2022 ലെ വലിയ നോമ്പ് കാലത്തെ സന്ദേശം വി.പൗലോസ് ശ്ലീഹ ഗലാത്തിയ സഭക്കായി എഴുതിയ ലേഖനത്തെ ഉദ്ദരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ചു.

ഫെബ്രുവരി 24 വ്യാഴാഴ്ച രാവിലെ 11.30 ന് വത്തിക്കാനിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് പാപ്പയുടെ നോമ്പുകാല സന്ദേശം പങ്കുവച്ചത്. നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പ് തോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പ് തോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം. ആകയാല്‍, നമുക്ക്‌ അവസരം ലഭിച്ചിരിക്കുന്നത് കൊണ്ട്‌ സകല മനുഷ്യര്‍ക്കും, പ്രത്യേകിച്ച്‌, വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക്‌ നന്‍മ ചെയ്യാം. (ഗലാത്തിയാ 6 : 9-10)

നോമ്പുകാലം വ്യക്തിപരമായും കൂട്ടായ്മയോടും നവീകരിക്കുന്നതിനും, പെസഹാ രഹസ്യം ധ്യാനിക്കാനുമുള്ള ദിവസങ്ങളാണ് എന്ന് പാപ്പ സംസാരിച്ചു. അതിനായി ഈ നോമ്പുകാലം ആത്മീയ നന്മകൾ വിതക്കാനും, കൊയ്തെടുക്കാനുമുള്ള സമയമാണെന്നും, നന്മ ചെയ്യുന്നതിൽ നിന്ന് നമ്മെ ആരും തടയാതിരിക്കട്ടെ എന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

ഈ നോമ്പുകാലമാണ് വി.പൗലോസിന്റെ വാക്കുകൾ കടമെടുത്ത് പാപ്പ ഇതാണ് നമ്മുടെ സമയം എന്നും, ദൈവത്തിൽ എത്തി ചേരാന്നുള്ള അവസരമാണെന്നും ഓർമിപ്പിച്ചു. അതിനായി പ്രാർത്ഥനകളും, ഉപവാസങ്ങളും സഹായിക്കും എന്നും പറയുന്നുണ്ട്. പത്രസമ്മേളനത്തിൽ പങ്കെടുത്ത റവ. സിസ്റ്റർ അലസാന്ദ്ര സ്മെറില്ലി ഉക്രയിനിന് വേണ്ടി പ്രാർത്ഥിക്കാനും, വിഭൂതി ദിനം അതിനായി മാറ്റിവക്കാനും പാപ്പ പറഞ്ഞത് ഓർമിപ്പിച്ചു.

പാപ്പയുടെ സന്ദേശത്തിൽ ഈ നോമ്പുകാലത്ത് നന്മ ചെയ്യുന്നതിൽ നിന്നും, പ്രാർത്ഥിക്കുന്നതിൽ നിന്നും, തിന്മയെ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നതിൽ നിന്നും ആരും മടി കാണിക്കരുത് എന്നും പാപ്പ പറയുന്നുണ്ട്.

നന്മ പ്രവർത്തികൾ കൊണ്ടാണ് നോമ്പുകാലത്ത് ഫലം ചൂടെണ്ടത് എന്നും പാപ്പ സന്ദേശത്തിൽ പറയുന്നണ്ട്. സമാധാനത്തിന്റെ മാതൃകയായ പരി.കന്യക മറിയം വചനം ഹൃദയത്തിൽ സംഗ്രഹിച്ചത് പോലെ നാം ഓരോരുത്തരും സമാധാനത്തിനും ശാന്തിക്കും വേണ്ടി ദൈവവചനം ഹൃദയത്തിൽ സംഗ്രഹിക്കണം എന്നും പറഞ്ഞാണ് സന്ദേശം അവസാനികുന്നത്.

വത്തിക്കാനിൽ നടന്ന പത്രസമ്മേളനത്തിൽ ഇന്റഗ്രൽ ഹ്യൂമൻ ഡെവലപ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ ഇടക്കാല സെക്രട്ടറിയായ റവ. സിസ്റ്റർ അലസാന്ദ്ര സ്മെറില്ലി, ഡിക്കാസ്റ്ററി അംഗമായ കർദ്ദിനാൾ ഫ്രാൻസെസ്കോ മോണ്ടിനെഗ്രോ, പവിയ രൂപത അംഗമായ ഫാ. മരിയോ റിബോൾഡി, വത്തിക്കാൻ മാധ്യമ വിഭാഗം തലവൻ മത്തെയോ ബ്രൂണി എന്നിവരും പങ്കെടുത്തു.

റോമിൽ നിന്ന് ഫാ. ജിയോ തരകൻ

നിങ്ങൾ വിട്ടുപോയത്