‘ഹോം പാലാ’ ക്രൈസ്തവസാക്ഷ്യമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
ഭവനരഹിതരെയും ഭൂരഹിതരെയും പുനരധിവസിപ്പിക്കുന്ന ഹോം പാലാ പദ്ധതി ക്രൈസ്തവജീവിതത്തിന്റെ ഭാഗമാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
ഇതു ക്രൈസ്തവസാക്ഷ്യവുമാണ്. ഹോം പാലാ പദ്ധതി ഇടവകളില്‍ കൂടുതല്‍ സജീവമാകണം. പ്രാദേശികമായ മുന്നേറ്റമായി ഇതു മാറണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
പാല കയ്യൂരില്‍ തനിക്കു കുടുംബ സൃത്തായി ലഭിച്ച വസ്തു (പത്രമേനി) സൃന്ത മായി ഭൂമിയില്ലാത്ത ഒരു കുടുംബത്തിന് തികച്ചും സൗജനൃമായി വിട്ടു നല്കി ,കാരുണൃത്തിന്റെ മഹത്തായ മാതൃക കാണിച്ച് അഭിവന്ദൃ പാല രൂപത മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പുതിയ ചരിത്രം രചിച്ചു
പിതാവ് കൈമാറിയ സ്ത്ഥലത്ത് പാല രൂപത പ്രവാസി അപ്പസ്തോലേറ്റ് കുവൈറ്റ് ചാപ്റ്റര്‍ മനോഹരമായ വീട് നിര്‍മ്മിച്ച് നല്‍കിയതിന്റെ ആശീര്‍വാദ കര്‍മ്മം അഭിവന്ദൃ കല്ലറങ്ങാട്ട് പിതാവ് ഇന്ന് (4/10/2022 ) നിര്‍വഹിച്ചു കൊണ്ട് കാരുണൃത്തിന്റെ കരുതലിന്റെ പുതിയ കവാടം തുറന്നു .
പാല രൂപത അതിര്‍ത്തിയിലെ ഭവന രഹിതരായ നാനാജാതി മതസ്ത്ഥരായ ആളുകള്‍ക്കായി അഭിവന്ദൃ കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തില്‍ `ഹോം പാല ‘ പദ്ധതി നടപ്പിലാക്കി വരവേയാണ് തന്റെ സൃന്തം കുടുംബ വീതം തന്നെ ദാനം ചെയ്യാന്‍ പിതാവ് സന്നദ്ദനായത് ,
`ഹേം പാല’ പദ്ധതിയിലൂടെ പാല രൂപത ഇതിനോടകം ഏതാണ്ട് എഴുനൂറിനടുത്ത് (700) ഭവനങ്ങളാണ് നിര്‍മ്മിച്ചു നല്‍കിയത്
നല്ല രീതീയില്‍ ഹോം പാല പദ്ധതി പുരോഗമിക്കവേയാണ് തന്റെ കുടുംബ വിഹിതം തന്നെ വിട്ടു നല്കി പിതാവ് മാതൃകയായത്
പാല രൂപത പ്രവാസി അപ്പസ്തോലേറെറ് ഡയറക്ടര്‍ റവ.ഫാ കുരൃാക്കോസ് വെള്ള ചാലില്‍ ,കയ്യൂര്‍ ക്രിസ്തു രാജ പള്ളി (കല്ലറങ്ങാട്ട് പിതാവിന്റെ ഇടവക) വികാരി റവ.ഫ മാതൃു എണ്ണയ്ക്കാപള്ളില് ,റവ.ഫാ മാതൃു തെന്നാട്ടില്‍ എന്നിവര്‍ ഇന്ന് നടന്ന ആശീര്വാദകര്മ്മത്തില് സഹകാര്‍മികരായി പാല രൂപത പ്രവാസി അപ്പസ്തലേറ്റ് കുവൈറ്റ് ചാപ്റ്ററിനെ പ്രതിനിധികരിച്ച് പ്രതിനിധികളും സന്നഹിതരായിരൂന്നു .
ദൈവ്വം നമുക്ക് നല്കിയ സമ്പത്ത് മറ്റുള്ളവര്‍ ക്കുവേണ്ടി പംകുവയ്ക്കാന് നാം തയ്യാറകണമെന്ന് നേരത്തേ പാല ളാലം പഴയ പള്ളിയില്‍ ഹോം പാല പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 5 ഭവനങ്ങളുടെ ആശീര് വാദകര്മ്മം നടത്തവേ പിതാവ് ആഹൃാനം ചെയ്തത് പ്രവര്‍ത്തി പഥത്തില്‍ എത്തിച്ച് കല്ലറങ്ങാട്ട് പിതാവ് ചരിത്രത്തില്‍ ഇടം പിടിച്ചു