കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മത്സ്യ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നിരന്തര ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്ന് ധർണ ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് .പറഞ്ഞു.

വിവാദങ്ങളായപ്പോൾ റദ്ദാക്കിയ ധാരണാപത്രങ്ങൾ ഈ മേഖലയിൽ നടക്കുന്ന ജാഗ്രത ഇല്ലായ്മയ്ക്ക് തെളിവാണ്. മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിപാലനവും സംബന്ധിച്ച ഓർഡിനൻസ്, മത്സ്യതെഴിലാളി നേരധിവാസ പാക്കേജ് തുടങ്ങിയവ തരത്തിലുമത്സ്യത്തൊഴിലാളി വിരുദ്ധ നയങ്ങളുടെ പ്രതിഫലനമാണ്.

ദിനംപ്രതി വർധിക്കുന്ന ഇന്ധനവില മത്സ്യമേഖലയെ സാരമായി ബാധിക്കുന്നു. യാതൊരുവിധത്തിലുള്ള അധിക സബ്സിഡിയും സർക്കാർ നൽകുന്നില്ല.

നീല വിപ്ലവത്തിലൂടെ കടൽ, മത്സ്യത്തൊഴിലാളിക്ക് അന്യമാകുന്നു. 200 നോട്ടിക്കൽ മൈൽ വരെയുള്ള കടലിൽ ഇന്ത്യയിലെ മീൻപിടിത്തക്കാർക്ക് സ്വതന്ത്രമായി മത്സ്യബന്ധനം നടത്താൻ കഴിയണം. മത്സ്യസമ്പത്ത് ഇല്ലാതാക്കുന്ന അശാസ്ത്രീയ മത്സ്യബന്ധന രീതി നടത്താൻ ആരെയും അനുവദിക്കരുത്.

ദേശീനയത്തിൽ വരുത്തിയ വ്യതിയാനം മത്സ്യത്തൊഴിലാളി വിരുദ്ധമാണ്.
2017 ൽ ഡോ. അയ്യപ്പൻ കമ്മിറ്റി റിപ്പോർട്ടിൽ പോർട്ടുകളുടെ വികസനം തീര ശോഷണത്തിനും മത്സ്യത്തൊഴിലാളി സമൂഹത്തിൻറെ നിലനിൽപ്പിനും ഭീഷണിയാകുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ പുതിയ ദേശീയ മത്സ്യ നയത്തിൽ ഫിഷിംഗ് ഹാർബറുകളും ഫിഷ് ലാൻഡിങ് സെൻസൻററുകളുമാണ് തീര ശോഷണത്തിന് കാരണമെന്ന് മാറ്റി എഴുതിയതുംമൊക്കെ മത്സ്യത്തൊഴിലാളി സമൂഹത്തിൻറെ ആശങ്കകളായി ഇന്ന് നിലനിൽക്കുന്നു.

ഇതിനുമപ്പുറം നിരവധി വിഷയങ്ങളാൽ പ്രതിസന്ധിയിലാണ് മത്സ്യമേഖല. നിതാന്ത ജാഗ്രതയോടെ കൂടി നിലകൊള്ളാനും, മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിജ്ഞാ ബന്ധമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

സംസ്ഥന വൈസ് പ്രസിഡൻ്റ് ടി.എ. ഡാൽ ഫിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിജു ജോസി, കടൽ സെക്രട്ടറി ജോസഫ് ജൂഡ്, ഫാ.ആൻ്റണി ടോപോൾ, ഫാ.ആൻ്റ്ണി കുഴിവേലി, വരാപ്പുഴ രൂപത കെ.എൽ.സി.എ.പ്രസിഡൻറ് സി.ജെ.പോൾ, കൊച്ചി രൂപത പ്രസിഡൻ്റ് പൈലി ആലുങ്കൽ, വിൻസ് പെരുഞ്ചേരി, ബേസിൽ മുക്കത്ത്,ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കൽ, സോഫിയ രാജു, ബീന പോൾ, ഫിലോമിന ലിൻെറൺ, പ്രസംഗിച്ചു.കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി കെ എൽ സി എ ഐക്യ ധാർഢ്യ സായാഹ്ന ധർണ്ണ നടത്തി.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മത്സ്യ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നിരന്തര ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്ന് ധർണ ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് .പറഞ്ഞു.

വിവാദങ്ങളായപ്പോൾ റദ്ദാക്കിയ ധാരണാപത്രങ്ങൾ ഈ മേഖലയിൽ നടക്കുന്ന ജാഗ്രത ഇല്ലായ്മയ്ക്ക് തെളിവാണ്. മത്സ്യ ലേലവും വിപണനവും ഗുണനിലവാര പരിപാലനവും സംബന്ധിച്ച ഓർഡിനൻസ്, മത്സ്യതെഴിലാളി നേരധിവാസ പാക്കേജ് തുടങ്ങിയവ തരത്തിലുമത്സ്യത്തൊഴിലാളി വിരുദ്ധ നയങ്ങളുടെ പ്രതിഫലനമാണ്.

ദിനംപ്രതി വർധിക്കുന്ന ഇന്ധനവില മത്സ്യമേഖലയെ സാരമായി ബാധിക്കുന്നു. യാതൊരുവിധത്തിലുള്ള അധിക സബ്സിഡിയും സർക്കാർ നൽകുന്നില്ല.

നീല വിപ്ലവത്തിലൂടെ കടൽ, മത്സ്യത്തൊഴിലാളിക്ക് അന്യമാകുന്നു. 200 നോട്ടിക്കൽ മൈൽ വരെയുള്ള കടലിൽ ഇന്ത്യയിലെ മീൻപിടിത്തക്കാർക്ക് സ്വതന്ത്രമായി മത്സ്യബന്ധനം നടത്താൻ കഴിയണം. മത്സ്യസമ്പത്ത് ഇല്ലാതാക്കുന്ന അശാസ്ത്രീയ മത്സ്യബന്ധന രീതി നടത്താൻ ആരെയും അനുവദിക്കരുത്.

ദേശീനയത്തിൽ വരുത്തിയ വ്യതിയാനം മത്സ്യത്തൊഴിലാളി വിരുദ്ധമാണ്.
2017 ൽ ഡോ. അയ്യപ്പൻ കമ്മിറ്റി റിപ്പോർട്ടിൽ പോർട്ടുകളുടെ വികസനം തീര ശോഷണത്തിനും മത്സ്യത്തൊഴിലാളി സമൂഹത്തിൻറെ നിലനിൽപ്പിനും ഭീഷണിയാകുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ പുതിയ ദേശീയ മത്സ്യ നയത്തിൽ ഫിഷിംഗ് ഹാർബറുകളും ഫിഷ് ലാൻഡിങ് സെൻസൻററുകളുമാണ് തീര ശോഷണത്തിന് കാരണമെന്ന് മാറ്റി എഴുതിയതുംമൊക്കെ മത്സ്യത്തൊഴിലാളി സമൂഹത്തിൻറെ ആശങ്കകളായി ഇന്ന് നിലനിൽക്കുന്നു.

ഇതിനുമപ്പുറം നിരവധി വിഷയങ്ങളാൽ പ്രതിസന്ധിയിലാണ് മത്സ്യമേഖല. നിതാന്ത ജാഗ്രതയോടെ കൂടി നിലകൊള്ളാനും, മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ പ്രതിജ്ഞാ ബന്ധമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

സംസ്ഥന വൈസ് പ്രസിഡൻ്റ് ടി.എ. ഡാൽ ഫിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിജു ജോസി, കടൽ സെക്രട്ടറി ജോസഫ് ജൂഡ്, ഫാ.ആൻ്റണി ടോപോൾ, ഫാ.ആൻ്റ്ണി കുഴിവേലി, വരാപ്പുഴ രൂപത കെ.എൽ.സി.എ.പ്രസിഡൻറ് സി.ജെ.പോൾ, കൊച്ചി രൂപത പ്രസിഡൻ്റ് പൈലി ആലുങ്കൽ, വിൻസ് പെരുഞ്ചേരി, ബേസിൽ മുക്കത്ത്,ബാബു കാളിപ്പറമ്പിൽ, ജോബ് പുളിക്കൽ, സോഫിയ രാജു, ബീന പോൾ, ഫിലോമിന ലിൻെറൺ, ജസ്റ്റിൻ കരിപ്പാട്ട്, റോയി പാളയത്തിൽ, ബാബു ആൻ്റെണി, അലക്സാണ്ടർ ഷാജു, സാബു കാനക്കപ്പള്ളി, ലോറൻസ് ജോജൻ, സിന്ധു ജസ്‌റ്റസ്, ഷീലാ ജെറോം പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്