരി 22ന് സാഗർ രൂപതയുടെ രണ്ടാമത്തെ മെത്രനായി നിയമിതനാതി. തൃശൂർ രൂപത മെത്രാൻ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു. 19 കൊല്ലം സാഗർ രൂപതയെ നയിച്ച പിതാവ് 2006 ഫെബ്രുവരി 2ന് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചു.
ജീവിതത്തിൽ ഒരു നല്ല മിഷനറിയായും നല്ല ഇടയനുമായി മാതൃകപരമായ ശ്രേഷ്ഠപൗരോഹിത്യ ശുശ്രൂഷ നിർവഹിച്ച് കർത്താവിന്റെ സന്നിധിയിലേക്ക് മടങ്ങുന്ന മാർ ജോസഫ് പാസറ്റർ നീലങ്കാവിൽ പിതാവിന് പ്രാർത്ഥനാഞ്ജലികൾ.
Bishop Pastor Neelankavil Passed Away
Bangalore 17 February 2021 (CCBI): Most Rev. Joseph Pastor Neelankavil, C.M.I. (90) Bishop Emeritus of Sagar Syro Malabar diocese in Madhya Pradesh passed away on Wednesday 17 February 2021 at 6.45 am at Yesu Bhavan, Kuttoor in Trichur district. Kerala. Funeral details are awaited. He was born at Aranatattukara in Thrissur district on 19 March 1930.
He received the religious habit in the Chapel of St. Theresa’s Monastery, at Ampazhakad on 15 October 1950 and assumed the new name ‘Pastor’. On 15 October 1951, he made his First Profession. He had his ecclesiastical studies of humanities in Mannanam, Kunammavu, and Chethipuzha. He studied Philosophy in the Papal Atheneum at Pune, where he obtained Bachelor’s Degree in Philosophy. From 1957 to 1960 he studied theology at Dharmaram College, Bangalore. On 17 May 1960, he was ordained a priest in the Dharmaram Chapel by Joseph Cardinal Parekkattil. His first assignment after ordination was as Assistant Director of Social Apostolate in the present Archdiocese of Thrissur. He was also the Director of the Catholic Labour Association. In 1963, he was sent to Rome by his superiors for higher studies in pastoral Sociology and Canon Law. He has a diploma in Pastoral Sociology from the Institute of Sociology, Rome and a Doctorate in Canon Law from the Lateran University. While he was the General Mission Councillor, he was appointed by Pope St. John Paul II as the second Bishop of Sagar in Madhya Pradesh on 22 December 1986. He was ordained Bishop on 22 February 1987.
He served the diocese for nineteen years. After his retirement, he went to live in Yesu Bhavan, Sagar Mission Home, Kuttoor, Trichur district, Kerala. He is a priest for 60 years and bishop for 33 years.
Rev. Dr. Stephen Alathara
Deputy Secretary-General, CCBI