നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാത്ത ഒരു വികാരമാണ്‌ സ്‌നേഹം എന്നാണ്‌ അനേകരുടെയും പക്ഷം, പ്രത്യേകിച്ച്‌ പ്രണയബദ്ധരാകുന്നതിനോടുള്ള ബന്ധത്തിൽ. എങ്കിലും യഥാർഥ സ്‌നേഹം കേവലം ഒരു തോന്നലല്ല. ഹ്യദയത്തിന്റെ വൈകാരിക പ്രവൃത്തിയാണ്‌ അതിന്റെ ഒരു സവിശേഷ ലക്ഷണം. ‘അതിശ്രേഷ്‌ഠ മാർഗമായി വചനം സ്‌നേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്‌. (1 കൊരിന്ത്യർ 13:1; 14:1) “വാക്കിനാലും നാവിനാലും” മാത്രമല്ല, “പ്രവൃത്തിയിലും സത്യത്തിലും സ്‌നേഹിക്കാൻ തിരുവചനം പ്രോത്സാഹിപ്പിക്കുന്നു.​ (1യോഹന്നാൻ 3:18). കർത്താവിനെ സ്നേഹിക്കുന്നവരുടെ പ്രവർത്തികൾ വചനത്തിൽ അധിഷ്ഠിതമായിരിക്കണം.

ദൈവത്തോടുള്ള സ്‌നേഹമാണ്‌ ദൈവത്തിനു പ്രസാദകരമായ കാര്യങ്ങൾ ചെയ്യാനും, വാക്കിനാലും പ്രവൃത്തിയാലും ദിവ്യപരമാധികാരത്തെ ഉയർത്തിപ്പിടിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നത്. ലോകത്തെയും അതിന്റെ അഭക്ത മാർഗങ്ങളെയും സ്‌നേഹിക്കാതിരിക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. (1 യോഹന്നാൻ 2:15, 16) ദൈവത്തെ സ്‌നേഹിക്കുന്നവർ തിൻമയെ വെറുക്കുന്നു. (സങ്കീർത്തനം 97:10) ദൈവത്തോടുള്ള സ്‌നേഹത്തിൽ അയൽക്കാരനോടുള്ള സ്‌നേഹവും ഉൾപ്പെടുന്നുണ്ട്‌. ദൈവത്തെ സ്‌നേഹിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്ന്‌ യേശു കുറ്റമറ്റവിധം പ്രകടമാക്കുകയുണ്ടായി. തന്റെ സ്വർഗീയ ഭവനം വിട്ട്‌ ഭൂമിയിലേക്കു വന്ന്‌ ഒരു മനുഷ്യനായി വസിക്കാൻ അവനെ പ്രേരിപ്പിച്ചത്‌ മനുഷ്യ വർഗത്തോടുള്ള സ്‌നേഹമാണ്‌

ദൈവത്തെ ആത്മാർഥമായി സ്‌നേഹിക്കുന്നവർ ദൈവത്തിന്റെ മാർഗനിർദേശത്തിനായി വാഞ്‌ഛിക്കുന്നു. ദൈവത്തെ സ്‌നേഹിക്കുന്നതിൽ നമ്മുടെ പൂർണ ഹൃദയവും മനസ്സും ആത്മാവും ശക്തിയും ഉൾപ്പെടുന്നുണ്ട്‌. (മർക്കൊസ്‌ 12:30) അത്തരം സ്‌നേഹം ഹൃദയത്തിൽനിന്നാണ്‌ വരുന്നത്‌, അതിൽ നമ്മുടെ വികാരങ്ങളും അഭിലാഷങ്ങളും ഉള്ളിലെ ചിന്തകളും ഉൾപ്പെട്ടിട്ടുണ്ട്‌. നാം ഒരോരുത്തർക്കും പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ മനസോടെയും ദൈവത്തെ സ്നേഹിക്കുന്നവരാകാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. ♥️

Phone 9446329343