നാം ഓരോരുത്തരും ദിനംപ്രതി പ്രാർത്ഥിക്കാറുണ്ട്. പലപ്പോഴും പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുകയും, ലഭിക്കാതിരിക്കുകയും ചെയ്യാറുണ്ട്. നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നില്ലെങ്കിലും നാം നിരാശരാകാതെ പ്രാർത്ഥിക്കണം എന്ന് യേശു പറയുന്നു. നാം ഏതുകാര്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുവോ അത്‌ സാധിച്ചാല്‍ ദൈവത്തില്‍ നിന്ന് നമുക്ക്‌ ഉത്തരം ലഭിച്ചു എന്ന് അനേകര്‍ കരുതുന്നു. കാര്യം നടന്നില്ലെങ്കില്‍ അവ ഉത്തരം ലഭിക്കാത്ത പ്രാര്‍ത്ഥനകളായി മുദ്ര ഇടപ്പെടുന്നു. ഇത് പ്രാർത്ഥനയെപ്പറ്റിയുള്ള തെറ്റായ ധാരണയാണ്. തന്നെ നോക്കി നാം പ്രാത്ഥിക്കുമ്പോഴെല്ലാം ദൈവം നമുക്ക്‌ ഉത്തരം അരുളുന്നു. ചിലപ്പോള്‍ “ഇല്ല” എന്നോ അല്ലെങ്കില്‍ “ഇപ്പോള്‍ ഇല്ല” എന്നോ ദൈവം പറയാറുണ്ട്‌. നമുക്കെന്താണ് ഏറ്റവും നല്ലത് എന്ന് ദൈവം അറിയുന്നതിനാല്‍ ദൈവഹിതം നിറവേറട്ടെ എന്ന് നാം പ്രാര്‍ത്ഥിക്കണം.

പ്രാർത്ഥനയ്ക്കുവേണ്ടി ജീവിതത്തിൽ അല്പം സമയം കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം, ദൈവം നമ്മിലേക്ക്‌ ചൊരിയുന്ന കൃപകൾ ഉപയോഗിച്ച് ജീവിതം മുഴുവൻ ഒരു പ്രാർത്ഥനയാക്കി മാറ്റാൻ നമുക്കാവണം. “നിങ്ങളുടെ ജോലി എന്തുതന്നെ ആയിരുന്നാലും മനുഷ്യനെയല്ല, ദൈവത്തെ സേവിക്കുന്നതുപോലെ ഹൃദയപരമാർത്ഥതയോടെ ചെയ്യുവിൻ. നിങ്ങൾക്കു പ്രതിഫലമായി കർത്താവിൽനിന്ന് അവകാശം ലഭിക്കുമെന്ന് അറിഞ്ഞു കൊള്ളുവിൻ” (കൊളോസോസ് 3:23,24). നമ്മുടെ ബലഹീനതകളിൽ നമ്മെ സഹായിച്ച്, നമ്മുടെ പ്രവൃത്തികളെ പ്രാർത്ഥനയാക്കിമാറ്റി, നമുക്കായി മാധ്യസ്ഥം വഹിക്കുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി പ്രാർത്ഥിക്കുക

പ്രാർത്ഥനയിലൂടെ ദൈവവുമായി സജീവബന്ധം പുലർത്തുന്ന ഒരു വ്യക്തി, തനിക്കു കിട്ടാതെ പോയതിനെ ഓർത്തു പരിഭവിക്കുകയല്ല ചെയ്യേണ്ടത്. നമ്മൾ ചോദിക്കാതെതന്നെ ദൈവം നമ്മിലേക്ക്‌ ചൊരിഞ്ഞിരിക്കുന്ന ഒട്ടനവധിയായ നന്മകളെ പ്രതി സന്തോഷിക്കുവാനും ദൈവത്തിനു നന്ദി പറയുവാനും നമുക്കാവണം. പൗലോസ്‌ ശ്ലീഹാ തെസലോനിക്കായിലെ സഭക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ ഇപ്രകാരം പറയുന്നു: “എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്നത്

Phone 9446329343

നിങ്ങൾ വിട്ടുപോയത്