അനുഗ്രഹീതനായ ദൈവദാസനാണ് തൃശൂർ അതിരൂപതാ മെത്രാപ്പോലീത്തയായിരുന്ന കുണ്ടുകുളം പിതാവ്

ഞങ്ങൾ പറപ്പൂക്കാരായിരുന്നെങ്കിലും വെളുത്തു മെലിഞ്ഞ കുണ്ടുകുളം അച്ചെനഎന്റെ ബാല്യകാലത്ത് ഞാൻ വല്ലപ്പോഴുേമേ അടുത്തു കണ്ടിട്ടുള്ളൂ.

1962ൽ മൈനർ സെമിനാരിയിൽഞാൻ ചേരുന്നതിനു മുൻപുള്ള ദൈവവിളി ധ്യാനത്തിന്റെ ഗുരുവായി വന്നപ്പോളാണ് അച്ചെനഅടുത്തറിയുന്നത്.

ഞങ്ങളെ ചിരിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്ന സരളവും ആകർഷകവുമായപ്രസംഗൈശലി. 1970ൽ ജോർജ്ജ് ആലപ്പാട്ട് പിതാവിന്റെ പിൻഗാമിയായി, ഇന്ത്യയിെല ഏറ്റവുംഅംഗസംഖ്യയുള്ള രൂപതയുെട മെത്രാനായി 1970ൽ കുണ്ടുകുളം അച്ചൻ നിയമിക്കപ്പെടുമ്പോൾ ഞാൻറോമിൽ എന്റെ അവസാനവർഷ സെമിനാരി പരിശീലനം പൂർത്തിയാക്കുകയായിരുന്നു.

പിതാവ് സ്ഥാപിച്ച നിർമ്മലദാസി സന്യാസിനീ സമൂഹം സേവനം ചെയ്യുന്ന കെനിയയിെല മിഷൻകേന്ദ്രങ്ങൾ സന്ദർശിക്കുന്ന അവസരത്തിൽ വാമ്പ എന്ന ഉൾപ്രേദശത്തു വച്ചാണ് ഹൃദയസ്തംഭനം മൂലം1998 ഏപ്രിൽ 26ന് അതിരാവിെല പിതാവ് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്.

അന്നത്തെസംഭവവികാസങ്ങൾ ഞാൻ ഇന്നും വ്യക്തമായി ഓർക്കുന്നു. 26നു നടക്കാനിരിക്കുന്ന എന്റെ ചേട്ടന്റെമകളുടെ കല്യാണത്തിൽ പങ്കെടുക്കാൻ 25ന് രാത്രി ഞാൻ വീട്ടിൽ പോയിരിക്കുകയായിരുന്നു.

കുണ്ടുകുളം പിതാവിന്റെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ള പാലത്തിങ്കൽ വർഗീസച്ചന്റെ ഫോൺഞായറാഴ്ച പുലർച്ചെ കിട്ടിയത് തൂങ്കുഴി പിതാവിനായിരുന്നു.

അന്ന് അതിരൂപതാ വികാരിജനറാളായിരുന്ന ഞാൻ ഉടനടി ബിഷപ്സ് ഹൗസിേലക്ക് എത്തണെമന്ന സന്ദേശം കിട്ടി. ഭാവി പരിപാടികൾ വേണ്ടസമിതികൾ കൂടി യാലോചിച്ചു .

കെനിയ ൻ തലസ്ഥാനമായനൈറോബിയിൽ നിന്ന് ഏകേദശം 400 കിലോമീറ്റർ അകെലയുള്ള വാമ്പയിൽ നിന്ന് എത്രയുംവേഗം നാട്ടിെലത്തിക്കുക ശ്രമകരമാെണന്ന് ഏവർക്കും ബോധ്യമായി.

ദൈവാനുഗ്രഹത്താൽചൊവ്വാഴ്ച കാലത്തുതന്നെ മൃതേദഹം മുംബൈ വിമാനത്താവളത്തിൽ ഏറ്റുവാങ്ങാൻ ദൈവം എല്ലാംക്രമീകരിച്ചു. അതിന് പ്രത്യേകമായി സഹായിച്ചത് രണ്ടു പേരാണ്: ഒന്ന് അന്ന് തൃശൂർ ജില്ലാകളക്ടറായിരുന്ന രാജു നാരായണസ്വാമിയും മ റ്റേത് , കെനിയയിലെ സലേഷ്യ ൻസന്യാസസമൂഹത്തിന്റെ പ്രൊവിൻഷ്യാളായിരുന്ന തൃശൂർക്കാരൻ തന്നെയായ അച്ചനും.

കളക്ടർ രാജുനാരായണ സ്വാമി വാർത്ത കേട്ട ഉടനെ ആർച്ച്ബിഷപ്സ് ഹൗസിൽ വരികയും തന്റെസഹപാഠികളാണ് ഡൽഹിയിൽ കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ ചുക്കാൻ പിടിക്കുന്നെതന്നുംമറ്റൊരു സഹപാഠിയാണ് നൈറോബിയിലെ ഇന്ത്യൻ എംബസിയിലെ സെക്രട്ടറി എന്നും അവർവഴി എല്ലാം പെട്ടെന്ന് തരപ്പെടുത്താെമന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തത് തൂങ്കുഴി പിതാവിനുംഅതിരൂപതാ ചാൻസലർ ആയിരുന്ന റാഫേൽ തട്ടിൽ പിതാവിനും എനിക്കും വലിയആശ്വാസമായി.

മൃതേദഹം കെനിയയിെല പൊലീസ് നടപടികൾക്കു ശേഷം എംബാം ചെയ്യാനുംഹെലിക്കോപ്റ്ററിൽ റൈറോബി വിമാനത്താവളത്തിെലത്തിക്കാനും അവിടത്തെ മലയാളിസേലഷ്യൻ വൈദികർ സഹായിച്ചു.അങ്ങെന ഞായറാഴ്ച പുലർച്ചെ മരണം സംഭവിച്ച ശേഷം ചൊവ്വാഴ്ച്ച മൃതേദഹം തൃശൂർവ്യാകുലമാതാവിന്റെ ബസിലിക്കയിെലത്തിക്കാനും അവിെട നിന്ന് ആഘോഷമായ നഗരിപ്രദക്ഷിണത്തിനു ശേഷം കത്തീഡ്രൽ പള്ളിയിെലത്തിക്കാനും അവിടെ പൊതുദർശനത്തിനുംപ്രാർത്ഥനക്കും ശേഷം ബുധനാഴ്ച അർഹമായ ബഹുമതികളോെട സംസ്ക്കരിക്കാനും സാധിച്ചു.

കുണ്ടുകുളം പിതാവ് ആഗ്രഹിച്ചതുപോെല ഓടിനടന്നു മരിക്കാനായി പിതാവിന്!പിതാവിന്റെ ദൈവൈചതന്യം നിറഞ്ഞ വ്യക്തിത്വം പിതാവിെന പരിചയമുള്ള എല്ലാവരുെടയുംഹൃദയത്തിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട്.

ഇടിമുഴക്കം പോലെയായിരുന്നു ചിലപ്പോൾപിതാവിന്റെ പ്രസംഗം. മൂർച്ചയും തീർച്ചയുമുള്ള വാക്കുകൾ. കത്തോലിക്കാ വിശ്വാസത്തിൽ മായംചേർക്കുന്നവരെ വെല്ലു വിളിക്കുന്ന ധീരത . കു റിക്കുകൊള്ളുന്ന ഫലി തം .

നാടകീയവുംഅർത്ഥഗർഭവുമായ സംഭവവിവരണങ്ങൾ. കേൾവിക്കാരെ വെല്ലുവിളിക്കുന്ന ആശയസംവേദനം. പ്രത്യേകിച്ച് പാവങ്ങളോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും പ്രതിബദ്ധത ജനിപ്പിക്കുന്നഅവതരണൈശലി.

ചുരുക്കിപ്പറഞ്ഞാൽ, സാധാരണക്കാരന്റെ മനസ്സറിയുന്ന അജപാലകൻ. അതായിരുന്നു കുണ്ടുകുളം പിതാവ്.പിതാവിന്റെ 26 വർഷത്തെ രൂപതാഭരണം സംഭവബഹുലമായിരുന്നു! അക്കാലത്താണ് തൃശൂർരൂപത വിഭജിച്ച് 1974ൽ പാലക്കാട്ടും 1978ൽ ഇരിഞ്ഞാലക്കുടയിലും രൂപതകൾ ഉണ്ടായത്.

എഴുപതുകളിൽ േകരളത്തിൽ സ്വകാര്യേമഖലയിൽ പ്രവർത്തിക്കുന്ന കോേളജുകൾ സർക്കാർഏറ്റെടുക്കാനുള്ള നീക്കത്തെ കോേളജു സമരത്തിന് േനതൃത്വം കൊടുത്ത് ശക്തമായി എതിർത്ത്പരാജയപ്പെടുത്താനായത് രാഷ്ട്രീയേമഖലയിൽ പിതാവിെന ശക്തനാക്കി.

അന്ന് യൂത്ത് കോൺഗ്രസ്സ്നേതാവായിരുന്ന, കോളേജ് ദേശസാൽക്കരണാനുകൂലിയായിരുന്ന ശ്രീ എ കെ ആന്റണി പിന്നീട്മുഖ്യമന്ത്രിയായിരുന്നപ്പോൾ, തൃശൂർ അതിരൂപതയായി ഉയർത്തപ്പെട്ട അവസരത്തിൽ, തന്റെനിലപാട് മാറ്റിെയന്നും സ്വകാര്യേമഖലയുെട സഹകരണമില്ലാെത കേരളത്തിന്, പ്രത്യേകിച്ച്വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ മുന്നേറാ നാവില്ലെന്നും പ്രഖ്യാപി ച്ചത് നിറഞ്ഞകയ്യടികളോെടയാണ് ശ്രോതാക്കൾ സ്വീകരിച്ചത്.

1986ൽ അവതരിപ്പിക്കപ്പെട്ട, ക്രിസ്തുവിെന അവേഹളിക്കുന്ന “ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ” എന്നനാടകം ക്രൈസ്തവസമൂഹത്തെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു. കുണ്ടുകുളം പിതാവിന്റെനേതൃത്വത്തിൽ നടന്ന ശക്തമായ ഇടെപടലുകൾ വഴി മുഖ്യമന്ത്രി ശ്രീ ഇ കെ നായനാർ നാടകത്തിന്അവതരണാനുമതി തടയുകയും കോടതി ആ നിലപാട് ശരിവയ്ക്കുകയും ചെയ്തപ്പോൾ കുണ്ടുകുളംപിതാവ് കേരളക്രൈസ്തവ സമൂഹത്തിന്റെ അനിേഷധ്യ നേതാവായി അംഗീകരിക്കപ്പെട്ടു.

1986ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുെടെ കേരള സന്ദർശനത്തിൽ തൃശൂർ കൂടിഉൾപ്പെടുത്തിയത് അന്നത്തെ കേരളാ മുഖ്യമന്ത്രി ശ്രീ കെ കരുണാകരൻ വഴി കുണ്ടുകുളം പിതാവ്നടത്തിയ ധീരമായ കരുനീക്കങ്ങൾ വഴിയായിരുന്നു.

1958 മുതൽ 1970 ൽ മെത്രാനാകുന്നതുവെര തൃശൂർ പടിഞ്ഞാേറക്കോട്ട സെന്റ് ആൻസ് പള്ളിവികാരിയും ഓർഫേനജ് ഡയറക്ടറുമായിരുന്ന കാലഘട്ടം പാവങ്ങളോടുള്ള പ്രതിബദ്ധതയിൽപിതാവ് ആഴപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു.

അതുകൊണ്ടാണ് മുൻഗാമിയായജോർജ്ജ് ആലപ്പാട്ട് പിതാവ് തന്റെ വിടവാങ്ങൽ സന്ദേശത്തിൽ ഇപ്രകാരം പറഞ്ഞത്: “പാവങ്ങളുെട പിതാവ് എന്ന് പരക്കെ അറിയപ്പെടുന്ന ബഹുമാനപ്പെട്ട ജോസഫ് കുണ്ടുകുളം അച്ചെനതൃശൂർ രൂപതയുെട പുതിയ മെത്രാനായി പരിശുദ്ധ സിംഹാസനം നിയമിച്ചിരിക്കുന്നു എന്നതിൽഎനിക്ക് അതിയായ സന്തോഷമുണ്ട്.”

സഭയുടെ ഉത്തമതാല്പ ര്യങ്ങളെ സംരക്ഷിക്കാ നും അനീതി ക്കെതിരെ ശക്തമായനിലപാടുകെളടുക്കാനും അശരണർക്ക് ആശ്രയേമകാനും ശബ്ദമില്ലാത്തവരുെട ശബ്ദമാകാനും ജീവിച്ചജോസഫ് കുണ്ടുകുളം പിതാവ് ആേവശം ജനിപ്പിക്കുന്ന അജപാലകനായിരുന്നു.

ബിഷപ് മാർ ബോസ്കോ പുത്തൂർ

നിങ്ങൾ വിട്ടുപോയത്