ദൈവത്തിൻറെ ശിക്ഷണം സ്നേഹത്തിൻറെ ശിക്ഷണമാണ്. ദൈവം നമ്മളെ സ്നേഹിക്കുകയും, ശിക്ഷിക്കുകയും ചെയ്യുന്ന സ്വർഗ്ഗീയ പിതാവാണ്. ഭൂമിയിലുള്ള പിതാവ് മക്കൾ തെറ്റ് ചെയ്യുമ്പോൾ, നേർവഴിക്ക് നടത്തുവാൻ ശിക്ഷിക്കുന്നു അതുപോലെ നാം പാപത്തിന്റെ വഴിയിലോ നിത്യജീവന്റെ അവകാശത്തിന് എതിരായി പ്രവർത്തിക്കുമ്പോഴൊക്കെ നമ്മെ നേർവഴിക്കു നടത്തുവാൻ സ്വർഗ്ഗീയ പിതാവ് നമ്മെ ശിക്ഷിക്കുന്നു. നാം പ്രാർത്ഥിക്കുന്നതു ഒന്നും ദൈവം തരുന്നില്ല എന്ന് പലപ്പോഴും നാം പറയാറുണ്ട്. നാം ചോദിക്കുന്നതിന്റെ ഉത്തരം കൃത്യസമയത്ത് നൽകുന്നവനാണ് നമ്മുടെ കർത്താവ്.

ഭൂമിയിൽ പതിനഞ്ചു വയസുള്ള ഒരു കുട്ടി, തൻറെ പിതാവിനോട് ഒരു മോട്ടോർ സൈക്കിൾ ആവശ്യപ്പെടുന്നു. എന്നാൽ പിതാവിനു അറിയാം, തൻറെ മകന് ബൈക്ക് ഓടിക്കാൻ ഉള്ള പ്രായം ആയിട്ടില്ലെന്നും, മകൻ ഓടിച്ചാൽ അപകടത്തിൽ പെടാൻ സാധ്യത ഉണ്ടെന്നും. എന്നുള്ള പിതാവിൻറെ ഉപദേശം കേൾക്കാൻ മകൻ താല്പര്യപ്പെടാറില്ല. എന്നാൽ മകന് അവൻ ആഗ്രഹിക്കുന്ന കാര്യം നടന്നാൽ മതി. ഇതുപോലെ തന്നെയാണ് നമ്മുടെ പ്രാർത്ഥനകളും, നമ്മുടെ ആവശ്യങ്ങൾ മാത്രം നടന്നാൽ മതി. എന്നാൽ ദൈവത്തിനു മാത്രമേ അറിയത്തൊള്ളു നാം പ്രാർത്ഥിക്കുന്ന കാര്യം നടന്നാൽ നമുക്ക് അനുഗ്രഹംആകുമോ അതോ ദോഷം ആകുമോ എന്ന്. പലപ്പോഴും നമ്മുടെ പ്രാർത്ഥനകളുടെ ഉത്തരം താമസിക്കുമ്പോൾ നാം പറയും ദൈവം നമ്മെ ശിക്ഷിക്കുകയാണെന്ന്. എന്നാൽ നമ്മുടെ പ്രാർത്ഥനക്കു മറുപടി തക്ക സമയത്തു ദൈവം നൽകും .

തിരുവചനം പറയുന്നു പിതാവിന്റെ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത്‌? എല്ലാവര്‍ക്കും ലഭിക്കുന്ന ശിക്‌ഷണം നിങ്ങള്‍ക്കും ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ മക്കളല്ല, ജാരസന്താനങ്ങളാണ്‌ എന്ന് ഹെബ്രായർ 12:8 ൽ പറയുന്നു. ഒരു ക്രിസ്ത്യാനി സ്വന്തം ബലഹീനതകളെ യഥാസമയം കണ്ടുപിടിച്ചു പരിഹരിക്കാതിരിക്കുമ്പോഴാണ് ദൈവം ഇടപെട്ടു ശിക്ഷണം നൽകുന്നത്.ദൈവമക്കൾ ആകുന്ന നാം അനുദിനവും സ്വയം വിധിക്കേണ്ടതാണ്. ദൈവഹിതത്തിന്നനുസരണമായി സ്വന്തജീവിതത്തെയും പ്രവൃത്തികളെയും ക്രമീകരിക്കുയും ബലഹീനതകൾ ഏറ്റുപറഞ്ഞ് പാപത്തിൽ നിന്നൊഴിയുകയും ചെയ്യണം. നാം ഓരോത്തർക്കും വിശുദ്ധിയോടെ അനുദിനം ജീവിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്