കോട്ടയം ചെറിയപള്ളിയിൽ ഇരുപത്തിരണ്ടു വർഷത്തോളം മേൽപ്പട്ടസ്ഥാനം വഹിക്കുകയും തൻ്റെ അതുല്യമായ വ്യക്തിപ്രഭാവത്താൽ കോട്ടയത്തെ സർവ്വരാലും ആദരണീയനുമായിത്തീർന്ന മാർ ഗബ്രിയേൽ മെത്രാപ്പോലീത്ത AD 1730 ൽ കാലം ചെയ്ത് കോട്ടയം ചെറിയപള്ളിയുടെ മദ്ബഹയിലാണ് കബറടക്കപ്പെട്ടത്.

പഴയ തെക്കുംകൂർ നാട്ടുരാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന കോട്ടയത്ത് ഡച്ചുകാരുടെ വാണിജ്യപരമായ ഇടപ്പെടലുകൾ ശക്തമായിരുന്ന പതിനെട്ടാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിലാണ് മാർ ഗബ്രിയേലിൻ്റെ സാന്നിധ്യമുണ്ടായത് എന്നത് ഏറെ ശ്രദ്ധേയമാണ്. കോട്ടയത്തിൻ്റെ സമ്പന്നമായ പൂർവ്വകാലം എങ്ങനെ ചരിത്രത്താളുകളിൽ നിന്നു മായ്ക്കപ്പെട്ടു പോയോ അതുപോലെ തന്നെ തമസ്കരിക്കപ്പെട്ടു പോയതാണ് മാർ ഗബ്രിയേലിൻ്റെ ജീവിതവും പ്രവർത്തനങ്ങളും.

കോട്ടയത്തിൻ്റെ അധികമാരും അറിയാത്ത ചരിത്രത്തിൻ്റെ ഏടുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടമാണ് ഈ സെമിനാറോടെ തുടക്കം കുറിക്കുന്നത്.

സണ്ണി ചേക്കോന്തയിൽ

നിങ്ങൾ വിട്ടുപോയത്