ദിനംപ്രതി നമ്മെ രക്ഷിക്കുകയും, കാക്കുകയും ചെയ്യുന്ന ദൈവമാണ് നമുക്ക് ഉള്ളത്. ദൈവത്തിന്റെ പൂര്‍ണമായും സൗജന്യവും നിരുപാധികവുമായ ദൈവസ്നേഹമാണ് നമ്മെ സംരക്ഷിക്കുന്നത്. തിരുവചനം എന്നുള്ള സത്യത്താൽ വഴി നടത്തപ്പെടുമ്പോൾ നാം ഓരോരുത്തർക്കും ദൈവത്തിന്റെ രക്ഷയെ രുചിച്ചറിയാൻ സാധിക്കും. കർത്താവ് മനുഷ്യ കുലത്തിനു നൽകിയ ഏറ്റവും വലിയ രക്ഷ പാപത്തിൽ നിന്ന് ഉള്ള മോചനമായിരുന്നു. തിന്മ ചെയ്യുന്നവരെ നശിപ്പിക്കാതെ തിന്മയെ നശിപ്പിക്കാന്‍ സാധിക്കുമെന്നതാണു ദൈവത്തിന്‍റെ രക്ഷയുടെ പ്രത്യകത.

തിരുവചനത്തിൽ അനാദികാലം മുഴുവൻ ദൈവത്തിന്റെ രക്ഷയെ കാണുവാൻ കഴിയും. ജലപ്രളയത്തിൽ നിന്ന് നോഹയെ രക്ഷിച്ച ദൈവം, കഷ്ടതകളിൽ നിന്ന് ജോസഫിനെ രക്ഷിച്ച ദൈവം, ചെങ്കടലിന്റെ മുൻപിൽ നിന്നും മോശയെയും ഇസ്രായേൽ ജനത്തെയും രക്ഷിച്ച ദൈവം. സിംഹക്കുഴിയിൽ നിന്ന് ദാനിയേലിനെ രക്ഷിച്ച ദൈവം. മരണമുഖത്ത് നിന്നു പോലും പൗലോസിനെ രക്ഷിച്ച ദൈവം എന്നിങ്ങനെ ദൈവത്തിന്റെ രക്ഷയെ ക്കുറിച്ചുള്ള നിരവധി സംഭവങ്ങൾ കാണാൻ കഴിയും.

നാം ഓരോരുത്തരെയും അമ്മയുടെ ഗർഭപാത്രത്തിൽ ജനനം പ്രാപിക്കുന്നതു മുതൽ മരണം വരെ ദൈവം കാത്തു പരിപാലിക്കുന്നു. നാം ഒരോരുത്തരും ദൈവത്തിന്റെ രക്ഷയെ അനുഭവിക്കാൻ യേശുവിനെ പൂർണ്ണ രക്ഷകനായി സ്വീകരിക്കണം. യേശുക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുക എന്നാൽ നിങ്ങളുടെ പൂർണ്ണ വിശ്വാസവും ആശ്രയവും യേശുവിൽ വയ്ക്കുക എന്നാണർത്ഥം. നമ്മളുടെ ജീവിതത്തിൽ എന്ത് പ്രശ്നങ്ങളൾ ഉണ്ടെങ്കിലും രക്ഷകനായി യേശു കൂടെയുണ്ട്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

Phone 9446329343