God! Behold, I have never defiled myself.
(Ezekiel 4:14)
ഇന്നത്തെ ലോകത്തിൽ എത്ര പേർക്ക് പറയാൻ സാധിക്കും കർത്താവെ ഞാൻ എന്നെ മലിനപ്പെടുത്തിയില്ല എന്ന്. ഇന്നത്തെ ലോകത്തിൽ ആർക്കും തന്നെ പൂർണ്ണമായി മലിനപ്പെടാതെ ജീവിയ്ക്കാൻ സാധിക്കുകയില്ല എന്നാൽ ദൈവത്തിന്റെ കൃപയാൽ മലിനപ്പെടാതെ ജീവിയ്ക്കാൻ ശ്രമിക്കാൻ നമുക്ക് സാധിക്കും. വചനത്തിൽ ദാനീയേൽ പ്രവാചകന് രാജാവ് എല്ലാവിധ സുഖസൗകര്യങ്ങൾ നൽകിയിട്ടും മലിനപ്പെടാതെ ജീവിക്കാൻ തീരുമാനമെടുത്തു. ദാനീയേൽ 1:8 ൽ പറയുന്നു, രാജാവിന്റെ വിഭവസമൃദ്ധമായ ഭക്ഷണംകൊണ്ടോ അവന് കുടിച്ചിരുന്ന വീഞ്ഞുകൊണ്ടോ മലിനനാവുകയില്ലെന്നു ദാനിയേല് നിശ്ചയിച്ചു. അതിനാൽ ദൈവത്തിന്റെ അനുകൂലത ദാനീയേലിൽ വെളിപ്പെട്ടു
വചനം നോക്കിയാൽ ദൈവത്തിന്റെ പ്രവാചകൻമാർ ഭക്ഷണകാര്യത്തിലും, ചിന്തയിലും, പ്രവർത്തിയിലും മലിനപ്പെടാതെ ഇരിക്കുവാൻ ശ്രദ്ധിച്ചിരുന്നു. എന്നാൽ ഇന്ന് ലോകത്തിന്റെ മോഹങ്ങളാൽ മനുഷ്യർ പലപ്പോഴും പല രീതിയിലും മലിനപ്പെടുന്നു. മനുഷ്യർ എത്ര മാരകമായ പാപം ചെയ്ത് മലിനമാകപ്പെട്ടാലും അവയെല്ലാം ക്ഷമിക്കുന്ന കരുണാമയനാണ് ദൈവം. നമ്മുടെ നിരവധിയായ മലിനപ്പെടുത്തിയ പാപങ്ങൾ കണ്ടുപിടിക്കപ്പെടും എന്ന ഭയം നിമിത്തം നാം ദൈവത്തിൽനിന്നും ഓടിയകലുകയാണോ ചെയ്യുന്നത്? ഉരുകുന്ന മനസ്സും നുറുങ്ങിയ ഹൃദയുവുമായി തന്നെ സമീപിക്കുന്നവരുടെ മലിനപ്പെടുത്തിയ പാപങ്ങൾ ക്ഷമിക്കുന്നവനാണ് ദൈവം
നാം ഒരോരുത്തരെയും മലിനപ്പെടുത്തുന്ന പാപത്തിന്റെ സ്വാധീനം നമ്മൾ തിരിച്ചറിയുന്നതിനും അതിൽനിന്നും രക്ഷനേടി യേശുവിനെ സമീപിക്കേണ്ടതിനുമായി, സത്യാത്മായ ദൈവം തന്റെ സത്യത്തിന്റെയും സ്നേഹത്തിന്റെയും നീതിയുടെയും പ്രകാശമായ പരിശുദ്ധാൽമാവിനെ നമ്മുടെ ഹൃദയത്തിലേക്ക് സദാ ചൊരിയുന്നുണ്ട്. നമ്മെ മലിനമായ പാപത്തിൽ നിന്നും, ദിനംപ്രതി രക്ഷിക്കുന്ന ദൈവത്തിന് നമുക്ക് നന്ദി പറയാം. മലിനപ്പെടാതെ ജീവിക്കുന്ന വ്യക്തികളിൽ ദൈവത്തിന്റെ അനുകൂലത വെളിപ്പെടും. നമ്മളോടൊപ്പം നമ്മുടെ യേശു ഉണ്ട് അതിനാൽ നമുക്ക് ജീവിതത്തിൽ പാപത്തിന്റെ മലിനതകളിൽ ധീരമായി പൊരുതാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ








