ഒരു കണ്ണാടിക്കഥ
🍁
കണ്ണാടി വ്യാപകമല്ലാത്ത കാലത്ത് കണ്ണാടിയുടെ ഉപയോഗം മനുഷ്യർ മനസ്സിലാക്കി തുടങ്ങിയിട്ടില്ലാത്ത ഘട്ടത്തിൽ ഒരാൾക്ക് എവിടെ നിന്നോ ഒരു കണ്ണാടി കിട്ടി
അയാൾ അതിൽ നോക്കുമ്പോൾ ഞെട്ടിപ്പോയി..
അതിനകത്ത് ഒരാൾ 👴🏽 ആ മുഖം അയാൾ മുൻപ് എവിടേയും കണ്ടിട്ടില്ലായിരുന്നു
കണ്ണാടിയിൽ കണ്ടത് അയാളുടെ അച്ഛനാണ്
എന്ന് വിചാരിച്ചു അയാൾ. കണ്ണാടിയില്‍ കണ്ടയാള്‍ക്ക് അയാളുടെ അച്ഛന്റെ മുഖച്ഛായ ആയിരുന്നു.
അച്ഛനോ മരിച്ചു പോയി, ഇനി ഇങ്ങനെയെങ്കിലും അച്ഛനെ കാണാമല്ലോ എന്ന്
കരുതി ആ കണ്ണാടി അയാള്‍ വീട്ടിൽ കൊണ്ട് പോയി ഒരിടത്ത് വെച്ചു
കണ്ണാടി എടുത്ത് ഇടയ്ക്കിടെ അതിലേക്ക് നോക്കിയിരിക്കുന്നത്
അയാളുടെ പതിവായി. ഇത് അയാളുടെ ഭാര്യയുടെ ശ്രദ്ധയിൽ പെട്ടു. അവൾക്ക് എന്തോ സംശയം തോന്നി.
ഒരു ദിവസം അയാൾ ഇല്ലാത്ത നേരത്ത് അവൾ കണ്ണാടി എടുത്ത് നോക്കി .
മുമ്പ് കണ്ണാടി കണ്ടിട്ടില്ലാത്ത അവൾ അതിലേക്ക് നോക്കിയപ്പോൾ
ഞെട്ടിപ്പോയി
🤥🤥🤥
ഒരു പെണ്ണ്.👵
അവൾക്ക് അരിശം വന്നു.😡
ഇവളെ നോക്കി ഇരിക്കലാണ് അല്ലേപണി. ഇങ്ങോട്ട് വരട്ടേ. കാണിച്ചു കൊടുക്കാം എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെടുന്നത് കേട്ടാണ് അയാളുടെ അമ്മ അങ്ങോട്ട് ചെന്നത്.
അമ്മ കാര്യം അന്വേഷിച്ചു
അമ്മയോട് കരഞ്ഞു കൊണ്ടവൾ കാര്യം പറഞ്ഞു.
കണ്ണാടി അമ്മയെ കാണിച്ചു. അമ്മ കണ്ണാടി നോക്കി. അമ്മയും ആദ്യം കാണുകയാണ് കണ്ണാടി.
കണ്ണാടി നോക്കിയിട്ട് അമ്മ മരുമോളോട് പറഞ്ഞു.
മോൾ വിഷമിക്കേണ്ട. ഇത് ഒരു കിളവിയാ 🧓🏿 പെട്ടെന്ന് തട്ടിപ്പോയ്ക്കോളും
😂😂😂
ഏറെ ആളുകളുടെ മനസ്സിലും അജ്ഞതയുടെ ഒരു കണ്ണാടിയുണ്ട്.
അതിലൂടെ കാണുന്നതാണ് ശരി എന്ന് അവൻ വിചാരിക്കുന്നു. അത് വെച്ച് വാദിക്കുന്നു. വാക്കേറ്റം നടത്തുന്നു. പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
സത്യം അവർ മനസ്സിലാക്കിയതിലും ഒരു പാട് ദൂരെയാണ് എന്ന് അവരുണ്ടോ അറിയുന്നു ?